“ലുട്ടൂസേ…… ഓൾ ദി ബെസ്റ്റ്……. നന്നായി കളിക്കണം കേട്ടോ…….”
ഇറങ്ങാൻ നേരം മീനു എന്നെ പിടിച്ച് നിർത്തി പറഞ്ഞപ്പോൾ ഞാൻ വെറുതെ തലയാട്ടി നിന്നു, എന്റെ പെണ്ണിന്റെ പ്രാർത്ഥന എന്റെ കൂടെ തന്നെ ഉണ്ടാവും എന്നറിയാം, അത് മതി എനിക്ക് ജയിക്കാൻ…… വേറെ ഒരാൾ ഉണ്ട്, ഇപ്പോ കർത്താവിനോട് മുട്ടി പ്രാർത്ഥിക്കുന്നുണ്ടാവും മകൻ അവന്റെ ആഗ്രഹത്തിലേക്കുള്ള ആദ്യപടി വിജയിച്ചു കയറാൻ….. എന്റെ മേരി…..
“അയ്യോ….. മതി, ബാക്കി റൊമാൻസ് ഒക്കെ പോയി വന്നിട്ട്……. എന്റെ മീനു ചേച്ചി ആ സാധനത്തിനെ ഇങ്ങ് വിട്”
എന്നെ ചുറ്റി പിടിച്ചു നിന്ന മീനുവിനെ നോക്കി ചിന്നു തിടുക്കം കൂട്ടി,
“ മ്മ് ബായ്……..”
“ബെസ്റ്റ് ഓഫ് ലക്ക്”
മീനൂനോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അപ്പുറത്ത് നിന്ന ശ്രീലക്ഷ്മി എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു, നല്ലൊരു കാര്യത്തിന് പോവാൻ ഇറങ്ങുന്നത് കൊണ്ട് ഞാൻ ഒരു താങ്ക്സ് തിരിച്ചും പറഞ്ഞു…
“ഹോ ഏഴേകാൽ ആയി, ഇനി എന്തായാലും എട്ട് മണിക്ക് അവിടെ എത്തില്ല……..”
താഴേക്കുള്ള പടികൾ ഓടി ഇറങ്ങുന്നതിന് ഇടയ്ക്ക് ചിന്നു പറഞ്ഞു….
“മൊയലാളീന്റെ മോളെ കൂടെ പോവുന്നത് കൊണ്ട് ഇത്തിരി വൈകിയാലും പ്രശ്നം ഒന്നും ഉണ്ടാവില്ല”
“അയ്യടാ ഒരു പിണാക്കും നടക്കില്ല……… മോൻ വേഗം വണ്ടി എടുക്ക്”
എന്നും പറഞ്ഞ് അവൾ എനിക്ക് നേരെ കീ നീട്ടിയപ്പോഴാണ് അവൾ മിനികൂപ്പർ എടുത്തിട്ടാണ് വന്നതെന്ന് ഞാൻ അറിയുന്നത്… നോക്കുമ്പോൾ അന്ന് ഞാൻ അവളുടെ വീട്ടിലെ കാർ പോർച്ചിൽ കണ്ട ഐലൻഡ് ബ്ലൂ മിനി കൺട്രിമാൻ അതാ കിടക്കുന്നു…… ഹഹ, ഇനി എന്ത് പേടിക്കാൻ……. എട്ട് അല്ല, ഏഴേ മുക്കാൽ ആകുമ്പോഴേക്കും അവിടെ എത്താം……