“നിന്റെ വിശ്വാസം നിന്നേ രക്ഷിക്കട്ടെ”
അത് പറഞ്ഞത് ചിന്നു അല്ല, എന്റെ ഉള്ളിലുള്ള ആ മൈരൻ…..
“അല്ല ഞാൻ വിളിച്ചത് അതല്ല, നാളെ ഞാൻ ഒരു ഏഴ് മണിക്ക് അവിടെ എത്തും റെഡിയായി നിന്നോ”
കളിയാക്കിയുള്ള ചിരി നിർത്തിക്കൊണ്ട് ചിന്നു പറഞ്ഞു
“അയ്യോ ഏഴ് മണിക്കോ…. “
“ആഹ് എട്ട് മണിക്ക് അവിടെ റിപ്പോർട്ട് ചെയ്യണം….. ഞാൻ മീനു ചേച്ചിയോട് പറഞ്ഞിട്ടുണ്ട്…… ബാക്കി പുള്ളിക്കാരി നോക്കിക്കോളും, അപ്പോ ശരി നാളെ രാവിലെ കാണാം”
പിന്നെ എന്നെ ഒന്നും പറയാൻ അനുവദിക്കാതെ ചിന്നു ഫോൺ കട്ടാക്കി…
“രാവിലെ നേരത്തെ പോവണ്ടേ….. ഭക്ഷണം കഴിച്ച് വേഗം നല്ല കുട്ടിയായി കിടന്ന് ഉറങ്ങിക്കോ”
ഫോൺ വെച്ച് എന്നെ ഒട്ടി നിന്ന മീനുവിനെ നോക്കിയപ്പോൾ അവളുടെ വക…..
“ചേച്ചി ഉറക്കി തരോ??”
ഞാൻ മീനുവിനെ നോക്കി കൊഞ്ചി
“വാവേനെ ചേച്ചി ഉറക്കി തരാ ട്ടോ……. പക്ഷെ അടങ്ങി കിടക്കണം….. കേട്ടോ ലുട്ടാപ്പി”
എന്റെ മൂക്ക് പിടിച്ച് വലിച്ചുകൊണ്ടാണ് മീനു അത് പറഞ്ഞത്….
“ശെരി ഡാകിനി”
ഞാൻ മെല്ലെ അവൾക്ക് കേൾക്കാൻ പറ്റാത്ത രീതിയിലാണ് പറഞ്ഞത്
“എന്താ ലുട്ടൂസേ….. എന്തെങ്കിലും പറഞ്ഞോ??”
എന്റെ ചുണ്ട് അനങ്ങുന്നത് കണ്ട് സംശയം തോന്നി മീനു ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് പറഞ്ഞ് കവിളിൽ ഒരു ഉമ്മയും കൊടുത്ത് ഞാൻ അടുക്കളയിൽ നിന്ന് പുറത്തേക്ക് നടന്നു…..