🤵പുലിവാൽ കല്യാണം 4👰 [Hyder Marakkar] [Climax]

Posted by

പെണ്ണ് വന്ന് എന്നെ ഒട്ടാൻ നോക്കിയപ്പോൾ ഞാൻ തടഞ്ഞു, പക്ഷെ നല്ല അനുസരണ ആയതുകൊണ്ട് ഞാൻ പറഞ്ഞത് കേൾക്കാതെ മീനു എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു…. ഓൾക്ക് പ്രശ്നം ഇല്ലെങ്കിൽ പിന്നെ എനിക്കാണോ, ഞാൻ തിരിച്ചും കെട്ടിപ്പിടിച്ചു…..“സാരമില്ല ട്ടോ ലുട്ടൂസേ….. ഇതിൽ കിട്ടീട്ടിലെങ്കിൽ എന്താ മ്മക്ക് ഇനിയും ട്രൈ ചെയ്യാല്ലോ…….”
ഇരുകൈ കൊണ്ടും എന്റെ കവിളിൽ തലോടി കൊണ്ട് ആശ്വസിപ്പിക്കാനായി മീനു പറഞ്ഞു…… എന്റെ വരവ് കണ്ടിട്ട് തോറ്റു തുനം പാടി വരുകയാണെന്ന് കരുതി കാണും…“എന്തിനാ വേറെ ട്രൈ ചെയ്യുന്നേ, ചിന്നൂന്റെ പൊട്ട ടീമിൽ കളിക്കണ്ടേ??”
ചിരിച്ചുകൊണ്ട് ഞാൻ അത് പറഞ്ഞപ്പോൾ മീനു കാര്യം മനസ്സിലാവാതെ എന്നെ തന്നെ നോക്കി നിന്നു,

“എഡീ മണ്ടൂസേ എനിക്ക് സെലെക്ഷൻ കിട്ടീന്ന്……..”
അത് കേട്ടതും മീനു ഒന്ന് ശ്വാസം ഉള്ളിലേക്ക് നീട്ടി വലിച്ച് വിട്ടു…. എന്നിട്ട് കണ്ണും പൂട്ടിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് കിടന്നു…..

“ഹോ ആ പെണ്ണിനെ ഞാൻ കൊല്ലും”
എന്റെ നെഞ്ചിൽ കിടന്ന് മീനു പിറുപിറുത്തു

“ആരെ കൊല്ലുന്ന കാര്യമാണ് മീനൂട്ടി പറയുന്നേ??”

“അവളെ ആ ചിന്നൂനേ……. കുരങ്ങത്തി…… ……… ഞാൻ വിളിച്ചപ്പോൾ അവൾ പറഞ്ഞത് ലുട്ടൂസിന് സെലെക്ഷൻ കിട്ടിയില്ല ന്നാ”
അതും പറഞ്ഞ് ചിന്നൂനോടുള്ള ദേഷ്യം പെണ്ണ് എന്റെ നെഞ്ചിൽ കടിച്ച് ഒതുക്കി

“പക്ഷെ ഒരു പ്രശ്നമുണ്ട് മീനൂസേ, ഒന്നര മാസം ക്യാമ്പ് ആണ്…… അത് അറ്റൻഡ് ചെയ്യണം………. അവിടെ തന്നെ നിൽക്കണം വീട്ടിലേക്ക് വരാനൊന്നും പറ്റില്ല”

Leave a Reply

Your email address will not be published. Required fields are marked *