“””ലുട്ടൂസേ…………..”””
അവൾ പറഞ്ഞ കാര്യങ്ങൾ ഓർത്ത് നിന്ന എന്നെ മീനു വന്ന് പുറകിലൂടെ കെട്ടിപ്പിടിച്ചു…….
ഹോ…….. ഹരിയും ശ്രീലക്ഷ്മിയും…….. എന്തെങ്കിലും ആവട്ടെ…… അങ്ങനെ ഒക്കെ സംഭവിച്ചത് കൊണ്ട് ഈ സാധനത്തിനെ എനിക്ക് കിട്ടിയില്ലേ, എല്ലാം ഒരു നിയോഗം പോലെ………..
“””ശ്രീക്കുട്ടി എന്ത് പറഞ്ഞു??”””
പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ മീനു ചോദിച്ചു……
“””ഈ കിളവീനെ ഡിവോഴ്സ് ചെയ്തിട്ട് അവളെ കെട്ടുന്നോന്ന് ചോദിച്ച്……. ഞാൻ ഒന്ന് ആലോചിച്ചിട്ട് പറയാന്ന് പറഞ്ഞിട്ടുണ്ട്”””
ആാാാാ……. അത് പറഞ്ഞ് തീർന്നതും കിട്ടി തോളിൽ ഒരു നല്ല കടി……….
“””നേ ഡിവോഴ്സ് ചെയ്‌ത ഞാൻ ലുട്ടാപ്പീനേ കുന്തം വെച്ച് കുത്തി കൊല്ലും…… ഹാ നോക്കിക്കോ”””
ഭീഷണിയുടെ സ്വരത്തിലാണ് മീനു അത് പറഞ്ഞത്, പക്ഷെ എനിക്ക് പേടിയില്ല…..കാരണം കുന്തം എവിടുന്ന് കിട്ടാനാണ്….. ഇനി കിട്ടുമോ?? ഏയ്……..
“”””ഞാൻ അങ്ങനെ എന്റെ മീനൂട്ടിനെ ഡിവോഴ്സ് ചെയ്യോ………..
അടുത്ത ഒന്നര മാസം തന്നെ എന്റെ പെണ്ണിനെ കാണാതെ ഞാൻ എങ്ങനെ നിൽക്കും ന്ന് ഒരു എത്തും പിടിയുമില്ല…… അപ്പോഴാണ് ഡിവോഴ്സ്””””
തമാശ പറഞ്ഞ് തുടങ്ങിയതാണെങ്കിലും പെട്ടെന്ന് നാളെ ക്യാമ്പിന് പോവേണ്ട കാര്യം ഓർത്തപ്പോൾ സങ്കടം വന്നു……. രക്തത്തിൽ അലിഞ്ഞു പോയ കാൽ പന്ത് കളിയെക്കാൾ വലിയ പലതും ഇപ്പോൾ എന്റെ ജീവിതത്തിലുണ്ട്…..
“””ദേ ലുട്ടാപ്പി വെറുതെ സെന്റി അടിക്കല്ലേ….. നോക്ക് ന്ക്കി വിഷമം ഇല്ലല്ലോ…… ഞാൻ ഹാപ്പിയാണ്……… അതോണ്ട് ലുട്ടാപ്പിയും ഹാപ്പിയായി പോയി വരണം””””
എന്നും പറഞ്ഞ് മീനു എന്നെ കെട്ടിപ്പിടിച്ചു, ഞാനും ചിരിച്ചുകൊണ്ട് മീനൂനെ ചേർത്തു പിടിച്ചു, അവളെ സന്തോഷിപ്പിക്കാൻ എങ്കിലും ഞാൻ എന്റെ വിഷമം മറച്ചു വെക്കാൻ തീരുമാനിച്ചു….