“അവളെ ഒരു ചീക്കുട്ടി……. എന്റെ മീനു അത് ചേറിയ കുട്ടിയൊന്നും അല്ലല്ലോ….. നിനക്ക് താല്പര്യം ഇല്ലെങ്കിൽ അത് പറ”
വീണ്ടും വീണ്ടും ആ പേര് കേൾക്കുമ്പോൾ തോന്നുന്ന അരിശം മറച്ചു വെക്കാതെ തന്നെയാണ് ഞാൻ പറഞ്ഞത്….
“നാ ന്ക്കി ബീച്ചിൽ പോവണം”
“മ്മ്…….”
അതിന് ഞാൻ വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു, അതും അല്പം കനത്തിൽ തന്നെ……… എനിക്ക് ദേഷ്യം പിടിച്ചു എന്ന് കരുതിയിട്ട് ആവണം, മീനു എന്റെ കവിളിൽ ഒരു ഉമ്മ തന്നു…… ഹോ, ഇങ്ങനെ ഒരു പെണ്ണ്……. ഞാൻ മുന്നിലേക്ക് തന്നെ നോക്കി വണ്ടി ഓടിച്ചു….
“ലുട്ടൂസേ…….. അതെന്താ നമ്മളെ അതിനെ പി.ബീ ന്ന് പറയുന്നേ??”
എന്റെ ഇടുപ്പിലൂടെ കൈ ചുറ്റി ഒന്നൂടെ ചേർന്നിരുന്ന ശേഷം മീനു അവളുടെ സംശയം ചോദിച്ചു, ഞാൻ ഒന്ന് ചിന്തിച്ച ശേഷം സത്യം തന്നെ പറയാമെന്ന് തീരുമാനിച്ചു
“അതിലെ മീനൂസേ…….. നമ്മുടെ വിഷ്ണുവും പിന്നെ എന്റെ വേറെ കുറച്ച് കൂട്ടുകാരും കോളേജിൽ പഠിക്കുന്ന സമയത്ത് കള്ള് കുടിക്കാൻ അവിടെ വരുമായിരുന്നു, അപ്പൊ അവന്മാര് ഇട്ട പേരാണ് പി.ബി…….. പ്രൈവറ്റ് ബാർ എന്നുള്ളത് ചുരുക്കിയതാണ്, ബാറിൽ പോയിരുന്ന് കുടിക്കുന്നതിനു പകരം ബീവറേജിൽ പോയി സാധനം വാങ്ങിയിട്ട് അവിടെ പോയി ഇരുന്ന് അടിക്കും………..എന്ത് കഷ്ട ലേ”
“മ്മ്…….. ശരി ശരിയേ……”
ഞാൻ നിഷ്കു ആവാൻ ശ്രമിച്ചെങ്കിലും അത് ഏറ്റിട്ടില്ല എന്നത് മീനൂന്റെ ആ ആക്കലിൽ നിന്ന് വ്യക്തം…
ഞങ്ങൾ ബീച്ചിൽ എത്തുമ്പോഴേക്കും സൂര്യൻ പണി കഴിഞ്ഞ് മടങ്ങിയിരുന്നു, ചന്ദ്രേട്ടൻ നൈറ്റ് ഷിഫ്റ്റിന് കയറിയിട്ടുണ്ട്… അവിടെയിവിടെയായി കുറച്ച് ആളുകളുണ്ട്…… ആളൊഴിഞ്ഞ ഒരു സ്ഥലം നോക്കി ഞങ്ങൾ ഇരുന്നു, പണ്ട് കോളേജിൽ പഠിക്കുന്ന സമയത്ത് അടിച്ച് ഔട്ട് ആയിട്ട് ഇവിടെ ഇങ്ങനെ വന്ന് ഇരിക്കുന്ന സുഖം അനുഭവിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു പെണ്ണിന്റെ കൂടെ വരുന്നത്, സ്വന്തം ഭാര്യ ആയതുകൊണ്ട് പിങ്ക് പോലീസിനെയും പേടിക്കണ്ട……. സ്ഥിരം ഇവിടെ വരുമ്പോൾ കാണുന്ന കാഴ്ചയാണ് പിങ്ക് പോലീസ് വന്നു കോളേജ് യൂണിഫോമിൽ ഒക്കെ വരുന്ന കമിതാക്കളെ പിടിച്ച് വീട്ടിലേക്ക് വിളിപ്പിക്കുന്നത്, പാവങ്ങൾ
അയ്യോ മറന്നു, പണ്ട് ആ മറ്റവളെ കൂടെ വന്നിട്ടുണ്ട്…… ചീക്കുട്ടി……… അതൊക്കെ സത്യം പറഞ്ഞാൽ മറന്നേ പോയിരുന്നു
“എന്താ ലുട്ടൂ കാര്യമായിട്ട് ആലോചിച്ചു കൂട്ടുന്നത്??”