ബാക്കി വൃത്തിയാക്കാൻ ചെക്കനെയേൽപ്പിച്ച് അവന്റെ കയ്യിലിത്തിരി കാശും കൊടുത്തിട്ടവൻ പോസ്റ്റോഫീസിലേക്കു ചവുട്ടി.
സെൽവി ഒരു പച്ചസാരിയിൽ കറുത്തുകൊഴുത്ത ശരീരം ഇറുക്കിപ്പൊതിഞ്ഞ് തുളുമ്പിയൊഴുകി വന്നു. നാളെ മുഴുവനും വൃത്തിയാക്കാം. പണി തൊടങ്ങി. കിട്ടൻ പറഞ്ഞു. മറ്റന്നാൾ ഷിഫ്റ്റു ചെയ്യാം.
അയ്യോ! മുടിയാത്! നാളെയ്ക്ക് ഇടം കാലിപ്പണ്ണണം. സെൽവി പറഞ്ഞു.
ഹ! അതെങ്ങനാ! മുഴോനും വൃത്തിയാക്കണ്ടേ! അല്ലേല് നാളെ സെൽവീം വാ! പണി തീർക്കാൻ നോക്കാം.
സോറി കിട്ടാ! ലീവൊന്നും കിടയാത്! നാൻ എപ്പടി വരും! അവളുടെ മുഖമിടിഞ്ഞു…പിന്നെ പെട്ടെന്നു തെളിഞ്ഞു.. സിത്തിയിരുക്ക്. കാലേലെ പിക്ക് പണ്ണുങ്കോ…
ഉം…അവനൊന്നു മൂളി. ഇനിയീ കെഴവി വന്നെന്നാചെയ്യാനാ? തിരിച്ചു സൈക്കിൾ ചവിട്ടുമ്പോൾ അവനാലോചിച്ചു. ചെക്കൻ കാൽഭാഗം പണിപോലും തീർത്തിട്ടില്ലായിരുന്നു. കിട്ടൻ ഒരുമണിക്കൂർ കൂടിയെടുത്ത് കൊറച്ചൂടെ പണി തീർത്തു. പിന്നെ ചെക്കനെ കവലയിലിറക്കി നാളെ വരാനേൽപ്പിച്ച് പതിവു നിപ്പനടിക്കാനോടി.
എടാ കിട്ടാ. അവന്റെ പഴയ പിൻ ബെഞ്ച് സുഹൃത്ത് ഫിറോസ് വിളിച്ചു. ഖത്തറിലാണ്. വന്നു രണ്ടാഴ്ച്ചയായി. കൊണ്ടുവന്ന സ്ക്കോച്ചും, ജമൈക്കൻ റമ്മും കഴിഞ്ഞു. ഇപ്പോ നിപ്പൻ ജവാൻ തന്നെ ശരണം.
എവടാരുന്നെടാ മൈരേ! ഒരു ഡബിൾ ലാർജു വിഴുങ്ങി നല്ല മൂഡിലായ കിട്ടൻ ചോദിച്ചു. ഫിറോസ് കൊണ്ടുവന്ന ഡ്യൂട്ടി ഫ്രീ കുപ്പികൾ കാലിയാക്കാൻ അവനും കൂടിയിരുന്നു… മാത്രമല്ല ഫിറോസിന്റെയുമ്മ കിട്ടന്റേയും ഉമ്മയാണ്. ഉമ്മയുടെ പത്തിരിയും കാളയിറച്ചി വെച്ചതും വരട്ടിയതും എത്രവേണമെങ്കിലും വിഴുങ്ങാൻ നമ്മുടെ ചരിത്രപുരുഷൻ എപ്പോഴും തയ്യാറാണ്.
ആ… കറക്കായിരുന്നെടാ..ഫിറോസ് ചിരിച്ചു. പിന്നേ നിന്റെയൊരാവശ്യമൊണ്ട്.
എന്നതാടാ? ഓസു പണിയാണോടാ? കിട്ടൻ അടുത്ത പെഗ്ഗിൽ കേറിപ്പിടിച്ചു.
