രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 3 [Sagar Kottapuram]

Posted by

“വിട്…”
ഞാൻ എടുത്തതും അവള് എന്റെ കയ്യിൽ കിടന്നു കുതറി .

“എന്ന പൊക്കോ ..ചാച്ചനെ ഇഷ്ടല്ലാത്തോരെ എനിക്കും വേണ്ട …”
പെണ്ണിന്റെ പോസ് കണ്ടു ഞാൻ കളിയായി പറഞ്ഞുകൊണ്ട് അവളെ എന്നിലേക്ക് ചേർത്തുപിടിച്ചു .കസേരയിൽ ചാരികിടന്ന എന്റെ നെഞ്ചിലേക്കായി റോസ്‌മോളും തലവെച്ചു .

“പൊന്നു എന്താ പറഞ്ഞാൽ കേൾക്കാത്തെ …ചാച്ചന് ദേഷ്യം വരും ട്ടോ ”
ഞാൻ അവളുടെ മൂക്കിൻത്തുമ്പിൽ പയ്യെ മുത്തികൊണ്ട് ചിണുങ്ങി .

“പൊന്നു നെ ന്തിനാ ചീത്ത പയ്യണെ..?”
അതിനു അവള് മറു ചോദ്യം എറിഞ്ഞു .

“എവിടെ പറഞ്ഞു …? പൊന്നൂസ് ചാച്ചന്റെ ചുന്ദരി അല്ലെ …”
ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് ഒന്ന് ആശ്ചര്യം അഭിനയിച്ചു …പിന്നെ അവളുടെ കവിളിൽ എന്റെ താടി ഉരുമ്മി ..

“ഹാഹ്,..ഹ ഹ ഹ ..ചാച്ചാ…..ഹ്ഹ്ഹ് ”
അതോടെ അവളുടെ ചിരി ഉയർന്നു..എന്റെ കയ്യിൽ കിടന്നു നടുവളച്ചുകൊണ്ട് അവള് പിടഞ്ഞു .

“അല്ല .ചാച്ച ചീത്തയാ …”
ചിരിക്കിടയിലും പൊന്നു ഉറക്കെ പറഞ്ഞു ..

“ആഹ് ആണെങ്കി നന്നായൊള്ളൂ…മര്യാദക് ഇരുന്നില്ലേൽ ചീത്തയല്ല എന്റെ കയ്യിന്നു നല്ല അടികിട്ടും ”
ഞാൻ ചിരിച്ചുകൊണ്ട് തന്നെ അവളുടെ കവിളിൽ മുത്തി .

“അയ്യടാ …”
അതുകേട്ടു അവള് എന്നെനോക്കി കൊഞ്ഞനം കുത്തി .

“എടാ… ന്നാ …”
ഞാൻ എരിവ് വലിച്ചുകൊണ്ട് ചിരിച്ചു ..പിന്നെ അവളുടെ ചിന്തിക്കിട്ട് പയ്യെ ഒരു പെട കൊടുത്തു .

“ആഹ്…ചാച്ചാ .ഹ്ഹ ഹ്ഹ്ഹ് ”
ഞാൻ അടിച്ചതും അവള് ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ ഇരുകയ്യും ചുറ്റി .

“ഇന്നാള് മഞ്ജുന്റെ കയ്യിന്നു കിട്ടിയത് ഓര്മ ഉണ്ടല്ലോ ? പറഞ്ഞാൽ കേട്ടില്ലെങ്കിൽ അതുപോലെ ഇനീം കിട്ടും ”
ഞാൻ അവളുടെ പുറത്തു തട്ടികൊണ്ട് ചിരിച്ചു .

മഞ്ജുസ് അങ്ങനെ വേദനിപ്പിക്കാൻ വേണ്ടി അടിക്കാറില്ലെങ്കിലും ഒരു ദിവസം എന്തോ അക്രമം കാണിച്ചതിന് പൊന്നൂസിന് നല്ല അടിവെച്ചുകൊടുത്തിരുന്നു . സങ്കടവും ദേഷ്യവും വിഷമവും ഒകെ കാരണം പിന്നെ കൊറേ നേരം കരച്ചിലോടു കരച്ചിൽ ആയിരുന്നു .മഞ്ജുസിനെ കൊറേ ചീത്തയും പറഞ്ഞു .കയ്യിൽ കിട്ടിയതൊക്കെ കരയുന്നതിനിടെ ഓരോന്ന് എണ്ണിപറഞ്ഞു എറിഞ്ഞു പൊട്ടിച്ചു .

ഒടുക്കം പെണ്ണിന്റെ ദേഷ്യം ഒകെ ഒന്നടങ്ങിയ ശേഷം ആണ് ആശ്വസിപ്പിക്കാൻ വേണ്ടി പോയത് . മഞ്ജുസ് അടിച്ച റോസ്‌മോളുടെ കാലിന്റെ തുടയുടെ ഭാഗം

Leave a Reply

Your email address will not be published. Required fields are marked *