ഇനിയും കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞിരിക്കാൻ നേരമില്ല ട്ടോ……. കോണ്ടസ കുട്ടൻ ഞങ്ങടെ തെക്കേപ്പറമ്പ് വീട്ടിലേക്ക് കയറി കഴിഞ്ഞു….. അമ്മ മഹാറാണി……. ഛെ ഓവർ ആക്കുന്നില്ല, മേരി അത് മതി…… ആ പറഞ്ഞ ഐറ്റം കോലായിൽ ഇരുന്ന് പത്രം വായിക്കുന്നുണ്ട്…..
“””ആ ചെല്ല് ചെല്ല്…….””””
എന്നെ കണ്ടതും ഒന്ന് ആക്കി ചിരിച്ചുകൊണ്ട് മേരി ഒരു അപകട സൂചന തന്നു…… അത് കാര്യമാക്കാതെ ഞാൻ അകത്ത് ഞങ്ങളെ മുറിയിലേക്ക് ചെന്നു… കാരണം തെറ്റൊന്നും ചെയ്യാത്ത ഞാൻ എന്തിന് ഭയക്കണം….
“””ലുട്ടൂസ് വന്നോ…… ആ കതക് അടക്കി”””
എന്നെ കണ്ടതും കട്ടിലിൽ ഹെഡ്‍ബോർഡിൽ ചാരി ഇരുന്ന മീനു പുഞ്ചിരി തൂക്കികൊണ്ട് പറഞ്ഞു
ശ്യോ ഈ പാവം പിടിച്ച പെണ്ണിനെ കുറിച്ചല്ലേ വിഷ്ണുവും ഇപ്പോ മേരിയും ഭയക്കണം എന്ന് എന്നോട് പറയാതെ പറഞ്ഞത്…
“””എന്താ മീനൂട്ടി?? എന്താ വേഗം വരാൻ പറഞ്ഞേ??”””
കട്ടിലിൽ അവളുടെ അടുത്ത് ചെന്ന് ഇരുന്നിട്ട് ഞാൻ ചോദിച്ചു
“”ന്ക്കി ന്റെ ലുട്ടൂസിനേ കാണാൻ തോന്നി……. അവിടെ അച്ഛനും വിഷ്ണവും ഉണ്ടല്ലോ”””
“””മ്മം…….”””
പെണ്ണിന് എന്നെ കാണാതെ ഇരിക്കാൻ പറ്റില്ല…….. ആ സ്നേഹം ഓർത്ത് ഞാൻ അവളെ എന്നോട് ചേർത്തുകൊണ്ട് നെറ്റിയിൽ ചുംബിച്ചു……. മീനു നല്ല കുട്ടിയായി അടങ്ങി എന്റെ നെഞ്ചിൽ കിടന്നു…
“”ആാാാാാ………………………………… വിട് വിട് ഊഊഊ……………………….””””
നെഞ്ചിൽ പല്ലുകൾ ആഴ്ന്ന് ഇറങ്ങുന്ന വേദന സഹിക്കാൻ വയ്യാതെ ഞാൻ അലറി…… ഞാൻ അലറി കൂവി വിളിച്ചിട്ടും ഒരു ദയയും ഇല്ലാതെ മീനു എന്നെ കടിച്ചു….. സോ ക്രൂവൽ, ഒടുക്കം ആത്മസംതൃപ്തി നേടിയപ്പോൾ പല്ലുകൾ പിൻവലിച്ചു എന്നെ നോക്കി കിതച്ചുകൊണ്ട് കണ്ണുരുട്ടി…… കർത്താവേ…… .വികലാംഗയായി പോയി ഇല്ലെങ്കിൽ ഞാൻ ഈ സാധനത്തിനെ…..
“””എന്ത് പണിയ മീനു………. നോക്ക് പാട് വന്നു…… അയ്യോ………….”””
അവൾ പല്ലുകൊണ്ട് കളം വരച്ച നെഞ്ച് ഉഴിഞ്ഞുകൊണ്ട് ഞാൻ പരിഭവിച്ചു, അല്ലാതെ ഇപ്പോ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ……
“””നന്നായിപ്പോയി……….”””
എന്റെ പരിഭവം കാര്യമാക്കാതെ മീനു ഗൗരവം നടിച്ചു…… പക്ഷെ കിട്ടി ബോധിച്ചെങ്കിലും കാരണം ഇപ്പോഴും അവ്യക്തം…..
“””അയ്യോ നോക്ക് ……….”””
നെഞ്ചിൽ തടവി കൊണ്ട് ഞാൻ വീണ്ടും പറഞ്ഞു……..