🤵പുലിവാൽ കല്യാണം 4👰 [Hyder Marakkar] [Climax]

Posted by

“ആാാാാ……………………മീനൂസേ…………വിട് വിട് വിട്…….. പ്ലീസ് ആാാാാ………….”
പല്ലുകൾ ആഴ്ന്നിറങ്ങിയ വേദനയിൽ ഞാൻ കിടന്ന് കൂവിയെങ്കിലും കുറച്ച് നേരം കഴിഞ്ഞാണ് മീനു അകന്ന് മാറിയത്….

 

“വേദനിച്ചോ ലുട്ടൂസേ……”
എല്ലാം കഴിഞ്ഞ് എന്നെ നോക്കി നിഷ്കളങ്കമായി അത് ചോദിച്ചപ്പോൾ ശരിക്കും എന്റെ പെണ്ണിന്റെ ഉള്ളിൽ വല അന്യനും കയറിക്കൂടി എന്നുവരെ ഞാൻ ചിന്തിച്ചുപോയി…

 

“ശ്യോ……. ആദ്യം ഞാൻ കരുതിയത് ഇത് കഴിഞ്ഞ ജന്മത്തിൽ പൂച്ചയായിരുന്നു എന്നാണ്, പക്ഷെ ഇപ്പോ തോന്നുന്നത് വല്ല നായക്കുട്ടി എങ്ങാനും ആയിരുന്നു എന്നാണ്”
തോള് ഉഴിഞ്ഞുകൊണ്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ അത് അത്ര ഇഷ്ടപ്പെടാതെ എന്നെ നോക്കി മുഖം ചുളിച്ച് കാട്ടുക മാത്രമേ അവൾ ചെയ്തുള്ളു…

 

“എന്താടി??”
ഞാൻ തോൾ ഉഴിയുന്നതും നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ട് ഞാൻ ഒന്ന് ഗൗരവം നടിച്ചെങ്കിലും ചുണ്ടുകൊണ്ട് ഉമ്മ തരുന്ന പോലെ കാണിച്ചുകൊണ്ട് മീനു എന്നെ ഇണക്കാൻ ശ്രമിച്ചു, എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും പെണ്ണിന്റെ മുഖത്തെ ഭാവങ്ങൾ കണ്ടപ്പോൾ ഞാൻ ചിരിച്ചുപോയി, എന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞ നിമിഷം മീനു എന്നെ വീണ്ടും കെട്ടിപ്പിടിച്ചു….

 

“ലുട്ടൂസേ…… ലുട്ടൂസിന് വല മാജിക്കും അറിയോ??”
എന്നെ കെട്ടിപ്പിടിച്ച ശേഷം തോളിൽ അവൾ കടിച്ച ഭാഗത്ത് തടവികൊണ്ടാണ് മീനു അത് ചോദിച്ചത്…
ഞാൻ അതിന് മറുപടി ഒന്നും പറയാതെ അവളെ സംശയത്തോടെ നോക്കി….

 

“അല്ല…… ഞാൻ വല്ലാതെ മാറിയിരിക്കുന്നു, അതിന് കാരണം ലുട്ടൂസാ”
തോളിൽ ഒരു ചുംബനം തന്ന ശേഷമാണ് മീനു അത് പറഞ്ഞത്…
അവൾ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് വ്യക്തമായില്ല,

“എന്ത് മാറ്റം??”
ഞാൻ ഒട്ടും സമയം കളയാതെ ചോദിച്ചു

 

“ന്ക്കി ഇപ്പോ വാശിയും, ദേഷ്യവും, കുശുമ്പും, പിന്നെ സന്തോഷവും ഒക്കെ തോന്നാൻ തുടങ്ങിയിട്ടുണ്ട്”
എന്റെ കണ്ണിലേക്കു തന്നെ നോക്കി കൊണ്ടാണ് അവൾ അത് പറഞ്ഞത്

“അതൊക്കെ എല്ലാർക്കും ഉള്ളതല്ലേ മീനൂട്ടി…..”
ഞാൻ അവളെ കവിളിൽ പിടിച്ച് വലിച്ചുകൊണ്ട് ചോദിച്ചു

“ന്ക്കി അങ്ങനെ ഒന്നും ഇല്ലായിരുന്നു, മനസ്സ് ആകെ മരവിച്ച് പോയിരുന്നു…. ശരിക്കും……… ജീവിതത്തിൽ ഇതുവരെ ഞാൻ ഒരു കാര്യത്തിന് വേണ്ടിയും വാശി പിടിച്ചിട്ടില്ല, പക്ഷെ ഇപ്പോ എനിക്ക് ഇത്തിരി വാശിയൊക്കെ വന്നിട്ടുണ്ട്…… എല്ലാം, എല്ലാത്തിനും കാരണം ഈ കള്ള ലുട്ടാപ്പിയാണ്”
എന്നും പറഞ്ഞ് എന്റെ തോളിൽ മീനു ഒരുവട്ടം കൂടി ചുംബിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *