അമ്മ അപ്പൊ എന്നോട് പറഞ്ഞു.. നീ ആരാണ് എന്ന് ഒന്നും പറയണ്ട.. ഹോസ്പിറ്റലിൽ നിന്നാ എന്ന് പറഞ്ഞാ മതി..
ഞാൻ കോൾ ചെയ്തു.. അവിടെ ഫോൺ ഇടുത്തു… ഞാൻ കാര്യം പറഞ്ഞു.. കുറച്ച് നേരത്തെക്ക് അവിടെ നിന്ന് ശബ്ദം ഒന്നും വന്നില്ല.. അത് കഴിഞ്ഞ് അല്പം ഇടറിയാ ശബ്ദതോടെ അവർ പറഞ്ഞു ഞങ്ങൾ അടുത്ത ഫ്ലൈറ്റിൽ തന്നെ അങ്ങോട്ട് കയറാം…
അത് കേട്ട് ഞാൻ ഫോൺ വെക്കാൻ തുടങ്ങി… അപ്പോ അവർ ചോദിച്ചു അവന്റെ ഭാര്യ ഉണ്ടോ അവിടെ??
ആ ഉണ്ട്.. ഞാൻ പറഞ്ഞു..
ഞങ്ങൾ അവിടെ വരുമ്പോ.. അവൾ അവിടെ ഉണ്ടാവരുതെന്ന് അവളോട് ഒന്ന് പറയണം..
ഞാൻ ശെരി എന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു…
ഞാൻ ഇത് ഇനി അമ്മയോട് എങ്ങിനെ പറയും…
അവസാനം ഞാൻ അമ്മയോട് അത് പറഞ്ഞു.. അത് കേട്ടതും അമ്മ എന്നെ കെട്ടിപിടിച്ചു പൊട്ടി പൊട്ടി കരഞ്ഞു….
അവർ ലണ്ടനിൽ നിന്ന് എത്താനുള്ള സമയം അടുത്തപ്പോൾ… ഞാനും അമ്മയും ആനന്ദിനെ അവസാനമായി കണ്ട് ദുബായിലേക്ക് യാത്രയായി…
അമ്മയോട് അവർ അവിടെ നിൽക്കരുത് എന്ന് പറഞ്ഞത് എന്ത്കൊണ്ടായിരിക്കും.. അമ്മയോട് അത് ഇപ്പൊ ചോദിക്കുന്നത് ശെരിയെല്ലാ ഞാൻ മനസ്സിൽ പറഞ്ഞു…
ദുബായിലേക്കുള്ള യാത്രയിൽ അമ്മ കരച്ചിൽ നിർത്തിയതെ ഇല്ലാ.. ഞങ്ങൾ അങ്ങിനെ ഞങ്ങളുടെ ഫ്ലാറ്റിൽ എത്തി…