അനു : അത് മാത്രമല്ല, വേറെ പലതും അറിയാം….
ഞാൻ : എന്തെല്ലാം?
അനു : കോളേജ് ഫുട്ബോൾ ടീമിന്റെ പ്രധാന കളിക്കാരിൽ ഒരാൾ, ഈ പറഞ്ഞ ശിവ ഇടപ്പെട്ട് നിന്നെ ടീമിൽ നിന്നു പുറത്താക്കി
ഞാൻ : ഡിസിപ്ലിനറി വയലേഷൻ!!! Fuck
അനു : അത് തന്നെ. പിന്നെ, മൂന്ന് വർഷം മുമ്പ് തന്റെ ഒരു കസിൻ ഇവിടെ പഠിച്ചിരുന്നു. അവളെ ആരോ റാഗ് ചെയ്തു അതിന്റെ പ്രശ്നങ്ങൾ… അങ്ങനെ പലതും ഒന്നും നോക്കാതെ ഒരു പെണ്ണും മറ്റൊരു ആണിന്റെ കൂടെ വെറുതെ ഇറങ്ങി വരൂല കേട്ടോ…
എന്റേ മുഖം മൂകമായി. ഞാൻ ഒരു പുണ്ണ്യാളൻ ആയതു കൊണ്ടൊന്നും അല്ല റാഗിംഗ് ന് എതിരായത്. അതിനു പിന്നിലൊരു കഥയുണ്ട് അതാണിപ്പോ അനു പറഞ്ഞത്.
അനു : ഹേയ് ഞാൻ വിഷമിപ്പിച്ചോ
ഞാൻ : ഏയ് ഇല്ല…..
അനു : അവളിപ്പോ ഓക്കേ ആണോ?
ഞാൻ : ആ… പക്ഷെ പൂർണമായും അല്ല. ആൾക്കൂട്ടം പലപ്പോഴും അവൾക്ക് പേടിയാണ്. ശരിയായിക്കോളും… ഞാനുമായി നല്ല കൂട്ടായിരുന്നു..
എന്റ കണ്ണ് നിറഞ്ഞിരുന്നു…..
അനു എന്നെ ആശ്വസിപ്പിച്ചു. എന്റെ കണ്ണുകളെ തുടച്ചു… അനു എന്റെ തോളിൽ ചാഞ്ഞു… എന്നത്തേയും പോലെ ആയിരുന്നില്ല. അനു ഒരുപാട് സംസാരിച്ചു. പിന്നിട്ട വഴികളെല്ലാം… ഇനി എങ്ങനെ മുന്നോട്ട് പോകണം എന്ന് നിശ്ചയമില്ലാത്ത ഒരു പാവം പേടമാനിനെ പോലെ തോന്നിച്ചു അവളുടെ ഓരോ വാക്കുകളും. സംസാരിച്ചു വീടെത്തിയത് പോലും അറിഞ്ഞില്ല. കാർ റോഡിൽ തന്നെ നിർത്തി. പക്ഷെ അനു എന്നോട് കാർ മുറ്റത്തേക്കിടാൻ പറഞ്ഞു എനിക്ക് അത്ഭുദ്ധമായി. ശേഷം വീട്ടിലേക്ക് കയറിയിരിക്കാൻ പറഞ്ഞു. അനു ആരാധനയെ കൊണ്ടുവരാൻ പോയി.
മോളെ റൂമിൽ കിടത്തി അനു എന്റെ അടുത്ത് വന്നു. കസേരയിൽ ഇരിക്കുന്ന എന്നെ ഒന്ന് നോക്കി അനു മുടിയൊന്ന് കെട്ടിവെച്ചു… വെള്ളം എടുക്കാൻ എന്ന് പറഞ്ഞു അടുക്കളയിലേക്ക് നടന്നു… ഞാൻ അവളുടെ പുറകെ നടന്നു… സിമന്റ് കൊണ്ട് പരുക്കനിട്ട ആ തിണ്ടിൽ ഞാൻ ഇരുന്നു. അനു കൈകൾ ഇടുപ്പിൽ വെച്ചു തലയൊന്നു ചെരിച്ചു കൊണ്ട് എന്നെ നോക്കി…. അനു എന്റെ അടുത്തേക്ക് നടന്നു വന്നു…
അനു : നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ… അതിൽ പൊടിയാണെന്ന്… എന്തിനാ അവിടെ ഇരിക്കുന്നത്…
ഞാൻ അനുവിന്റെ കൈകളിൽ പിടിച്ചു. അനു എന്റെ കൈകളിൽ തല താഴ്ത്തി നോക്കി. തിട്ടടുത്ത നിമിഷം കൺ പോളകൾ മാത്രമുയർത്തി എന്നെ നോക്കി… അനുവിന്റെ നോട്ടത്തിലെ അർത്ഥം എനിക്കറിയാം. ഞാൻ അതിനെ കാര്യമാക്കിയില്ല. കൈകളിൽ പിടിച്ചു എന്നിലേക്ക് അടുപ്പിച്ചു. ഞാൻ പതിയെ അനുവിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു… അനു എന്റെ കവിളിൽ ഒന്നടിച്ചു എന്നെ തല്ലി മാറ്റി…
ഭയം എന്നിൽ നിറഞ്ഞു… ഞാൻ ഒന്നാലോചിച്ചു
അനു ഡിവോഴ്സ് കാത്തു നിൽക്കുന്ന ഒരു അമ്മ കൂടി ആണ്. അവളുടെ ആ ബലഹീനതയെ ഞാൻ മുതലെടുക്കുകയാണെന്ന് അവൾക്കു തോന്നരുത്.