അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 7 [രാജർഷി]

Posted by

പുഞ്ചിരിയോടെ മുഖത്തേയ്ക്ക് നോക്കിയിരുന്നു.ചന്ദനക്കളർ പട്ട് പാവാടയും ചന്ദനക്കളർ ബ്ലൗസും അണിഞ്ഞിരുന്ന കാർത്തു.തലയിൽ മുല്ലപ്പൂമാലയും.നിലവിളക്കിൽ നിന്ന് വരുന്ന മങ്ങിയ സ്വർണ്ണ വെളിച്ചവും കൂടിയായപ്പോൾ ഹൊ.. എന്റമ്മേ…എന്റെ പെണ്ണിന് ഇത് വരെ കാണാത്ത ചന്തം.എന്റെ ഹൃദയം പ്രത്യേക താളത്തിൽ മിടിക്കാൻ തുടങ്ങി…ഞാനറിയാതെ തന്നെ എന്നിലെ പ്രണയം കാർത്തുവിലേയ്ക്ക് നിർബാധം നിറഞ്ഞൊഴുകി.
ഞങ്ങൾ പരസ്പരം ഇമ വെട്ടാതെ ഒന്നും മിണ്ടാതെ എല്ലാം മറന്ന് നോക്കിയിരുന്നു .ഇടയ്ക്ക് കാർത്തുവിൽ നിന്ന് ഉതിർന്നു വീണ ചുടു നിശ്വാസം മുഖത്തടിച്ചപ്പോൾ ആണ് ഞാൻ എന്റെ പെണ്ണിന്റെ പ്രണയ വശ്യതയിൽ നിന്ന്‌ ഞെട്ടിയുണർന്നത്.ഞാനവളുടെ തലയിൽ പിടിച്ച് മുഖം മുഖത്തോടടുപ്പിച്ച് നെറ്റിയിൽ അമർത്തി ചുംബിച്ചു .കൂമ്പി നിന്നിരുന്ന കണ്ണുകളിൽ കവിളുകളിൽ ഭ്രാന്തമായ പ്രണയാവേശത്തോടെ ഇടതടവില്ലാതെ ചുംബനങ്ങൾ അർപ്പിച്ചു കൊണ്ടിരുന്നു.കാർത്തു എന്റെ ചുംബനങ്ങൾ ഏറ്റു പ്രണയപരവശയായിരുന്നു .അവളിൽ നിന്ന് നിശ്വാസങ്ങൾ ഇതിർന്ന് വീണ് കൊണ്ടിരുന്നു.കഴുത്തിൽ ഇടതടവില്ലാതെ ചുംബനങ്ങൾ അർപ്പിച്ചപോൾ ഇക്കിളി സഹിക്ക വയ്യാതെ അവൾ പിടഞ്ഞെഴുന്നേറ്റു സെറ്റിയിൽ മാറിയിരുന്നു വല്ലാത്ത വശ്യതയോടെ എന്നെ നോക്കി ശക്തമായി കിതച്ചു കൊണ്ടിരുന്നു.കിതപ്പടങ്ങിയപ്പോൾ അവൾ എന്നോട് ചേർന്നിരുന്നു എന്റെ മുഖം അവളുടെ കൈകളിൽ എടുത്ത് മുഖത്തോടടുപ്പിച്ചു കണ്ണുകളിലേക്ക് നോക്കി പ്രണയവശ്യതയോടെ ചോദിച്ചു…
ഇന്നെന്താ..എന്റെ പൊന്നിന് പറ്റിയത്…ഇത് വരെ കണ്ടിട്ടുള്ള എന്റെ ദിനുക്കുട്ടൻ അല്ലല്ലോ..എന്നോടത്രക്കിഷ്ടാ…
പ്രണയച്ചുഴിയിലെ വികാരതീവ്രതയിൽ പൂണ്ട് കിടന്നിരുന്ന എനിയ്ക്ക് അവളുടെ വാക്കുകൾ കേട്ടപ്പോൾ പിടിച്ചു നിൽക്കാനായില്ല എന്റെ പെണ്ണിനോടുള്ള പ്രണയം മനസ്സിൽ നിറഞ്ഞു കവിഞ്ഞപ്പോൾ വാക്കുകൾ കൊണ്ട് മറുപടി കൊടുക്കാൻ എനിയ്ക്കായില്ല.സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞപ്പോൾ ഞാനവളെ ഇറുകെ പുണർന്നു എങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു….അവളും എന്നെ ചേർത്ത് പിടിച്ച് എന്റെ പുറത്ത് കൈകൾ കൊണ്ട് തഴുകിക്കൊണ്ടിരുന്നു.
