പിന്നിൽ കാൽപ്പെരുമാറ്റം കേട്ട് ഞാൻ ആണെന്ന് മനസിലാക്കി മീനു ചോദിച്ചു, മെല്ലെ പിന്നിലൂടെ പോയി കെട്ടിപ്പിടിക്കാൻ വിചാരിച്ച ഞാൻ ശശി… അവൾ ചോദിച്ചപ്പോഴാണ് ഞാൻ ചെക്കന്റെ കാര്യം ഓർത്തത്, രാവിലെ ആ താടക കയറി വന്നതോടെ എല്ലാം മറന്നുപോയി…. കാലിന്റെ വേദനയൊക്കെ മാറിയോ എന്തോ“ഇല്ല…… വിളിക്കാ”
അറിയാതെ കെട്ടിപ്പിടിക്കുക എന്ന പ്ലാൻ പൊളിഞ്ഞെങ്കിലും പിന്നിലൂടെ കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ ഞാൻ മറുപടി കൊടുത്തു…
“വിട് മോനു…… ശ്രീക്കുട്ടി ണ്ട് അവിടെ”
മേരി വിളിക്കുന്നത് പോലെയാണ് മീനു എന്നെ മോനു എന്ന് വിളിച്ചത്, ഈ പെണ്ണിനോട് ഇഷ്ടമുള്ളത് വിളിച്ചോ എന്ന് പറഞ്ഞത് വല്ലാത്ത അബദ്ധം ആയല്ലോ…. ഓരോ സമയത്ത് ഓരോന്നാണ് പെണ്ണ് വിളിക്കുന്നത്…
“ഓ പിന്നെ ചീക്കുട്ടി…….പോവാൻ പറ ഭൂതത്തിനോട്”
എന്നും പറഞ്ഞ് ഇടുപ്പിലൂടെയുള്ള പിടുത്തം ഒന്നൂടെ മുറുക്കി പിൻ കഴുത്തിൽ നിന്ന് മുടി മാറ്റിക്കൊണ്ട് അവിടെ ഞാൻ ഒന്ന് ചുംബിച്ചതും പെണ്ണ് വില്ല് പോലെ വളഞ്ഞ് എന്റെ മേലേക്ക് ചാഞ്ഞു
“വിട് ലുട്ടുസേ…….. ഒരു പണി ചെയ്യുന്നത് കണ്ടില്ലേ…”
പരിഭവം പറഞ്ഞെങ്കിലും അത് കാര്യമാക്കാതെ ഞാൻ കഴുത്തിൽ ചുണ്ടുകൊണ്ട് ചിത്രം വരച്ചു, അനുസരിക്കില്ല എന്ന് മനസിലായതു കൊണ്ടാകാം മീനു പിന്നെ ഒന്നും മിണ്ടാതെ അടങ്ങി ഒതുങ്ങി നിന്നു…. ഞാൻ ആ കഴുത്തിൽ മുത്തിയും ഇടുപ്പിൽ നുള്ളിയും അങ്ങനെ എന്റെ പെണ്ണിനെ ഒട്ടി പറ്റി നിന്നു…
“അയ്യോ………….”
പെട്ടെന്ന് ഒരു ശബ്ദം കേട്ട് ഞങ്ങൾ രണ്ടുപേരും ഒരുപോലെ ഞെട്ടിപ്പോയി, ഞാൻ വെറുതെ ഒന്ന് ഞെട്ടിയെ ഉള്ളു.. മീനൂട്ടിയാണ് “അയ്യോ” ന്ന് വിളിച്ചു അലറിയത്……….. ഹോ…… ആ നാശം പിടിച്ചവൾ അപ്പുറത്ത് എന്തോ തട്ടിയിട്ട ശബ്ദം ആയിരുന്നു, പക്ഷെ എന്തായാലും പിന്നെ അങ്ങനെ നിൽക്കാൻ മീനൂട്ടി എന്നെ സമ്മതിച്ചില്ല…..അടുക്കളയിൽ നിന്നും ഉന്തിത്തള്ളി പുറത്താക്കി.
ഒന്നും ചെയ്യാതെ ഒറ്റയ്ക്ക് നിൽക്കുമ്പോഴാണ് സിഗരറ്റ് വലിക്കാനുള്ള പ്രവണത വരുന്നത്, മീനു അടുക്കളയിൽ ഉച്ചയ്ക്കത്തേക്കുള്ള കാര്യമായ പാചകത്തിലാണ്… ഒരു കൈ സഹായിക്കാൻ പോലും പെണ്ണ് അങ്ങോട്ട് അടുപ്പിക്കുന്നില്ല… ഞാൻ എന്തെങ്കിലും ഹെല്പ് ചെയ്യാമെന്ന് പറഞ്ഞപ്പോൾ “പ്ലീസ് സഹായിച്ച് ഉപദ്രവിക്കരുത്” എന്നും പറഞ്ഞാണ് അവൾ എന്നെ അടുക്കളയിൽ നിന്ന് ഉന്തിത്തള്ളി പുറത്താക്കിയത്… അത് പിന്നെ എന്റെ പാചകകലയിലുള്ള കഴിവിനെ കുറിച്ചൊക്കെ ആ മേരിതള്ള പറഞ്ഞ് കൊടുത്ത് കാണണം…
മറ്റേ ശവം ഉള്ളതുകൊണ്ട് അകത്ത് നിൽക്കാനും വയ്യ, എത്ര കാലം സഹിക്കേണ്ട വരും ആവോ ഈ മാരണത്തിനെ….