“ടോണി നന്നായി കളിക്കുന്നുണ്ട്….. തന്റെ ബോൾ കണ്ട്രോളും പാസ്സ് അക്ക്യൂറസി ഒക്കെ മികച്ചതാണ്….. പക്ഷെ ഫുട്ബാളിൽ അതുപോലെ തന്നെ പ്രാധാന്യം ഉള്ള കാര്യമാണ് ഫിസിക്കൽ ഫിറ്റ്നസ്, പ്രത്യേകിച്ച് നമ്മുടെ സെവൻസ് ടൂർണമെന്റ് കളിക്കുമ്പോൾ….. ഫിറ്റ് അല്ലെങ്കിൽ പിള്ളേര് കുത്തിയിട്ട് പോവും, ഒന്നര മാസം ക്യാമ്പ് ഉണ്ടല്ലോ നമുക്ക് എല്ലാം ശരിയാക്കാം….. ഓക്കെ സീ യൂ”
എന്റെ തോളിൽ തട്ടിക്കൊണ്ടു പുള്ളി പറഞ്ഞപ്പോൾ ഞാൻ ഭയ ഭക്തി ബഹുമാനത്തോടെ എല്ലാം കേട്ട് നിന്നു….
തിരിച്ച് പോവുമ്പോൾ ചിന്നുവാണ് വണ്ടി ഓടിച്ചത്…… ഞാൻ ക്ഷീണം കാരണം നല്ല സുഖമായി കിടന്ന് ഉറങ്ങി…..
“ഹലോ സാറേ….. മതി ഉറങ്ങിയത് വീടെത്തി”
പി.ബിയുടെ മുനിൽ എത്തിയിട്ട് ചിന്നു കുലുക്കി വിളിച്ചപ്പോഴാണ് ഉണർന്നത്….. രാവിലെ തൊട്ട് കഷ്ടപ്പെട്ടത് കൊണ്ട് കയ്യും കാലും ഒക്കെ നല്ല വേദനയുണ്ട്…….
“നീ ഇറങ്ങുന്നില്ലേ??”
“ഇല്ല പോട്ടെ…….. നാളെ വരാം”
“ഓക്കെ ബായ്”
“ബായ് കളിക്കാരാ”
ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് ഞാൻ ഇറങ്ങിയപ്പോൾ വണ്ടിയും എടുത്ത് ചിന്നു വിട്ടു….. ഞാൻ ആടിയാടി മുകളിലേക്കുള്ള പടികൾ കയറി, ഇവിടെ ഒരു ലിഫ്റ്റ് വെക്കാൻ മേരിയോട് പറയണം…….
മുകളിലെ പടിയിൽ എന്റെ മീനൂട്ടി എന്നെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു, എന്നെ കണ്ടതും പെണ്ണ് ചാടി എഴുന്നേറ്റ് അടുത്തേക്ക് വന്നു……
“ഹേ ഒട്ടല്ലേ…….. മൊത്തം വിയർപ്പാണ്”