അവസാനം ക്ഷമ നശിച്ചപ്പോൾ ഈശ്വരനോട് പരിഭവം പറഞ്ഞുകൊണ്ട് മീനു അടുക്കളയിലേക്ക് നടന്നു, അവൾ കൂടെ നിൽക്കുന്നത് കൊണ്ടാണ് ഞാൻ ഇങ്ങനെ കളിക്കുന്നതെന്ന് തോന്നി കാണണം………. സത്യം പറഞ്ഞാൽ അതാണ് വാസ്തവം…..മീനു പോയതും ഞാൻ കുളിമുറിയുടെ വാതിൽ അടച്ചിട്ട് വിവസ്ത്രൻ ആയ ശേഷം ഷവർ തുറന്ന് അതിന്റെ അടിയിൽ നിന്നു….. ഹാഹാ യെന്താ സുഖം……. ഹാ……. ഞാൻ അങ്ങനെ ഷവറിന്റെ അടിയിൽ സ്വപ്നം കണ്ട് നിന്നുപോയി…….. പെട്ടെന്നാണ് ഇന്നത്തെ സെലെക്ഷന്റെ കാര്യം ഓർമ്മ വന്നത്, എന്റെ ഡ്രീം……….. അയ്യോ ഇനിയും വൈകിയാൽ ശരിയാവില്ല…….. ഞാൻ വേഗം കുളി നിർത്തി തോർത്തും ചുറ്റി പുറത്തേക്ക് ഇറങ്ങി…..
പെട്ടെന്ന് വന്ന ആവേശത്തിൽ ഞാൻ നനഞ്ഞ തോർത്തും വാരി ചുറ്റികൊണ്ട് പുറത്തേക്ക് ഇറങ്ങി…..
പുറത്തിറങ്ങിയ ഞാൻ കണ്ടത് മേശപ്പുറത് പ്രഭാതഭക്ഷണം നിരത്തുന്ന മീനു, അവളെ പിന്നിൽ സഹായിയായി പ്ലേറ്റും പിടിച്ച് നിൽക്കുന്ന ചിന്നു, കസേരയിൽ ഞെളിഞ്ഞ് ഇരിക്കുന്ന ചീലച്ച്മി…….
കുളിമുറിയുടെ വാതിൽ തുറന്ന ശബ്ദം കേട്ട് മൂന്നുപേരും ഒരേ സമയം എന്നെ നോക്കി….. എന്തോ ഓർമ്മയിൽ ഇറങ്ങിയതാണ്, ആ നനഞ്ഞ തോർത്ത് അല്ലാതെ എന്റെ ദേഹത്ത് മറ്റൊന്നും തന്നെ ഇല്ല….
ചിന്നു എന്നെ നോക്കി ചിരിക്കുകയാണ്……. വെറുതെ ചിരിക്കുകയല്ല കളിയാക്കി ചിരിക്കുകയാണ്, മറ്റേ ഭൂതം അന്തംവിട്ട് നോക്കുകയാണ്…… മീനു ഒരു നിമിഷം എന്റെ കോലം നോക്കിയ ശേഷം മുഖം ചുളിച്ചുകൊണ്ട് ഓടി വന്ന് എന്നെ പിടിച്ച് കുളിമുറിയിലേക്ക് തന്നെ കയറ്റി…..
“ഇവിടെ നിക്ക്…… ഞാൻ പോയി ഡ്രസ്സ് എടുത്ത് വരാ…….. കുരുത്തംക്കെട്ടതേ…….”
എന്നും പറഞ്ഞ് എന്റെ ചെവി പിടിച്ച് തിരിച്ചിട്ടാണ് മീനു ഡ്രസ്സ് എടുക്കാൻ പോയത്…..
ഇതിൽ എന്താ കുരുത്തക്കേട് ഉള്ളത്, അറിയാതെ പറ്റി പോയതല്ലേ……. ഹാ ഇനി ഇപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ…..
ഡ്രസ്സ് കൊണ്ടുവന്ന് തരുമ്പോഴും പെണ്ണ് എന്നെ കണ്ണുരുട്ടി നോക്കുകയാണ് ചെയ്തത്….. എക്സ്പോസ് ചെയ്ത എന്നെക്കാൾ കുറവ് അവൾക്കാണ്……..
സമയം വൈകിയിരുന്നു, എട്ട് മണിക്ക് അവിടെ റിപ്പോർട്ട് ചെയ്യണം….. എട്ട് മണിക്ക് അവിടെ എത്തണമെങ്കിൽ ഏഴ് മണിക്കെങ്കിലും ഇവിടുന്ന് ഇറങ്ങണം….. ഇപ്പോ തന്നെ ഏഴ് കഴിഞ്ഞു, ഞാൻ വേഗം ഭക്ഷണം കഴിച്ച് ബൂട്ടും പാഡും ജേഴ്‌സിയും എല്ലാം വെച്ച ബാഗും എടുത്ത് ചിന്നൂന്റെ കൂടെ ഇറങ്ങാൻ തയാറായി…..