കാർത്തു:-അയ്യേ…എന്താടാ..ചക്കരെ… എന്തിനാ..കരയുന്ന..അവളുടെ ശബ്ദവും ഇടറുന്നുണ്ടായിരുന്നു .
ഞാൻ:- എനിയ്ക്ക്…എനിയ്ക്കെന്റെ ജീവനാ …കാർത്തു….
കാർത്തു:-അതിനാണോ കരയുന്ന എനിക്കറിയാലോ..എന്റെ ചെക്കന് എന്നെ ജിവനാണെന്നു…പിന്നെന്താ…
അവളെന്നെ അടർത്തി മാറ്റി സെറ്റിയുടെ അറ്റത്തായിരുന്നു.എന്നെ പതിയെ സെറ്റിയിൽ കിടത്തി തലയെടുത്ത് അവളുടെ മടിയിൽ വച്ച് മുടികളിൽ വിരലുകൾ ഒടിച്ചു തഴുകിക്കൊണ്ടിരുന്നു.ഇടയ്ക്കിടെ തല താഴ്ത്തി എന്റെ നെറ്റിയിൽ ചുബിക്കുന്നുമുണ്ടായിരുന്നു.സമയം പൊയ്ക്കൊണ്ടേയിരുന്നു പതിയെ പതിയെ എന്നിൽ നിന്ന് പ്രണയ തീവ്രതയിൽ ഉണ്ടായ പിരിമുറുക്കം വിട്ടകന്നു..ഞാനവളുടെ കയ്യെടുത്ത് ചുണ്ടോട് ചേർത്ത് പിടിച്ച് ചുംബിച്ചു.
കാർത്തു:-എന്താട ..കുട്ടാ…സങ്കടം മാറിയോ…
ഞാൻ:-സങ്കടമൊന്നുമല്ല പെണ്ണേ…എനിയ്ക്കറിയില്ലാടാ…എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ മുതൽ ഇന്നലെ നമ്മൾ പിരിയുന്ന വരെ ഇല്ലാത്ത ഒരു പ്രത്യേക ഫീലിംഗ്….പെണ്ണിന്റെ ഇഷ്ടം ഞാൻ ആംഗികരിച്ചപ്പോഴും എന്റെ ജീവിതത്തിൽ ഒപ്പം വന്ന് ചേരുന്ന ഒരു പെണ്ണ് എന്നതിനപ്പുറം പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല…പക്ഷെ എന്റെ മനസ്സിൽ കാർത്തു എത്രത്തോളം ആഴ്ന്നിറങ്ങിയിട്ടുണ്ടെന്നു കഴിഞ്ഞു പോയ നിമിഷങ്ങളിൽ ഞാനറിഞ്ഞു പെണ്ണേ…പറഞ്ഞറിയിക്കാൻ ആകാത്ത സ്നേഹം പെണ്ണിനോട് തോന്നിയപ്പോൾ….എന്റെ ഹൃദയത്തിൽ നിറഞ്ഞു നിന്നപ്പോൾ വന്ന പെണ്ണിന്റെ ചോദ്യവും കൂടിയായപ്പോൾ…കരച്ചിൽ വന്ന് പോയതാ…
കാർത്തു:-എന്റെ കുട്ടൻ വിഷ്‌മിക്കണ്ടട്ടോ…ജീവനുള്ളിടത്തോളം കാലം ഞാൻ ഏട്ടന്റെ പെണ്ണായി കൂടെയുണ്ടാകും..പറഞ്ഞു കൊണ്ട് അവൾ എണീറ്റ്‌ അത്യാവശ്യം വീതിയുള്ള സെറ്റിയിൽ ചരിഞ്ഞു കിടന്ന് എന്നെ കെട്ടിപ്പുണർന്നു കിടന്നു.ചുണ്ടുകൾ വായിലാക്കി നുണഞ്ഞു കൊണ്ടിരുന്നു..പരസ്പരം തഴുകി തലോടി തീവ്രമായ സ്നേഹത്തിൽ മധുരം നുണഞ്ഞു കൊണ്ടേയിരുന്നു…അത് പതിയെ ഞങ്ങളെ ചെറു മയക്കത്തിലേക്ക് നയിച്ചു…..
എന്തരോ..എന്തോ..അറിയാത്ത പണിയാണെന്നറിയാം..എന്നാലും എഴുതിതുടങ്ങിയപ്പോൾ തോന്നിയ മൂഡിൽ സൃഷ്ടിക്കപ്പെട്ടതാണ്.തല്ലേണ്ട..ഞാൻ നന്നായിക്കോളാ….
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *