മീനു അകത്തേക്ക് പോയി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ പിന്നിൽ ഒരു കാൽ പെരുമാറ്റം കേട്ടു…. അത് അവളാണ് ചീലച്ച്മി……. ഞാൻ തിരിഞ്ഞ് നോക്കാൻ നിന്നില്ല……
“””ഇ………….ഇ……ച്ചാ………യാ……..”””
കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും ആ വിളി…… ഞാൻ ഒന്ന് തിരിഞ്ഞിട്ട് പറയാൻ വന്നത് വേഗം പറഞ്ഞ് തോലയ്ക്ക് എന്ന മട്ടിൽ ഒന്ന് മൂളി…..
“””ഇച്ചായന് എന്നോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്ന് അറിയാം…. അത് ഞാൻ അർഹിക്കുന്നുമില്ല….. പക്ഷെ എനിക്ക് എല്ലാം ഇച്ചായനോട് തുറന്ന് പറയണം, എന്നാലേ എനിക്ക് സമാധാനം കിട്ടു…….”””
ഇടയ്ക്ക് വിതുമ്പി കൊണ്ട് അവൾ പറഞ്ഞ് തുടങ്ങി…… വലിച്ച് നീട്ടാതെ വേഗം പറയാനുള്ളത് പറ എന്ന് പറയാൻ തോന്നിയെങ്കിലും അവളോട് സംസാരിക്കാനുള്ള താല്പര്യ കുറവ് കാരണം മിണ്ടാതെ നിന്നു…
“””ഈ കുഞ്ഞ്……. ഇത് ഹരിയേട്ടന്റെയാണ്……. പുള്ളി ഇനി ഒരിക്കലും തിരിച്ചു വരില്ല…….. അപ്പൊ എനിക്ക് വേറെ നിവർത്തി ഒന്നും ഇല്ലാഞ്ഞത് കൊണ്ടാണ് ഞാൻ അങ്ങനെ ഒരു കള്ളം പറഞ്ഞ് ഇങ്ങോട്ട് വന്നത്….”
അവളുടെ കുഞ്ഞിന്റെ തന്ത ആ മൈരൻ ആയിരിക്കും എന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു…. പക്ഷെ അതിന് അവൾ എന്തിനാ ഇങ്ങോട്ട് വന്നത്??
“””ഞാൻ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത് തൊട്ട് ഈ കുഞ്ഞിനെ എങ്ങനെയെങ്കിലും കൊല്ലണം എന്ന് പറഞ്ഞ് നടക്കുകയാണ് എന്റെ അമ്മ…….. ആ വീട്ടിൽ നിന്നാൽ അവർ ഇതിനെ കൊല്ലും, അതാണ് ഞാൻ………. പക്ഷെ പോവാൻ എനിക്ക് വേറെ സ്ഥലം ഒന്നും ഇല്ലായിരുന്നു, അപ്പോഴാണ് വിഷ്ണു ചേട്ടൻ ഒരു ദിവസം വീട്ടിൽ വന്ന് കുറെ തെറി വിളിച്ച് പോയത്…….. തെറി വിളിക്കുന്നതിന്ടെ ഇടയ്ക്ക് ചേട്ടൻ പറഞ്ഞു ഇച്ചായനും മീനുവും സുഖമായി ജീവിക്കുകയാണെന്ന്, അപ്പോഴാണ് എനിക്ക് ഇങ്ങനെ ഒരു പൊട്ടബുദ്ധി തോന്നിയത്……. ഇവിടെ അല്ലാതെ വേറെ ഒരിടത്തും എനിക്ക് സേഫ് ആയി നിൽക്കാൻ പറ്റില്ലെന്ന് തോന്നിയപ്പോൾ…………. അപ്പോഴത്തെ ഇതിൽ ………………. പക്ഷെ ഇവിടെ വന്നു നിങ്ങൾ തമ്മിലുള്ള സ്നേഹം കണ്ടപ്പോൾ ഞാൻ വീണ്ടും വലിയ തെറ്റാണ് ചെയ്യുന്നതെന്ന് മനസ്സിലായി……… ഇനി നിങ്ങടെ ഇടയിൽ ഒരു ശല്യമായി ഞാൻ ഉണ്ടാവില്ല……………… ഐ ആം സോറി……….. സോറി ………………………………………”””’’’
അവൾ പൊട്ടി കരയാൻ തുടങ്ങി…… പക്ഷെ അത് കണ്ടിട്ട് എനിക്ക് ഒട്ടും വിഷമമോ സഹതാപമോ ഒന്നും തോന്നിയില്ല….. ഞാൻ അവൾ കരയുന്നതും നോക്കി നിന്നു….മുഖത്ത് ഒരു ഭാവമാറ്റവും ഇല്ലാതെ…..
അപ്പോൾ അതാണ് കാര്യം, സ്വന്തം വീട്ടിൽ നിന്നാൽ അമ്മ വയറ്റിൽ വളരുന്ന കുഞ്ഞിനെ കൊല്ലും എന്ന് പേടിച്ചിട്ടാണ് ഇങ്ങനെ ഒരു നാടകം കളിച്ചത്……. പക്ഷെ ഇവൾ പറയുന്നത് എല്ലാം വിശ്വസിക്കാൻ പറ്റുമോ??
ഹരി…. അവൻ എവിടെ?? അവൻ ഒരിക്കലും തിരിച്ചു വരില്ലേ??