ദോശയ്ക്ക് പകരം പുട്ട് കണ്ടപ്പോൾ മുഖം ഒന്ന് ചുളിച്ചെങ്കിലും “തീർന്നുപോയി മീനൂസേ” എന്ന ഒറ്റ വാചകത്തിൽ പെണ്ണിന്റെ മുഖം വീണ്ടും തെളിഞ്ഞ് വന്നു, ഇത്ര എളുപ്പമാണോ എന്റെ പെണ്ണിനെ മെരുക്കാൻ…… ആ കണ്ടറിയണം…
ഞാനും മീനുവും ശ്രീലക്ഷ്മിയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു, ശ്രീലക്ഷ്മിയുടെ സാന്നിധ്യം എന്നെ വല്ലാതെ അസ്വസ്ഥൻ ആക്കുന്നുണ്ട്, അതുകൊണ്ട് തന്നെ ഒരു വാക്ക് പോലും മിണ്ടാതെ ഞാൻ വേഗം ഭക്ഷണം കഴിച്ച് എഴുന്നേറ്റ് മുകളിൽ ടാങ്കിന്റെ അടുത്ത് ചെന്ന് ഇരുന്നു…
ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഇരിക്കുമ്പോൾ സിഗരറ്റ് വലിക്കാൻ തോന്നുന്നുണ്ട്, പക്ഷെ ഞാൻ കഷ്ടപ്പെട്ട് നിയന്ത്രിച്ചു…. മറ്റന്നാളെ ആണ് catamounts fc യുടെ സെലെക്ഷൻ ക്യാമ്പ്, ഇനിയും ഈ പുകവലി നിർത്തിയില്ലെങ്കിൽ അത് എന്റെ ആഗ്രഹങ്ങൾക്ക് തടയിടും….. പിന്നെ മീനൂട്ടി, അവൾക്ക് ഞാൻ പുകവലിക്കുന്നത് ഇഷ്ടമല്ല…. സൊ, എത്ര കഷ്ടപ്പെട്ടും ഈ ദുശീലം നിർത്താൻ തന്നെ ഞാൻ ഉറച്ച തീരുമാനം എടുക്കുകയാണ്…
“ദേ….. ഇതൊന്ന് ഇട്ട് തരോ”
സിഗരറ്റ് വലിക്കാനുള്ള പ്രവണത കഷ്ടപ്പെട്ട് നിയന്ത്രിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് മീനു കയറി വന്നത്, കയ്യിൽ ഇന്നലെ മേരി കൊടുത്ത ഫോണും ഒരു സിം കാർഡുമുണ്ട്…. അത് ഇട്ട് കൊടുക്കാനാണ് പെണ്ണ് പറഞ്ഞത്..
“ഈ തുളയിൽ കയറ്റുന്ന സുന എവിടെ?? അത് വേണം…..എന്നാലെ ഇത് ഉള്ളിൽ ഇടാൻ പറ്റു”
ഞാൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞെങ്കിലും പെണ്ണിന് കാര്യം പിടികിട്ടിയിട്ടില്ല….
“ഇതുവരെ ഒരു തുളയിലും ഇടാൻ ഭാഗ്യം കിട്ടാത്ത ഒരു സുന എന്റെ കയ്യിലുണ്ട്, പക്ഷെ ഇതിലൊന്നും കൊള്ളില്ല…”
അത് കൂടി കൂട്ടി ചേർത്തപ്പോഴാണ് ഞാൻ പറയുന്നതിലെ ധ്വയാർത്ഥം പെണ്ണിന് പിടികിട്ടിയത്, ഒരുനിമിഷം ചിന്തിച്ച ശേഷം
“അയ്യേ വൃത്തികെട്ട സാധനം”
എന്നും പറഞ്ഞ് മുഖം ചുളിച്ചുകൊണ്ട് മീനു എന്റെ വയറിൽ ഒന്ന് പിച്ചി…..
“എന്റെ ഫോണിന്റെ കൂടെ കിട്ടിയ സുനയുടെ കാര്യമാണ് ഞാൻ പറഞ്ഞേ, നീ എന്താ ഉദ്ദേശിച്ചത് മീനൂസേ??”
അവളെ മുഖം പിടിച്ച് ഉയർത്തി കണ്ണിലേക്കു നോക്കി കൊണ്ട് ഞാൻ അത് ചോദിച്ചതും പെണ്ണിന്റെ മുഖം ആകെ നാണം കൊണ്ട് ചുവന്നിരുന്നു…
“ഹാ പറയെടോ……. താൻ എന്താ ഉദ്ദേശിച്ചേ??”
അങ്ങനെ വിടാൻ ഉദ്ദേശിക്കാതെ ഞാൻ വീണ്ടും ചോദിച്ചതും എന്റെ കൈ തട്ടി മാറ്റിക്കൊണ്ട് മീനു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി, നാണം വരുമ്പോൾ കെട്ടിപ്പിടിച്ച് മുഖം നെഞ്ചിലേക്ക് പൂഴ്ത്തുന്നത് പെണ്ണ് ഒരു അടവാക്കി മാറ്റിയിട്ടുണ്ട്… കുറച്ച് നേരത്തേക്ക് പിന്നെ രണ്ടുപേരും ഒന്നും മിണ്ടിയില്ല, അങ്ങനെ നിന്നു…..
“ലുട്ടൂസേ…… ഞാൻ ഒരു കാര്യം ചോദിച്ച സത്യം പറയോ??”