“”പ്ലീസ് ഞാൻ………..””
“”വേണ്ട മീനു…….. അവളെ പറ്റി ഒന്നും പറയണ്ട……… ആ വിഷയം നമുക്ക് വിടാം… പ്രസവം കഴിയുന്നത് വരെ അവൾ വേണമെങ്കിൽ ഇവിടെ നിന്നോട്ടെ…… അതിൽ കൂടുതൽ ഒന്നും വേണ്ട, എനിക്ക് കേൾക്കാനും താല്പര്യമില്ല”
എന്തോ പറയാൻ വന്ന മീനൂന്റെ വായ് പൊത്തി പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു
“”അതല്ല ലുട്ടൂസേ….. ശ്രീക്കുട്ടിക്ക് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞു, ഒന്ന് കേട്ടൂടെ…..”””
“”വേണ്ട…….. എനിക്ക് ഒന്നും കേൾക്കണ്ട”””
“”പ്ലീസ് ലുട്ടൂസേ…… അവൾ ഇന്ന് എന്നോട് ഒരുപാട് നേരം സംസാരിച്ചു…….. അത് ഹരിയുടെ കുഞ്ഞാണ്……… പാവം…. അതിന് നല്ല വിഷമമുണ്ട്, ലുട്ടൂസിനോട് ഒന്ന് സംസാരിക്കണം എന്ന് മാത്രമേ പറഞ്ഞുള്ളൂ….. ന്റെ ചക്കര ലുട്ടാപ്പി അല്ലേ, ഞാൻ പറഞ്ഞ കേൾക്കൂലേ…. പ്ലീസ് ഒന്ന് അവൾക്ക് പറയാനുള്ളത് കേൾക്ക്………. പ്ലീസ്………””””
““”മ്മ……..”””
മീനു കുറെ പറഞ്ഞപ്പോൾ ഞാൻ സമ്മതം ഒരു മൂളലിൽ ഒതുക്കി…. അത് ആ ചീലച്ച്മിയുടെ മുതല കണ്ണീരിൽ മീനു വീണത് പോലെ ഞാൻ വീഴില്ല എന്ന പൂർണ്ണബോദ്ധ്യം എനിക്ക് ഉള്ളതുകൊണ്ടാണ്….
പിന്നെ അവളുടെ ഈ വരവിന്റെ ഉദ്ദേശം, അവളും എന്റെ ഉറ്റ ചങ്ങാതിയായി നടന്ന ആ പൂറനും കൂടെ ഈ കാണിച്ച് കൂട്ടിയത് എല്ലാം എന്തിനായിരുന്നു….. അതെല്ലാം എനിക്ക് അറിയണമെന്നുണ്ട്…… അവൾ സത്യം പറയാൻ സാധ്യത കുറവാണ്, എന്നാലും കേട്ട് നോക്കാം……
“””ചക്കര ലുട്ടാപ്പി”””
എന്റെ കവിളിൽ ഒരുമ്മ തന്നിട്ട് മീനു മറ്റവളെ വിളിക്കാൻ അകത്തേക്ക് പോയി, ഇങ്ങനെ ഒരു പെണ്ണ്….. ഇതിനെ ഒന്ന് ഉപദേശിച്ച് നേരെയാക്കി എടുക്കണം….