🤵പുലിവാൽ കല്യാണം 4👰 [Hyder Marakkar] [Climax]

Posted by

അല്പനേരം കഴിഞ്ഞ് എന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തിയ ശേഷം മീനു ചോദിച്ചു, എന്റെ നെഞ്ചിൽ കിടന്നുകൊണ്ട് എന്തോ കാര്യമായ ചിന്തയിലായിരുന്നു കക്ഷി…. പക്ഷെ ആ ചോദ്യത്തെക്കാൾ ലുട്ടൂസേ എന്ന വിളിയിലേക്കാണ് എന്റെ ശ്രദ്ധ പോയത്..

“ലുട്ടൂസോ?? അത് എന്നാത്ത് ചാധനം??”

 

“ന്ക്കി ഇഷ്ടള്ളത് വിളിച്ചോളാൻ പറഞ്ഞില്ലേ….. അപ്പൊ ന്ക്കി തോന്നുന്നത് ഒക്കെ ഞാൻ വിളിക്കും…”
കുഞ്ഞു കുട്ടികൾ വാശിപിടിച്ച് ചിണുങ്ങുന്ന പോലെയാണ് മീനു അത് പറഞ്ഞത്….
ഞാൻ എന്തെങ്കിലും ആവട്ട് എന്ന ഭാവത്തിൽ നിന്നു…

“അത് വിട്, നീ എന്താ ചോദിക്കാൻ വന്നേ??”

“സത്യം പറയോ??”
മീനു സംശയത്തോടെ എന്നെ നോക്കി കൊണ്ട് ചോദിച്ചു

“ഹാ നീ കാര്യം പറ പെണ്ണേ….. എങ്കിലല്ലേ സത്യം പറയാൻ പറ്റു”

 

“അത് ഇല്ലേ….. പിന്നെ……….ന്റെ വയസ്സ് പ്രശ്നമായി തോന്നിയിട്ടില്ലേ??”
മടിച്ചു മടിച്ചാണ് മീനു അത് ചോദിച്ചത്, അത് കേട്ടതും ചിരി വന്നെങ്കിലും ഞാൻ നിയന്ത്രിച്ചു…

“വയസ്സ്……. ആട്ടെ നിനക്ക് എത്ര വയസ്സായി??”
ഒന്ന് ചിന്തിക്കുന്ന പോലെ ഒക്കെ കാണിച്ചിട്ട് ഞാൻ ഒട്ടും ഗൌരവം കുറയ്ക്കാതെ ചോദിച്ചു…

 

“ഇരുപത്തിയെട്ട്…”
ഉടനെ കിട്ടി നിഷ്കളങ്കമായ ഉത്തരം

 

“ഇരുപത്തിയെട്ടോ……. അയ്യോ, അതൊരു പ്രശ്നം തന്നെയാണ്….. എനിക്ക് ഈ 35 പ്ലസ് ആണ് താല്പര്യം, ഇനി ഇപ്പോ എന്ത് ചെയ്യാനാണ്, അഡ്ജസ്റ്റ് ചെയ്യാ”
ഞാൻ അല്പം വിഷമം നടിച്ചുകൊണ്ടാണ് അത് പറഞ്ഞത്…

“അയ്യടാ……….ചെക്കന്റെ മോഹം നോക്ക്”
അതും പറഞ്ഞ് മീനു എന്റെ വയറിൽ വീണ്ടും പിച്ചി….. പെണ്ണ് തന്നെ ഓരോ കോണച്ച ചോദ്യവുമായി വരും, എന്നിട്ട് സത്യസന്ധമായി ഉത്തരം കൊടുത്ത എനിക്ക് നുള്ളും….

 

“സാരമില്ല…… ഈ ചേച്ചി ആന്റി ആവുന്നത് വരെ അഡ്ജസ്റ്റ് ചെയ്ത പോരെ….”
എന്നും പറഞ്ഞ് ഞാൻ വേഗം മീനൂന്റെ കൈ രണ്ടും എന്റെ ബന്ധനത്തിലാക്കി, വെറുതെ അടുത്ത നുള്ള് വാങ്ങണ്ട എന്ന് കരുതി… ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കുന്നതിന് മുന്നെ കൈകൾ എന്റെ തടവിൽ ആയതുകൊണ്ട് മീനൂന് എന്നെ നുള്ളാൻ സാധിച്ചില്ല, അല്പം ട്യൂബ് ലൈറ്റ് ആണ് പെണ്ണ്. പക്ഷെ എനിക്ക് കിട്ടാനുള്ളത് വഴിയിൽ തങ്ങിയുമില്ല….. കൈ കൊണ്ട് ആക്രമിക്കാൻ കഴിയാത്ത വിഷമം മീനു പല്ല് കൊണ്ട് തീർത്തു, എന്റെ തോളിൽ തന്നെ കൃത്യമായി കടിച്ചു….

Leave a Reply

Your email address will not be published. Required fields are marked *