അല്ലെടാ. ഫാത്തിമയിത്താത്തയില്ല്യോ? പുള്ളിക്കാരിക്ക് കെണറു തേവണം, പുല്ലുചെത്തണം, വാഴക്കന്ന് തിരിച്ചു വെച്ചിട്ട് ആഴ്ച മൂന്നായി. അതു കുഴികുത്തി നടണം.
എടാ നീ വല്ല ചെക്കന്മാരേം വെക്ക്. അവരടെ വായിലിരിക്കണത് കേക്കാൻ എനിക്കെങ്ങും വയ്യ. കിട്ടനൊഴിയാൻ നോക്കി. സംഭവം ശരിയായിരുന്നു. പലവട്ടം ഫിറോസിന്റെ വീട്ടിൽ വെച്ച് അവനേക്കാളും പത്തുവയസ്സിനു മൂത്ത ഫാത്തിമയുടെ നാവിന്റെ മൂർച്ച അവനറിഞ്ഞിട്ടുണ്ട്. ലോകത്തിനോട് സ്ഥിരമായി വെറുപ്പുള്ള ആ മുഖം! പലപ്പോഴും കെട്ടിയവനോടോ അങ്ങേരടെ ഉമ്മയോടോ, പെങ്ങമ്മാരോടോ അല്ലെങ്കിൽ അയൽവാസികളോടോ ഒക്കെ പിണങ്ങിയാവും വരവ്. നല്ല വെളുത്തുകൊഴുത്ത ചരക്കായിരുന്നെങ്കിലും അവളൊണ്ടെങ്കിൽ കണ്ണുവെട്ടത്തുനിന്നും മാറി നടന്നായിരുന്നു കിട്ടന്റെ ശീലം.
എടാ ഒന്നു ഹെൽപ്പു ചെയ്യ്. ഫിറോസ് അവന്റെ കയ്യിൽ കളിമട്ടിലൊരിടി കൊടുത്തു. ഇത്തേടെ ഹിന്ദീം, പണിയെടുക്കാൻ വന്ന ബങ്കാളീടെ മലയാളോം തമ്മിലൊരു കൺഫ്യൂഷൻ ഒണ്ടായപ്പോ അവനെ ഇത്ത പറഞ്ഞുവിട്ടു. സ്വഭാവം അറിയാവുന്നതോണ്ട് ആരുമങ്ങോട്ട് കഴുത്തു വെച്ചുകൊടുക്കത്തില്ല.
ആഹാ! കിട്ടൻ ചിരിച്ചു. അപ്പോ എന്റെ പിടലി കോഴീനെപ്പോലെ ഇത്ത പിടിച്ചു തിരിച്ചോട്ടേന്ന്! പോടാ.
എടാ പ്ലീസ്! ഫിറോസ് സീരിയസ്സായി കിട്ടന്റെ നേർക്കു തിരിഞ്ഞു. കടല പുഴുങ്ങിയത് വായിലോട്ടിട്ട് ആസ്വദിച്ചു ചവച്ചിറക്കി, റമ്മിന്റെ ഗ്ലാസുപൊക്കി ആഞ്ഞൊന്നു വലിച്ചിട്ട് അവൻ ചിറി തുടച്ചു. എനിക്കു തിരികെ പോവാൻ ഇനി ഒരാഴ്ച്ചകാണും. അതിനിടെയെങ്ങാനും ഇത്ത വീട്ടീ വന്നു നിന്നാപ്പിന്നെ ബാക്കിദിവസം പോക്കാടാ. തന്നേമല്ല ഞാൻ പോയാലും ഇത്ത പോവണംന്നില്ല. നീയെന്റെ പാവം ഉമ്മേനെ ഒന്നോർക്കടാ. ഒന്നൂല്ലേലും കൊറേ പത്തിരീം, കോഴീം, ബീഫും, ബിരിയാണീമൊക്കെ അവരു വെളമ്പിത്തന്നിട്ടില്ലേടാ! ഫിറോസിനറിയാരുന്നു, സെന്റി വർത്താനം കിട്ടന്റെയൊരു വീക്ക് പോയന്റാണെന്ന്… വിചാരിച്ചത് പോലെ നമ്മടെ കഥാപുരുഷൻ അയഞ്ഞു.