🤵പുലിവാൽ കല്യാണം 4👰 [Hyder Marakkar] [Climax]

Posted by

ശ്രീലക്ഷ്മിയും ഹരിയും തമ്മിൽ കുറെ കാലമായി അടുപ്പത്തിൽ ആയിരുന്നു…. അതെ എന്നെ അതിനിടയിലേക്ക് ഒരു കോമാളിയായി വലിച്ച് ഇഴയ്ക്കുന്നതിന് മുന്നെ തന്നെ അവർ തമ്മിൽ അടുപ്പത്തിൽ ആയിരുന്നു… ഹരി പറഞ്ഞിട്ടാണ് ശ്രീലക്ഷ്മി ഇങ്ങനെ ഒരു നാടകത്തിന് കൂട്ട് നിന്നത്…. അവളുടെ മനസ്സിൽ ഹരി മാത്രമേ ഉണ്ടായിരുന്നുള്ളൂ…. എന്നും……. അതിന് അവൾ പറഞ്ഞ ഒരു ഉദാഹരണം, ഞാൻ ഒരുപാട് തവണ രാത്രി അവളുടെ വീട്ടിൽ കയറിയിട്ടും ഞങ്ങൾ തമ്മിൽ കാര്യമായിട്ട് ഒന്നും സംഭവിച്ചിട്ടില്ല…. എല്ലാത്തിനും അവൾ നിയന്ത്രണം വെച്ചിരുന്നു…….. അതൊക്കെ വിശ്വസിക്കാം, പക്ഷെ ഹരി എന്നെ ചതിക്കാൻ കാരണം……. അത് വിശ്വസിക്കാൻ പാടാണ്…
പൈസയ്ക്ക് വേണ്ടി അവൻ ഒരിക്കലും എന്നോട് ഇങ്ങനെ ചെയ്യില്ല, കാരണം അവന് പൈസ വല്ലതും ആവശ്യം വന്ന അത് ഞാൻ എങ്ങനെയെങ്കിലും ഒപ്പിക്കും എന്ന് അവന് അറിയുന്നതല്ലേ….. പിന്നെ എന്നോട് പൈസ ചോദിക്കാൻ അവന് എന്തിനാണ് മടി……

അവള് പറഞ്ഞത് ഹരിക്ക് കുറച്ചധികം പണം ആവശ്യം ഉണ്ടായിരുന്നു, അത് എന്നോട് നേരിട്ട് ചോദിക്കാൻ മടിയായിട്ട് അവള് വഴി എന്റെ കയ്യിൽ നിന്ന് പണം അടിച്ചു മാറ്റാൻ ആയിരുന്നു പ്ലാൻ എന്നാണ്…..
അത് എനിക്ക് വിശ്വസിക്കാൻ പറ്റില്ല, ഒന്നുകിൽ ഇവൾ പറയുന്നത് കള്ളം…. അല്ലെങ്കിൽ ഹരി ഇവളെയും പറ്റിച്ചതാണ്
തീർച്ച

പത്ത് ലക്ഷം കൊടുത്താൽ ഏതോ ഫേമസ് സംവിധായകന്റെ അസിസ്റ്റന്റ് ആകാമെന്ന് അവനോട് ആരോ പറഞ്ഞിരുന്നു പോലും……….. അങ്ങനെ ഒരു സംഭവം ഉണ്ടെങ്കിൽ അവൻ അത് ആദ്യം വന്ന് ഞങ്ങളോട് പറയുമായിരുന്നു…. “”മച്ചാനെ ഇങ്ങനെ ഒരു സംഭവം ഉണ്ട്, എന്താ ചെയ്യാ ന്ന്””” അല്ലാതെ ഇങ്ങനെ വളഞ്ഞ വഴിയിലൂടെ എന്റെ കയ്യിൽ നിന്ന് പണം പറ്റിക്കാൻ അവൻ ഒരിക്കലും ശ്രമിക്കില്ല……

അവർ പ്ലാൻ ചെയ്‌തത്‌ പോലെ കാര്യങ്ങൾ നടക്കുന്നതിന് മുന്നെ അവർ തമ്മിലുള്ള ബന്ധം ഞാൻ അറിഞ്ഞത് കൊണ്ടാണ് ഹരി വീട്ടിൽ നിന്ന് കിട്ടിയ പൈസയും വെച്ച് നാട് വിട്ടത്……. പോവുമ്പോൾ എല്ലാം ശരിയായിട്ട് അവളെയും കൊണ്ടുപോവാം എന്ന് പറഞ്ഞിരുന്നു, പക്ഷെ ഇപ്പോ അവന്റെ വിവരം ഒന്നും ഇല്ല…..

അപ്പോഴാണ് അവൾക്ക് ഹരി അവളെയും ചതിച്ചു എന്ന് മനസ്സിലായത്,

കൂടെ നടന്ന ഉറ്റ സുഹൃത്തിനെ ചതിച്ചവൻ….. നൊന്തു പെട്ട അമ്മയെ ചതിച്ചവൻ……. വളർത്തി വലുതാക്കിയ അച്ഛനെ ചതിച്ചവൻ…….. അവൻ അവളെയും ചതിക്കും എന്ന് മനസ്സിലാക്കാൻ അവൾ വൈകിപ്പോയി

ഇപ്പോ ഇതാ അവന്റെ കുഞ്ഞിനേയും വയറ്റിൽ ഇട്ട് ഇവിടെ ഈ അവസ്ഥയിൽ, പക്ഷെ എല്ലാം അവൾ സ്വയം വരുത്തി വെച്ചതാണ്……..
അവൾ പറഞ്ഞത് പകുതിയും സത്യമാണ്…. പക്ഷെ പൂർണ്ണമായും വിശ്വസിക്കാൻ സാധിച്ചിട്ടില്ല……… അത് അവന്റെ വായിൽ നിന്നും കേൾക്കണം…. ഹരി…… പക്ഷെ ഇനി ഈ ജന്മത്തിൽ അവനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല…..

Leave a Reply

Your email address will not be published. Required fields are marked *