“ഏയ് ഒന്നുല്യാ…..”
എന്റെ തോളിൽ വെച്ചിരുന്ന മീനൂന്റെ തലയിൽ തഴുകി കൊണ്ടാണ് ഞാൻ മറുപടി കൊടുത്തത്….
“ശ്രീക്കുട്ടിയുടെ കാര്യം മേരിയമ്മയോട് പറയണ്ടേ??”
“എന്തിന്?? എന്താ പറയാ??”
“നടന്നത് മൊത്തം”
എന്റെ തോളിൽ ചാരി കിടന്ന് കടലിലേക്ക് നോക്കികൊണ്ട് മീനു പറഞ്ഞു, ഒരു കണക്കിന് അവൾ പറയുന്നത് തന്നെയാണ് ശരി…. മേരി എല്ലാം അറിയുന്നതാണ് നല്ലത്…. പിന്നീട് ഒരു പ്രശ്നം വരരുത്…
“നാളെ മേരിയമ്മ എന്തായാലും നമ്മുടെ പ്രൈവറ്റ് ബാറിലേക്ക് വരുന്നുണ്ട്, അപ്പൊ നേരിട്ട് പറയാം…… ലേ”
പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് മീനു ചോദിച്ചു, ആ പ്രൈവറ്റ് ബാർ എന്ന് മാത്രം അല്പം കനം കൊടുത്താണ് പറഞ്ഞത്…
“മ്മ് ഓക്കെ…… പിന്നെ ഈ പ്രൈവറ്റ് ബാറിന്റെ കഥയൊന്നും പോയി മേരിയോട് പറയല്ലേ ട്ടോ”
പെണ്ണിന്റെ മുഖത്ത് ഒരു കള്ള ചിരിയാണ്, അത് ഞാൻ ഏറ്റു എന്നൊരു അർത്ഥം അതിനുണ്ടോ എന്നൊരു സംശയം…….. പറഞ്ഞ് കുടുങ്ങിയോ
മേരി അറിഞ്ഞാലും വല്യ പ്രശ്നം ഒന്നുമില്ല, അതിലും വലിയ കാര്യങ്ങൾ ഒക്കെ തുറന്ന് പറയണ്ടേ എന്ന് ആലോചിക്കുമ്പോഴാണ്…
“ലുട്ടൂസേ………. നടന്നത് മൊത്തം അറിഞ്ഞു കഴിഞ്ഞാൽ എന്തായിരിക്കും മേരിയമ്മയുടെ പ്രതികരണം??”
കണ്ണെത്താദൂരം നീണ്ടു കിടക്കുന്ന കടലിലേക്ക് തന്നെ നോക്കികൊണ്ട് മീനു ചോദിച്ചു
“ആഹ് എനിക്ക് അറിയാമേല…….. നിന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തരുമായിരിക്കും…….. എന്റെ കാര്യമാണ്, ഞാൻ അല്ലേ മതില് ചാടിയത്………. മിക്യവാറും എനിക്കിട്ട് ഒന്ന് കിട്ടാൻ സാധ്യതയുണ്ട്, അങ്ങനെ ആണെങ്കിൽ കൂടെ കട്ടക്ക് നിന്നേക്കണേ ഡീ പൊന്നേ”
നാളെ നടക്കാൻ സാധ്യതയുള്ള ഭൂകമ്പം മനസ്സിൽ കണ്ടുകൊണ്ട് ഞാൻ ആശങ്കയോടെ അത് പറഞ്ഞപ്പോൾ എന്റെ ഉള്ള് മനസ്സിലാക്കി കൊണ്ട് എന്നെ ആശ്വസിപ്പിക്കാൻ എന്നവണ്ണം മീനു എന്നെ കെട്ടിപ്പിടിച്ചു, അവൾക്കും ടെൻഷൻ ഒക്കെയുണ്ട്……. എന്താവും എന്നറിയില്ല, പക്ഷെ എല്ലാം എത്രയും പെട്ടെന്ന് മേരി അറിയുന്നത് തന്നെയാണ് നല്ലത്… അത് എന്നേക്കാൾ മുൻപ് മീനു തിരിച്ചറിഞ്ഞിരുന്നു……. ഹ്മ്മ് എന്റെ ഭാര്യയല്ലേ ബുദ്ധി ഇല്ലാതെ ഇരിക്കുമോ…. . ഏത്…….