🤵പുലിവാൽ കല്യാണം 4👰 [Hyder Marakkar] [Climax]

Posted by

 

“ഡാ ഞായറാഴ്ച ഒരു സംഭവം നടന്നിരുന്നു”
വിഷ്ണൂന്റെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്ന് അകറ്റിയത്

 

“എന്താ?? എന്ത് സംഭവം??”

 

“ഞായറാഴ്ച ഞാൻ അടിച്ച് ഔട്ട്‌ ആയിട്ട് അല്ലേ പി.ബിന്ന് ഇറങ്ങിയത്….. അപ്പൊ അവിടന്ന് വരുന്ന വഴിക്ക് ഞാൻ ശ്രീലക്ഷ്മിന്റെ വീട്ടിൽ പോയി….”

“ഏഹ് എന്തിന്??”
അവൻ പറയുന്നതിന് ഇടയ്ക്ക് കയറി ഞാൻ ചോദിച്ചു

 

“ഹാ പറയട്ടെ മൈരേ……. …. വല്യ ബോധം ഒന്നും ഇല്ലായിരുന്നല്ലോ, അപ്പൊ പെട്ടെന്ന് അത് വഴി പോയപ്പോൾ അവളെ രണ്ട് തെറി വിളിക്കാൻ തോന്നി…… അങ്ങനെ അവളെ വീടിന്റെ മുനിൽ പോയി നിന്ന് രണ്ട് തെറിയും വിളിച്ചിട്ടാണ് ഞാൻ വന്നത്”

 

 

“നീ വെറുതെ തെറിയും വിളിച്ച് വന്നോ….. അത്രേ ഉണ്ടായുള്ളൂ??”
ഞാൻ സംശയത്തോടെ അവനെ നോക്കി ചോദിച്ചു, പെട്ടെന്നുള്ള അവളുടെ ഈ വരവിനു ഇതുമായി എന്തെങ്കിലും ബന്ധം?? ഏയ് ഇവൻ വെറുതെ പോയി തെറി വിളിച്ച് വന്നതിന് അവൾ എന്തിന് ഇങ്ങനെ ഒരു കഥ ഉണ്ടാക്കി വരണം??

 

“ആടാ….. ഞാൻ ജസ്റ്റ്‌ അവളെ തന്തക്കും തള്ളയ്ക്കും മുത്തിക്കും മുത്തീടെ മുത്തിക്കും ഒക്കെ സഭ്യമായ ഭാഷയിൽ തെറി വിളിച്ചു, അത് മാത്രേ ഞാൻ ചെയ്തിട്ടുള്ളു”

 

“ആ എന്തെങ്കിലും ആവട്ടെ, വരുന്നിടത്ത് വെച്ച് കാണാം”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു

 

“അതാണ് നല്ലത്, തത്കാലം നീ ആ ഫുട്ബോൾ സെലെക്ഷൻ കിട്ടുന്നതിനെ കുറിച്ച് മാത്രം ചിന്തിച്ച മതി…… മറ്റന്നാളെ അല്ലേ സെലെക്ഷൻ??”

 

“മ്മ്……”
വിഷ്ണുവിന്റെ ചോദ്യത്തിന് ഞാൻ വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു, എന്തോ എനിക്ക് അതിന് സെലെക്ഷൻ കിട്ടുമെന്ന് തോന്നുന്നില്ല….. ഐ ഫീൽ ലോ

 

“ഞാൻ വരണോ കൂടെ??”

Leave a Reply

Your email address will not be published. Required fields are marked *