🤵പുലിവാൽ കല്യാണം 4👰 [Hyder Marakkar] [Climax]

Posted by

“””എന്റെ ആരും പെറ്റിട്ടില്ല……. നിന്റെ മറ്റവൾ അല്ലേ ഇവിടെ പെറ്റു കിടക്കുന്നത്””””
ഉടനെ കിട്ടി നല്ല അസ്സൽ മറുപടി,

“””എന്റെ മറ്റവളോ മൈരേ……. വെറുതെ തോന്നിവാസം പറയല്ലേ”””

“””ഓ ഇപ്പൊ നമ്മൾ പറയുന്നതിനാണ് കുറ്റം……. കള്ള ബഡുവാ……. ആരും ഒന്നും അറിയുന്നില്ലെന്ന് വിചാരിക്കണ്ട…….. എന്തായിരുന്നു മോന്റെ പ്രകടനം, ആ ലേബർ റൂമിന്റെ മുനിൽ നിന്ന് മാറുന്നില്ലായിരുന്നല്ലോ…… അവിടെ നിന്ന എല്ലാ ആളുകളും കരുതിയത് നിന്റെ മറ്റവളാണ് അകത്ത് പേറാൻ കിടക്കുന്നതെന്നാണ്……. എന്നിട്ട് എന്റെ മുനിൽ വെറുതെ അവളെ കണ്ണെടുത്ത കണ്ടുകൂടാത്ത പോലെ ഒടുക്കത്തെ അഭിനയവും…..””””

“”ഓ അത്………..

🎶അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിൻ കൂത്ത്
കണ്ണിലോ കണ്ണീരിൻ പെരുമാരി🎶

അവന് നല്ലൊരു മറുപടി കൊടുക്കാൻ പോവുമ്പോഴാണ് മൈരന്റെ ഫോൺ അടിഞ്ഞത്…. വിളിക്കുന്നത് ഏത് നാറി ആണെങ്കിലും അവൻ ഇവനെ രക്ഷിച്ചു…. അല്ലെങ്കിൽ ഞാൻ ഇവനെ ഇന്ന്………

“”ഇതാ നിനക്കാണ്…… ഐശ്വര്യമായിട്ട് വലതു കൈ നീട്ടി വാങ്ങ്”””
ഇളിച്ചുകൊണ്ട് വിഷ്ണു ഫോൺ എനിക്ക് നേരെ നീട്ടി….. അതിലേ ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ എന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു

*YAAMANDI CALLING*

എന്റെ മീനൂട്ടി……. പെണ്ണിനെ ചൊറിയാൻ വേണ്ടി അവൻ വിളിക്കുന്നതാണ് യാമണ്ടി എന്ന്……
എന്റെ പെണ്ണിനോട് അല്പം സ്വകാര്യമായി സംസാരിക്കാം എന്ന് കരുതി ഞാൻ വേഗം മുറിയിൽ നിന്നും പുറത്തേക്ക് നടന്നു

“”മോനെ സൂക്ഷിച്ചോ…. പെങ്ങൾ നല്ല കലിപ്പിലാണ്…. എന്നെ ഒരു റൗണ്ട് വിളിച്ച് വെച്ചേ ഉള്ളു…..””
എനിക്ക് ധൈര്യം പകരാൻ വേണ്ടി വിഷ്ണു പുറകിൽ നിന്നും വിളിച്ചു പറഞ്ഞു…..

പുറത്ത് എത്തിയിട്ട് എന്തും നേരിടാൻ തയാറായിക്കൊണ്ട് ഞാൻ ആ പച്ച ബട്ടൺ അങ്ങട് ഞെക്കി…..

“”ഹേലോ…..”””

“”ആഹ് ലുട്ടൂസ് വേഗം വീട്ടിലേക്ക് വാ……. അവിടെ അച്ഛനും വിഷ്ണും ഇല്ലേ……… വേഗം വരണം കേട്ടോ”””

Leave a Reply

Your email address will not be published. Required fields are marked *