“സിംപിൾ ടാസ്ക് ആണ്, ഞാൻ ഒരുവട്ടം കാണിച്ച് തരാം അതുപോലെ ചെയ്ത മതി………പറ്റുമോ??”
“ലുട്ടൂസേ…………..”
കനത്തിലുള്ള ആ വിളിയായിരുന്നു എനിക്കുള്ള മറുപടി, അതിൽ ഞാൻ പറയുന്നതുപോലെ ചെയ്യാം എന്ന് സമ്മതിക്കുന്നതിനേക്കാൾ ഉപരി കാര്യം സാധിച്ചിട്ട് എനിക്കുള്ളത് തരുന്നുണ്ട് എന്നൊരു ഭാവമായിരുന്നു… പക്ഷെ ഐ ഡോണ്ട് കെയർ, എനിക്ക് പേടിയില്ല…
“ഓക്കെ ഗുഡ് ഗേൾ………. ശ്രദ്ധിച്ച് നോക്ക് ഒറ്റ പ്രാവശ്യമേ കാണിച്ച് തരു”
ഞാൻ നിർദ്ദേശം കൊടുത്തു തുടങ്ങിയതും പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഫ്രീ പീരിയഡ് കിട്ടുമ്പോൾ കണക്ക് മിസ്സ് കയറി വരുന്ന സമയത്തു പൊതുവെ ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും മുഖത്ത് കാണാറുള്ള ആ ഒരു ഭാവമായിരുന്നു മീനൂന്റെ മുഖത്ത്….
“വലത്തേ കൈ മുകളിലേക്ക് പൊക്കി പിടിച്ചിട്ട് ‘സോറി ശക്തിമാൻ’ എന്ന് പറഞ്ഞുകൊണ്ട് കറങ്ങണം…. ഞാൻ പറയുന്നത് വരെ നിർത്തരുത്”
എന്നും പറഞ്ഞിട്ട് ഞാൻ ഒരു വട്ടം ട്രയൽ കാണിച്ചു കൊടുത്തു, നമ്മുടെ ശക്തിമാൻ തന്നെ… പുള്ളിയുടെ കൈ പൊക്കി പിടിച്ചുകൊണ്ടുള്ള ആ കറക്കം……. ഒപ്പം ‘സോറി ശക്തിമാൻ’ എന്നും കൂടി പറഞ്ഞോണ്ട് നിന്ന മതി, സോ സിംപിൾ…..
“അയ്യേ നേ കൊണ്ടൊന്നും വയ്യ….”
ഞാൻ ട്രയൽ കാണിച്ചു കൊടുത്തതും മീനു മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു…
“എന്ന ശരി മോള് ഇവിടെ നിന്നോ….. ദാ മോളിലേക്ക് നോക്കി നിന്നോ വല്ല വിമാനവും പോയ കൈ കാണിച്ച് നിർത്തിച്ചോ……. ട്ടോ”
എന്നും പറഞ്ഞു ഒരു പുച്ഛ ചിരിയും ചിരിച്ചുകൊണ്ട് ഞാൻ താഴേക്ക് ഇറങ്ങാൻ നോക്കിയതും
“വേണ്ട ഞാൻ ചെയ്യാ”
എന്ന് അല്പം പരിഭവത്തോടെ പറഞ്ഞുകൊണ്ട് മീനു കലാപരിപാടി തുടങ്ങി….
“സോറി ശക്തിമാൻ…. സോറി ശക്തിമാൻ…. സോറി ശക്തിമാൻ….. സോറി ശക്തിമാൻ……………………………………….
വലത്തേ കൈ പൊക്കി പിടിച്ച് കറങ്ങി കൊണ്ട് മീനു സോറി ശക്തിമാൻ പറയാൻ തുടങ്ങി……
“ആ ഇടത്തെ കൈ വെറുതെ വെക്കണ്ട, വേണെങ്കിൽ അരയിൽ വെച്ചോ…..”
ടാസ്ക് ചെയ്യുന്നതിന് ഇടയ്ക്ക് ഞാൻ അഭിപ്രായം പറഞ്ഞുകൊണ്ട് ചിരിച്ചപ്പോൾ മീനു പെട്ടെന്ന് ‘സോറി ശക്തിമാൻ’ മാറ്റി മെല്ലെ വേറെ എന്തോ പറഞ്ഞെങ്കിലും അത് വ്യക്തമായി കേൾക്കാൻ സാധിച്ചില്ല, എന്നാലും ചുണ്ട് അനക്കം കണ്ടിട്ട് ‘പോടാ പട്ടീ” ന്ന് ആണെന്ന് തോന്നുന്നു….