സേതുവിന്റെ മുഖത്ത് ഒരു കള്ള ചിരി വിടർന്നു.ആ ചമ്മിയ മുഖത്തെ ചിരി കണ്ട് തോമസ് ഉറക്കെ ചിരിച്ചു ഒപ്പം എല്ലാവരും കൂടി.
“കർത്താവെ ഇനി ഇതുപോലൊക്കെ എന്നാ കൂടുന്നെ”
ജോൺ ഒന്ന് നെടുവീർപ്പെട്ടു.
“ഐയോ ….ടാ ഇവിടിരുന്നു മുങ്ങല്ലേ”
ദേവൻ കളിയാക്കി
“ഒന്ന് പോടാ ….ജീവിതം എന്ത് സ്പീടിലാ പോകുന്നെ”
വിനയന്റെ മുഖത്തെ ചിരി മാഞ്ഞു
“സത്യമാട ഇനി ഇതുപോലെ ഒന്നിച്ചു കൂടാൻ പറ്റുമോ ആവോ”
സേതു വിനയന്റെ ഡയലോഗ് കേട്ട് പറഞ്ഞു
“ഓ പിന്നെ പിന്നെ ടാ …നീ ഒക്കെ പെണ്ണും കെട്ടി കുടുംബവുമായി സുഖിച്ചു ജീവിക്കുവല്ലേ.അതും ഒരുത്തൻ ഏതോ ഹൈറേഞ്ചിൽ ഹോസ്പിറ്റൽ ഉണ്ടാക്കി അവിടെ.വേറൊരുത്തൻ 2 മാസം കഴിഞ്ഞാൽ ഏതേലും ഗുതാമിൽ ട്രാൻസ്ഫർ ആയി പോകും.പിന്നെ ഒരുത്തൻ കടലുകൾക്കപ്പുറം പോകുന്നു.എന്നോട് ആകെ സ്നേഹം ഉള്ളത് എന്റെ തോമാച്ചനാ .ഉമ്മാ ”
സ്നേഹം കൂടി തോമസിന് ഒരു ഉമ്മയും ദേവൻ കൊടുത്തു.
“മതി മതി എല്ലാം എഴുന്നേക്കു.നാളെ ഇവനെ എയർപോർട്ടിൽ കൊണ്ട് വിടാനുള്ളത ”
ഇനി ഇത് മുന്നോട്ടു പോയാൽ എല്ലാംകൂടി അവിടെ ഇരുന്ന് കരയുന്ന അവസ്ഥ ഉണ്ടാകുമെന്ന് മനസിലാക്കി തോമസ് പറഞ്ഞു
അങ്ങനെ ഒടുവിൽ എല്ലാരും എഴുനേറ്റ് വീടുകളിലേക്ക് പോയി.
നാസറിന്റെ വീട്.
ജബ്ബാർ രാവിലത്തെ ഓരോ കാര്യവും ഓർത്തു കിടപ്പാണ്.അലിയും ഇത്തയും തമ്മിലുള്ള ഇടപെടലുകൾ ഒക്കെ അങ്ങനെ ഒന്ന് ഓർത്തു.അലി പോയി കഴിഞ്ഞും റംല കുറേ നേരം അലിയെ കുറിച്ച് തന്നെ ജബ്ബാറിനോട് സംസാരിച്ചു.
ജബ്ബാർ അലിയെ ഒന്ന് രണ്ട് പ്രാവിശ്യം വിളിക്കാൻ ശ്രമിച്ചിരുന്നു പക്ഷെ അലിയെ കിട്ടിയില്ല.
ജബ്ബാർ ഒരിക്കൽ കൂടി അലിയെ വിളിച്ചു.ഈ പ്രാവിശ്യം ലൈൻ കണക്ട് ആയി.
“അലി കുട്ടാ ..നീ സംഭവം തന്നെ”
“മം എന്താടാ ..?”
“ഇത്തക്ക് അന്നോട് വല്യ കാര്യമാ”
“ഹാ ഹ ……ഇപ്പൊ മനസ്സിലായോ ”
“നേരത്തെ വിളിച്ചപ്പോൾ കിട്ടിയില്ലല്ലോ …..?”
“കുറച്ചു ജോലി ഉണ്ടാരുന്നു.ശെരി എന്നാൽ ”
“നീ വെക്കുവാണോ ”
“മം ”