ഞാൻ കുളിച്ച് ഇറങ്ങുമ്പോൾ മീനു ആരോടോ ഫോണിൽ കാര്യമായി കത്തി വെക്കുന്നുണ്ട്, മിക്കവാറും മേരി ആവും….
അതെ അടുത്തേക്ക് ചെന്നപ്പോൾ അവളുടെ സംസാരത്തിൽ നിന്ന് അപ്പുറത്ത് മേരി ആണെന്ന് മനസ്സിലായി
“”“ആ ….. .
ഓ…….
ഇതാ ഇവിടെ ണ്ട്….. കൊടുക്കണോ
ഹിഹിഹി……. ശരി മേരിയമ്മേ…….. ബായ്
ഗുഡ് നൈറ്റ്””””
മേരിയോട് ശൃംഗരിച്ച ശേഷം ഫോണും വെച്ച് മീനു എന്നെ ഒന്ന് നോക്കി നിന്നു, കുളിച്ച് സുന്ദര കുട്ടപ്പൻ ആയതല്ലേ സൗന്ദര്യം ആസ്വദിക്കുകയാവും
““മേരിയമ്മ പറഞ്ഞത് കേട്ടോ…… അവനോട് സംസാരിക്കുന്നതിലും ഭേദം പോത്തിന് വേദം ഓതി കൊടുക്കുന്നതാ ന്ന്””
“”അങ്ങനെ പറഞ്ഞോ ആ തള്ള””
“”ദേ ലുട്ടാപ്പി കിട്ടും ട്ടോ ന്റെ കയ്യിന്ന്””
അമ്മായിയമ്മയെ തള്ളയെന്ന് അഭിസംബോധന ചെയ്യ്തത് പെണ്ണിന് പിടിച്ചില്ല….. ഓ പിന്നെ കയ്യോണ്ട് ഇങ്ങനെ അടിക്കുന്ന പോലെ ആക്ഷൻ കാണിച്ച ഞാൻ പേടിക്കും ന്നാ വിചാരം….. ഞാൻ അതിന് പകരം മുഖത്ത് കുറച്ച് അധികം പുച്ഛം വാരി വിതറി…….. അല്ല പിന്നെ………
“”ലുട്ടാപ്പീ…………………””
“”ചീ തൊടല്ലേ……. വിട്ട് നിക്ക്”
എന്നെ കെട്ടിപ്പിടിക്കാൻ വന്ന മീനൂനെ തടങ്ങുകൊണ്ട് ഞാൻ പറഞ്ഞു
അതോടെ പെണ്ണിന്റെ മുഖം മാറി, തല അല്പം ചെരിച്ച് ഒരുമാതിരി നോട്ടം…. പരീക്ഷയ്ക്ക് കോപ്പി അടിക്കുന്നത് കൈയോടെ പൊക്കിയ ടീച്ചറുടെ എക്സ്പ്രെഷൻ…..