അസിസ്റ്റന്റ് കോച്ച് വന്ന് ഓരോ പൊസിഷനിൽ കളിക്കുന്നവരെയും പിരിച്ചു നിർത്തി….. ഞാൻ മിഡ് ഫീൽഡ് കളിക്കുന്നവർ നിൽക്കാൻ പറഞ്ഞ സ്ഥലത്ത് പോയി നിന്നു….. ഹോ കൂടുതൽ ആളുകൾ ഫോർവേഡ് കളിക്കുന്നതിലേക്ക് പോയിട്ടുണ്ട്….. ഭാഗ്യം….കാൽ പന്ത് കളി കണ്ട് തുടങ്ങിയ കാലത്ത് മുനിൽ കളിച്ച് ഗോളുകൾ അടിച്ച് കൂട്ടുന്ന സ്‌ട്രൈക്കർമാരെ ആയിരുന്നു കൂടുതൽ ഇഷ്ടം, പക്ഷെ പിന്നീട് എപ്പോഴോ ഈ കളി രക്തത്തിൽ അലിഞ്ഞ് തുടങ്ങിയപ്പോൾ തൊട്ട് കളിയെ നിയന്ത്രിക്കുന്ന മധ്യനിര താരങ്ങളോട് അല്പം ഇഷ്ട കൂടുതൽ വന്നു… ഒരേ സമയം മുന്നിലേക്ക് പന്ത് എത്തിച്ച് അക്രമങ്ങൾക്ക് ചുക്കാൻ പിടിക്കുകയും പിന്നിലേക്ക് ഇറങ്ങി പ്രതിരോധ നിരയെ സഹായിക്കുകയും ചെയ്യുന്ന താരങ്ങൾ എനിക്ക് ഒരു ആവേശമായി മാറി…. അങ്ങനെയാണ് ഞാൻ ഒരു മിഡ് ഫീൽഡർ ആയി മാറിയത്… കോളേജ് ടീമിൽ ഒന്നും പക്ഷെ എനിക്ക് ആ പൊസിഷനിൽ കളിക്കാൻ അധികം സാധിച്ചിട്ടില്ല, അവിടെ കോച്ച് എന്നെ പിടിച്ച് മുനിൽ കളിപ്പിക്കും….. എന്തായാലും ഇവിടെ ഇന്ന് ഞാൻ എന്റെ മധ്യനിരയിലെ കളി തന്ത്രങ്ങൾ മുഴുവൻ പുറത്തെടുത്ത് സെലെക്ഷൻ നേടി എടുക്കും….
ആദ്യത്തെ ഓട്ടം ഒഴിച്ച് പിന്നെ ഉണ്ടായിരുന്ന എല്ലാ പരീക്ഷണങ്ങളും ഞാൻ വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്തു…… അഞ്ച് മിനിറ്റുള്ള ഒരു ചെറിയ മാച്ച് കളിപ്പിച്ചു, പെനാൽറ്റി അടിപ്പിച്ചു, ഫ്രീകിക്ക്സ്, കോർണർസ് അങ്ങനെ പലതും അവർ ചെയ്യിപ്പിച്ചു…. എല്ലാം അത്യാവശ്യം മോശം അല്ലാതെ തന്നെ തീർത്തു…..
രാവിലെ തുടങ്ങിയ സെലെക്ഷൻ അവസാനിക്കുമ്പോൾ വൈകുന്നേരം ആയിരുന്നു, ചിന്നു ഇരുന്ന് ബോർ അടിച്ച് ചത്ത് കാണും….. അവസാനം എല്ലാം കഴിഞ്ഞ് ഞാൻ ചിന്നൂന്റെ അടുത്ത് ചെന്ന് ഇരുന്നു…..
“കൊട് കൈ മോനെ തകർത്തു…. എന്തായാലും സെലെക്ഷൻ ഉറപ്പാണ്”
അടുത്ത് എത്തിയതും ചിന്നു എന്നോട് ആവേശത്തോടെ പറഞ്ഞു…… പക്ഷെ എനിക്ക് അവളുടെ അത്ര ഉറപ്പ് ഒന്നും ഇല്ലായിരുന്നു, ഞാൻ നോക്കിയിട്ട് കിട്ടാൻ ഫിഫ്റ്റി ഫിഫ്റ്റി ചാൻസ് ആണ്…..
“ഹോ മീനു ചേച്ചി ഇതിന്റെ ഇടയ്ക്ക് ഒരു നൂറ് പ്രാവശ്യം എങ്കിലും വിളിച്ചിട്ടുണ്ടാവും എന്തായി എന്തായി ന്ന് ചോയിച്ചിട്ട്”
ഞാൻ ഒന്നും പറയാതെ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് അടുത്തുള്ള കസേരയിൽ ഇരുന്നു….. ഞാൻ കണ്ണും പൂട്ടി വിശ്രമിക്കുമ്പോഴും ചിന്നു അടുത്തിരുന്ന് ഓരോ കഥ പറയുന്നുണ്ടായിരുന്നു….