🤵പുലിവാൽ കല്യാണം 4👰 [Hyder Marakkar] [Climax]

Posted by

അത് പറഞ്ഞ് തീർന്നതും കിട്ടി ഒരു നുള്ള്, വയറ്റിൽ തന്നെ……

“ഉഫ്…… അടങ്ങി ഇരി പെണ്ണേ, അവസാനം വീണിട്ട് കിടന്ന് കരയാൻ നിൽക്കരുത്….. കേട്ടോ”

“ഓ……….”
അത് കാര്യമാക്കാതെ ഒന്ന് മൂളിയിട്ട് മീനു എന്റെ തോളിലേക്ക് തല ചായ്ച്ചു, പിന്നെ അധികം സംസാരം ഒന്നും കേട്ടില്ല….. കണ്ണാടിയിലൂടെ മുഖം കാണാം, അവൾ ഈ ബൈക്ക് സവാരി ആസ്വദിക്കുകയാണ്…. ഞാൻ പാടുപെട്ട് മുന്നിലേക്ക് ശ്രദ്ധ കൊടുത്തുകൊണ്ട് ആക്‌സിഡന്റ് പറ്റി കാലും മുറിച്ച് കിടക്കുന്ന മഹാന്റെ വീട് ലക്ഷ്യമാക്കി വണ്ടി വിട്ടു……..

 

വിഷ്ണുവിന്റെ വീടിന് മുനിൽ ബൈക്ക് കയറ്റി നിർത്തുമ്പോൾ നമ്മുടെ ജിമ്മി കൂട്ടിൽ കിടന്ന് തിരിഞ്ഞ് കളിക്കുന്നുണ്ട്, പരിചയം ഇല്ലാത്ത ആളെ കണ്ടത് കൊണ്ട് ആദ്യം ഒന്ന് ഓളിയിട്ടു…. പിന്നെയാണ് മൂപ്പര് എന്നെ കണ്ടത്, അതോടെ അടങ്ങി കിടന്നു….

 

“ഇത് കുറുക്കനാണോ??”
പൊതുവെ ജിമ്മിയെ ആദ്യമായി കാണുന്ന എല്ലാവരും ചോദിക്കുന്ന അതെ ചോദ്യം തന്നെ മീനുവും എന്നോട് ചോദിച്ചു…

 

“ഹ ഹാാാാ……. അല്ല നായ തന്നെയാണ്, പക്ഷെ ഞങ്ങടെ ജിമ്മി ഭീകരനാണ്….. അവന് കുരക്കാൻ അറിയില്ല, പാവം കുരച്ച നമ്മൾ വിചാരിക്കും കുറുക്കൻ ഓളിയിടുന്നത് ആണെന്ന്”

 

“അയ്യോ പാവം…… ഇതിനെ ഇങ്ങനെ കൂട്ടിൽ തന്നെ ഇടാ ചെയ്യാ…… പുറത്ത് ഇറക്കൂലേ??”
കൊച്ചു കുട്ടികൾ സംശയം ചോദിക്കുന്നത് പോലെയാണ് മീനു ഓരോന്നും ചോദിക്കുന്നത്

 

“ഓ അവൻ കൂട്ടിൽ തന്നെ കിടക്കുന്നതാണ് നല്ലത്, പണ്ട് ഒരു റൗണ്ട് കൂട് തുറന്ന് ഇറങ്ങി പോയതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല….. നാട്ടിലെ എല്ലാ പട്ടികുട്ടികൾക്കും ഇപ്പോ മച്ചാന്റെ മുഖച്ഛായയാണ്……. ലേ ഡാ കള്ള തോരപ്പാ”

എന്ന് ഞാൻ അവസാനം ജിമ്മിയെ നോക്കി പറഞ്ഞപ്പോൾ ഒന്നും മനസ്സിലാവാതെ എന്നെയും ജിമ്മിയെയും മാറി മാറി നോക്കുകയാണ് മീനു….. ജിമ്മി ആണെങ്കിൽ ഞാൻ പറഞ്ഞത് മൊത്തം കള്ളം ആണെന്ന് മീനുവിനെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അത് വെറും ഒരു ഓളിയിടൽ മാത്രമായിട്ടാണ് മീനൂന്റെ കാതിൽ പതിച്ചത്….

 

“ആഹ് ടോണി ആയിരുന്നോ…… അയ്യോ മോളും ഉണ്ടായിരുന്നോ, എന്താ അവിടെ തന്നെ നിന്നത്….. വ വാ കേറി വാ മോളെ”
പുറത്ത് ശബ്ദം കേട്ട് ഇറങ്ങി വന്ന ശാരദമ്മ, നമ്മുടെ വിഷ്ണൂന്റെ അമ്മ…..ആദ്യം എന്നെ മാത്രമാണ് കണ്ടത്, പിന്നെയാണ് എന്റെ പുറകിൽ നിന്ന മീനൂനെ കണ്ടത്….. ആദ്യമായിട്ടാണ് കാണുന്നതെങ്കിലും എന്റെ കൂടെ ഇപ്പോ വേറെ ആര് വരാനാണ് ലേ, അങ്ങനെ ആവണം അമ്മ മീനുവിനെ ഒറ്റ നോട്ടത്തിൽ മനസിലാക്കിയത്..

Leave a Reply

Your email address will not be published. Required fields are marked *