എന്ന് വിളിച്ചുകൊണ്ട് മീനു എന്റെ തോളിൽ ഒന്ന് കടിച്ചതും വണ്ടി ചെറുതായി പാളി പോയി,“ഹേ അടങ്ങി ഇരിക്ക് പെണ്ണേ……… ഇപ്പോ വീണേനെ”
വണ്ടി പാളി പോയത് കണ്ട് പേടിച്ചിട്ട് ആണെന്ന് തോന്നുന്നു, പിന്നെ മീനു ഒന്നും മിണ്ടാതെ അടങ്ങി ഇരുന്നു, ഞാൻ അവൾ നേരത്തെ പറഞ്ഞിരുന്ന ശിവ ക്ഷേത്രം ലക്ഷ്യമാക്കി വണ്ടി ഓടിച്ചു…….. പണ്ട് ഉത്സവത്തിന് കളക്ഷൻ എടുക്കാൻ സ്ഥിരമായി പോയിരുന്ന അമ്പലം ആയതുകൊണ്ട് എനിക്ക് വഴി ഒക്കെ അറിയാം…….. പിന്നെ അമ്പലത്തിൽ എത്തുന്നത് വരെ മീനു ഒന്നും മിണ്ടിയുമില്ല
“ഇറങ്ങ്…… തിരക്കിട്ട് പറഞ്ഞ് തീർക്കണ്ട, വിഷമങ്ങളും സങ്കടങ്ങളും എല്ലാം വിശദമായി തന്നെ പറഞ്ഞോ ട്ടോ”
ക്ഷേത്രത്തിനു മുനിൽ ബൈക്ക് നിർത്തിയ ശേഷം പിന്നിൽ നിശ്ശബ്ദ ആയി ഇരുന്ന മീനൂനെ നോക്കി ഞാൻ പറഞ്ഞു, അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് ഉള്ളിലേക്ക് പോയി…..
നല്ല സമയത്താണ് വന്നത്, ധാരാളം തരുണീ മണികൾ അമ്പലത്തിൽ തൊഴാൻ വരുന്നുണ്ട്, ഞാൻ എല്ലാവരെയും സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് പുറത്ത് ഇരുന്നു…. ഹോ ഇതിനുമാത്രം സുന്ദരിമാർ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നോ??? എന്തായാലും ആഴ്ചയിൽ ഒരിക്കൽ ഇവിടെ വരുക എന്ന മീനുവിന്റെ ആ ഒരു ശീലം മുടക്കാൻ അനുവദിച്ചുകൂടാ………… ഒരു സഹായത്തിനു വേണമെങ്കിൽ ഞാനും വരാം…… ലേ……
“ഹോ എന്റെ ലുട്ടൂസാ……………”
ബൈക്കിൽ ചാരി അടങ്ങി നിന്ന എന്നെ നോക്കി പല്ല് കടിച്ച് ചീറിക്കൊണ്ടാണ് മീനു വന്നത്, ശാന്തയായി പോയവൾ ദുർഗ്ഗയായിട്ടാണ് മടങ്ങി വന്നത്….. എന്താണാവോ……….
“എന്ത് പറ്റി മീനൂസേ??”
“എന്ത് പറ്റീ ന്നോ……. അമ്പലത്തിന്റെ മുനിൽ നിന്ന് തന്നെ വായ നോക്കണം കേട്ടോ, കുരുത്തംക്കെട്ടതേ…….. വാ വണ്ടി എടുക്ക്”
നല്ല ചൂടിൽ തന്നെയാണ് കക്ഷി, എന്നാലും ഞാൻ ഇവിടെ നിന്ന് വായ നോക്കിയത് അകത്ത് തൊഴാൻ പോയ ഇവൾ എങ്ങനെ അറിഞ്ഞു ആവോ
“എന്താ വണ്ടി എടുക്കുന്നില്ലേ??”
ഗൗരവം ഒട്ടും കുറക്കാതെ മീനു അത് ചോദിച്ചപ്പോഴാണ് ഞാൻ വണ്ടി എടുത്തത്….. ഹോ ഇതിനെ ഒന്ന് തണുപ്പിക്കണം….. നല്ല ചൂട്
“മീനൂട്ടി………ഐസ്ക്രീം വേണോ??”