“ഡീ…………………………..”
ഞാൻ ചാടി എഴുന്നേറ്റുകൊണ്ട് അലറിയതും യാമിനിയും ശ്രീലക്ഷ്മിയും ഒരുപോലെ ഞെട്ടി തരിച്ചു…..
“പ്ലീസ്…… ഞാൻ പറയുന്നത് ഒന്ന് കേൾക്ക്………. പ്ലീസ്….”
പെട്ടെന്ന് തന്നെ യാമിനി ഇടയ്ക്ക് കയറി എന്നെ പിടിച്ചുവെക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അവളുടെ പിടി വിടുവിക്കാൻ വേണ്ടി കുതറി……
“ഇറങ്ങി പൊടി………………. “
എന്നെ ശാന്തനാക്കാൻ വേണ്ടി യാമിനി പലതും പറയുന്നുണ്ടെങ്കിലും കോപം എന്ന വികാരം എന്റെ ശ്രവണശേഷി നഷ്ടപ്പെടുത്തിയിരുന്നു…. ഞാൻ ശ്രീലക്ഷ്മിയെ നോക്കി അലറി.
യാമിനിയെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും അവൾ എന്നെ ഉടുമ്പ് പിടിച്ച പോലെ പിടിച്ചിരിക്കുകയാണ്, അവൾ പിടി വിട്ടു കഴിഞ്ഞാൽ ഞാൻ ഈ സൂലൈ മകളെ ചവിട്ടി പുറത്താക്കുമെന്ന് പെണ്ണിന് അറിയാം……. പക്ഷെ ഇതെല്ലാം കണ്ട് ഒരു കൂസലും ഇല്ലാതെ നിൽക്കുകയാണ് ശ്രീലക്ഷ്മി.
“പ്ലീസ്………. ഞാൻ പറയുന്നത് ഒന്ന് കേൾക്കു…….. വാ……………”
യാമിനി എന്നെ പിടിച്ചു വലിച്ച് പുറത്തേക്ക് നടക്കാൻ ശ്രമിക്കുമ്പോഴും ഞാൻ ആ നശിച്ചവളെ തന്നെ കണ്ണെടുക്കാതെ നോക്കുകയായിരുന്നു…. എന്റെ മുഖത്ത് വിരിഞ്ഞത് അറപ്പും വെറുപ്പും കോപവും ആണെങ്കിൽ അവളുടെ മുഖത്ത് ഞാൻ ഇപ്പോ കാണുന്നത് ഒരു പുച്ഛത്തോടെ ഉള്ള പുഞ്ചിരിയാണ്…. നേരത്തെ യാമിനിയെ കെട്ടിപ്പിടിച്ചുകൊണ്ട് കരയുമ്പോൾ കണ്ട ആ ഭാവം ഒന്നും ഇപ്പോ അവളുടെ മുഖത്ത് ഇല്ല….
“മ്മ് എന്താ??”
പുറത്ത് എത്തിയതും ഞാൻ യാമിനിയുടെ കൈ തട്ടി മാറ്റിക്കൊണ്ട് ഉറച്ച സ്വരത്തിൽ ചോദിച്ചു…. ദേഷ്യം കാരണം ശ്വാസഗതി ഇപ്പോഴും നേരെ ആയിട്ടില്ല…
“അവൾ……………. അവൾ……………….. ഇവിടെ താമസിച്ചോട്ടെ”
പേടിച്ച് വിറച്ചു കൊണ്ടാണ് യാമിനി അത് പറഞ്ഞത്, പക്ഷെ അത് കേട്ട നിമിഷം എനിക്ക് യാമിനിയോടും വല്ലാതെ ദേഷ്യം തോന്നി……. ഇനി എന്തെങ്കിലും സംസാരിക്കാൻ നിന്നാൽ ഞാൻ ചിലപ്പോൾ എന്റെ പെണ്ണിനോടും വളരെ മോശമായി സംസാരിച്ച് പോവും എന്ന് അറിയുന്നത് കൊണ്ട് പിന്നെ ഒന്നും പറയാൻ നിൽക്കാതെ തിരിഞ്ഞ് നടന്നു…
ദേഷ്യം കൊണ്ടോ വിഷമം കൊണ്ടോ കണ്ണ് നിറഞ്ഞിരുന്നു….. യാമിനി പറഞ്ഞതിന് പറ്റില്ല എന്ന് കടുപ്പിച്ച് ഒന്ന് പറയേണ്ട കാര്യമേ ഉള്ളു എങ്കിലും ഇപ്പോ അവളോട് അങ്ങനെ പറയാൻ എനിക്ക് കഴിഞ്ഞില്ല…
“പ്ലീസ് പോവല്ലേ……….. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…….”
സ്റ്റെപ്പ് ഇറങ്ങുമ്പോൾ യാമിനി പിന്നിലൂടെ ഓടി വന്നു പിടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും ഞാൻ അവളെ തള്ളി മാറ്റിക്കൊണ്ട് ഇറങ്ങി നടന്നു….. പിന്നിൽ നിന്നും എന്റെ ഹൃദയം തകർക്കുന്ന കരച്ചിൽ കേട്ടെങ്കിലും അത് കേട്ടില്ല എന്ന് നടിച്ചുകൊണ്ട് ഞാൻ ഇറങ്ങി നടന്നു….. രാവിലെ ഉറങ്ങി എഴുന്നേറ്റ അതെ കോലത്തിൽ ഞാൻ വിഷ്ണുവിന്റെ ബൈക്കും എടുത്ത് വിട്ടു, എങ്ങോട്ടെന്ന് ഇല്ലാതെ…..