“അവള് ഭീഷണിപ്പെടുത്തിയിട്ടില്ല, അവൾക്ക് പോവാൻ വേറെ സ്ഥലമില്ല….. നമ്മളും കൈ ഒഴിഞ്ഞ പോയി ചത്ത് കളയും എന്നാണ് പറയുന്നത്”
വളരെ വിഷമത്തോടെ ആണ് മീനു അത് പറഞ്ഞത്, ഇങ്ങനെ ഒരു പൊട്ടി പെണ്ണ്…… ആ കള്ളത്തിയുടെ നാടകം കണ്ടപ്പോഴേക്ക് അതും വിശ്വസിച്ച് വന്നേക്കുന്നു
“എന്റെ പൊന്നു മീനൂട്ടി…….. നീ ഇങ്ങനെ ഒരു മണ്ടത്തി ആയി പോയല്ലോ, അവള് പോയി ചാവുമെന്ന് പറഞ്ഞപ്പോഴേക്കും നീ അത് വിശ്വസിച്ചോ…… എന്നെക്കാളും നന്നായിട്ട് അവളെ നിനക്ക് അറിയില്ലേ………”
“ഞാൻ വിശ്വസിച്ചിട്ട് ഒന്നുമില്ല…….. അവൾ പറഞ്ഞത് ഒക്കെ കള്ളമാണെന്ന് എനിക്ക് അറിയാം, അവൾ പറഞ്ഞത് അവളെ മീരമ്മ ഇത് അറിഞ്ഞിട്ട് വീട്ടിൽ നിന്ന് പുറത്താക്കി എന്നാണ്…….. അത് ഒരിക്കലും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്…… പിന്നെ അവള് പറഞ്ഞത് ടോണിയാണ് അതിന്റെ ഉത്തരവാദി എന്നാണ്, അതും പച്ച കള്ളമാണെന്ന് എനിക്ക് അറിയാമായിരുന്നു…….. പക്ഷെ ഇത്രയും കള്ളം പറഞ്ഞ് അവൾ ഇവിടെ വരേണ്ട കാര്യം എന്താ??”
മീനു അവളുടെ സി.ഐ.ഡി ബുദ്ധി വെച്ച് മനസിലാക്കിയ കാര്യങ്ങൾ എല്ലാം ഒറ്റയടിക്ക് പറഞ്ഞ ശേഷം എന്റെ പ്രതികരണം അറിയാൻ വേണ്ടി എന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു…
“എന്റെ പൊന്നു മീനൂട്ടി………. നിനക്ക് ഇത്ര ഒക്കെ ബുദ്ധി ഉണ്ടായിരുന്നോ ഡീ”
അവളെ താടിക്ക് പിടിച്ച് വലിച്ചുകൊണ്ട് ഞാൻ അത് ചോദിച്ചപ്പോൾ ഇതൊക്കെ എന്ത് എന്ന ഭാവത്തിലാണ് കക്ഷി… പക്ഷെ മുഖത്ത് ഇപ്പോഴും നല്ല വിഷമമുണ്ട്, എന്റെ കാര്യവും മറിച്ചല്ല….. ആ മറ്റവളെ കണ്ടത് തൊട്ട് മൂഡ് പോയി, അതിന്റെ കൂടെ അവളുടെ ഒടുക്കത്തെ ദിവ്യഗർഭം
“അവൾ പറയുന്നത് മൊത്തം കള്ളമാണെന്ന് നിനക്കും അറിഞ്ഞൂടെ, പിന്നെ എന്തിനാ മീനു അവളെ ഇവിടെ നിർത്തുന്നത്”
ഞാൻ അല്പം വിഷമത്തോടെ ചോദിച്ചു, അവൾ ഇവിടെ താമസിക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല…
“അഥവാ അവൾ പറഞ്ഞ പോലെ വല്ല കടുംകൈ കാണിച്ച പിന്നെ ഈ ജീവിതകാലം മൊത്തം മനസമാധാനം ഉണ്ടാവില്ല……. പിന്നെ എന്തൊക്കെ പറഞ്ഞാലും ഞാൻ എടുത്ത് നടന്ന എന്റെ കുഞ്ഞനിയത്തി അല്ലേ, അവളെ ഇങ്ങനെ ഒരു അവസ്ഥയിൽ ഇറക്കി വിടാൻ………………പ്ലീസ്………………….. ഇഷ്ടമല്ലെങ്കിൽ വേണ്ട”
വിതുമ്പി കൊണ്ടാണ് പെണ്ണ് അത്രയും പറഞ്ഞ് അവസാനിപ്പിച്ചത്… ഒരുമാതിരി മറ്റേടത്തെ അവസ്ഥ ആയല്ലോ, ശരിക്കും ചെകുത്താനും കടലിനും നടുക്ക് പെട്ട അവസ്ഥ…. ആദ്യമായാണ് മീനു എന്നോട് ഒരു കാര്യം ആവശ്യ പെടുന്നത്, മാനത്തെ അമ്പിളി മാമ്മനെ പിടിച്ചുകൊടുക്കാൻ പറഞ്ഞിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ രണ്ടാമത് ഒന്ന് ചിന്തിക്കാതെ സമ്മതിക്കുമായിരുന്നു, പക്ഷെ ഇത്……………………….
കുറച്ചു നേരം ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല….. ഞാൻ കാര്യമായ ചിന്തകളിൽ മുഴുകുമ്പോഴും മീനു വിതുമ്പുന്ന ശബ്ദം എന്നെ അലട്ടി കൊണ്ടിരുന്നു
ഒടുക്കം ഞാൻ എന്റെ തീരുമാനം പറഞ്ഞു