ഞാൻ മെല്ലെ തലയിൽ തോണ്ടി നോക്കിയെങ്കിലും പെണ്ണ് എന്റെ കൈ തട്ടി മാറ്റി കളഞ്ഞു, അപ്പൊ ഞാൻ വന്നത് അറിഞ്ഞിട്ടും അറിയാത്ത പോലെ ഇരിക്കുകയാണ്….. ശരിയാക്കി തരാം…“അത് കൊള്ളാം, എന്റെ റോൾ നീ ആണോ ചെയ്യുന്നേ മീനൂസേ……… ഇപ്പോ ഞാൻ അല്ലേ നിന്നോട് പിണങ്ങേണ്ടത്”
അല്ല ഞാൻ ഇത് ആരോടാ സംസാരിക്കുന്നത്, ആരോട് പറയാൻ, ആര് കേൾക്കാൻ…… പെണ്ണിന് ഒരു അനക്കവും ഇല്ല.
“ഹാ, മതി ട്ടോ മീനൂസേ……….. എന്തിനാ ഇപ്പോ ഇങ്ങനെ കിടന്ന് കരയുന്നത്?? അറ്റ്ലീസ്റ്റ് കാര്യം പറഞ്ഞിട്ട് കരയ്”
അല്പം ഗൗരവത്തിൽ തന്നെ പറഞ്ഞിട്ട് ഞാൻ അവളുടെ മുഖം പിടിച്ച് ഉയർത്തി
പെണ്ണിന്റെ മുഖം കണ്ടപ്പോൾ എന്റെ നെഞ്ച് ഒന്ന് പിടച്ചു, കരഞ്ഞു കലങ്ങിയ കണ്ണുകൾ, വിളറിയ അധരങ്ങൾ വിറയ്ക്കുന്നുണ്ടായിരുന്നു….. കണ്ണീർ ഒലിച്ചിറങ്ങി കവിൾ തടങ്ങളിൽ ഒട്ടി പിടിച്ചിരിക്കുന്നു…… ഞാൻ ഇറങ്ങിപ്പോയ നിമിഷം തൊട്ട് ഇരുന്ന് കരയാൻ തുടങ്ങിയതാണെന്ന് തോന്നുന്നു,
“എന്താ മീനൂസേ………… എന്താ നിനക്ക് പറ്റിയെ?? എന്തിനാ ഇങ്ങനെ കരയുന്നേ??”
ഞാൻ അവളുടെ കവിൾ തുടച്ചുകൊണ്ട് ഇടറിയ ശബ്ദത്തിൽ ചോദിച്ചു, പക്ഷെ പെണ്ണ് ഒന്നും മിണ്ടാതെ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്, എന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ട്….
.
.
.
.
.
.
.
.
.
“ശ്രീക്കുട്ടി പ്രെഗ്നന്റ് ആണ്”
അല്പസമയം കഴിഞ്ഞ് കണ്ണ് തുടച്ച് ഒരു ദീർഘശ്വാസം എടുത്ത ശേഷം മീനു അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി, പ്രത്യേകിച്ച് ഒരു കാരണവും ഇല്ലെങ്കിലും പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടിപ്പോയി
“ടോണി ആണെന്ന് പറയുന്നു…..”
മീനു അതും കൂടി കൂട്ടി ചേർത്തപ്പോൾ ഒരിക്കലും സംഭവിച്ചിട്ടില്ല എന്ന പൂർണ്ണ ബോധ്യം ഉണ്ടായിട്ടും ഒന്ന് പതറിപ്പോയി… അല്ല കന്യകനായ ഞാൻ എന്തിന് പതറണം, ലേ
“അയ്യേ……… അതിനാണോ എന്റെ മീനൂട്ടി ഇങ്ങനെ കരഞ്ഞ് ഇരിക്കുന്നേ, നമ്മൾ സന്തോഷമായിട്ട് ജീവിക്കാൻ തുടങ്ങിയെന്ന് അറിഞ്ഞിട്ട് അടുത്ത പണിയും കൊണ്ട് വന്നതാണ്……. ശവം”
ആദ്യം ചെറുതായി പതറി പോയെങ്കിലും അത് മറച്ചുകൊണ്ട് മീനുവിനെ ആശ്വസിപ്പിക്കാൻ വേണ്ടി ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു….