ഏട്ടന്‍റെ ഭാര്യ 3 [KARNAN]

Posted by

ചുണ്ടുകളെ മോചിപ്പിച്ച്‌ ഉണ്ണിയേട്ടന്‍ എന്നെ നോക്കി, അപ്പോഴും ആ കള്ള ചിരിയുണ്ട്.

“ എന്തിനാ…. എന്നെ…. അന്ന്…. അങ്ങനെ ചെയ്തെ ….അതുകൊണ്ടല്ലേ… ഞാന്‍ കൊതിച്ചത്, ഇനി വേണ്ട എന്നെ വിട്ടേ…. ”

ഞാന്‍ പതം പറഞ്ഞ് കരഞ്ഞ് കൊണ്ട് ഉണ്ണിയേട്ടനെ തള്ളി നീക്കാന്‍ നോക്കി.

“ അടങ്ങി ഇരിക്കടി പെണ്ണെ, നിന്നെ വിടാനോ അന്ന് വലിയ ഡയലോഗ് അടിച്ചല്ലോ, ’ പ്രണയം, ആദിയുടെ പ്രണയം എന്നൊക്കെ ’.

ഞാന്‍ ഒന്നും മിണ്ടിയില്ല ഉണ്ണിയേട്ടന്‍റെ മുഖത്തേക്ക് നോക്കിയിരുന്നു.

“ ഇങ്ങനെ നോക്കല്ലെടി പെണ്ണെ. അന്ന് നിന്നോടങ്ങനെ പറഞ്ഞിട്ട് പിന്നെ എനിക്ക് മര്യാദക്ക് ഒന്നുറങ്ങാന്‍ പോലും കഴിഞ്ഞില്ല, നിന്‍റെ അന്നത്തെ ഡയലോഗും, ‍‍‌പിന്നെ എന്‍റെ പുറകെയുള്ള നിന്‍റെ നടപ്പും, ഉണ്ണിയേട്ടാ……… എന്നുള്ള വിളിയും എല്ലാം കൂടെ ആലോചിച്ചപ്പോള്‍ ശെരിക്കും ചിരിയ വന്നെ. പിന്നെ അവളുമാര്‍ പറയുന്നപോലെ ഉണ്ണിടെ ഭാര്യയാവാന്‍ നീ റെഡിയാണെങ്കില്‍ പിന്നെ എനിക്കെന്ത് പ്രശനം “

എനിക്ക് അടിവയറ്റില്‍ മഞ്ഞുവീണ സുഖം.

“ എന്താടി പെണ്ണെ …..വേണ്ടേ….. ”

“ അയ്യോ….. വേണം…. ”

ഞാന്‍ സന്ദോഷം കൊണ്ട് വിളിച്ച് കൂവി.

“ അയ്യട പെണ്ണിന്‍റെ സന്തോഷം നോക്ക്… ”

ഞാന്‍ നാണിച്ച് ഉണ്ണിയേട്ടന്‍റെ നെഞ്ചില്‍ മുഖം പൂഴ്ത്തി. Versace Eros ന്‍റെ മനം മയക്കുന്ന മണം. ഞാന്‍ അതെന്‍റെ ഉള്ളിലേക്ക് വലിച്ചെടുത്തു.

“ ഇനി മരിച്ചാലും വേണ്ടില്ല….. ”

ഞാന്‍ ഉണ്ണിയേട്ടന്‍റെ നെഞ്ചില്‍ ചാരി ഇരുന്ന് പറഞ്ഞു.

“ എന്താ പറഞ്ഞെ ഒന്നൂടെ പറയടി അടിച്ച് നിന്‍റെ കവിള് ഞാന്‍ മരപ്പിക്കും ”

“ ഓ…കലിപ്പ്…. എന്നാലും എന്തടിയാ അന്നടിച്ചത്….. കരണം പുകഞ്ഞു, ഇനി എന്നെ അടിക്കുവോ “

“ അതൊക്കെ ഒരു അടിയാണോ മോളെ ….. , ഞാന്‍ അടിക്കാന്‍ തുടങ്ങിയിട്ടില്ലല്ലോ, അടിക്കാന്‍ തുടങ്ങിയാല്‍ പിന്നെ എന്‍റെ പെണ്ണ് നിര്‍ത്താന്‍ പറയില്ല ”

“ പോ മനുഷ്യ “ ഞാന്‍ ഉണ്ണിയേട്ടന്‍റെ നെഞ്ചില്‍ വീണ്ടും മുഖം ഒളിപ്പിച്ചു.

“ ഇനി ഇമ്മാതിരി വര്‍ത്താനം പറയരുത്, പറഞ്ഞാല്‍ എന്‍റെ കയ്യിന്‍റെ ചൂട് നീ അറിയും ”

“ എനിക്ക് കയ്യിന്‍റെ ചൂട് മാത്രം പോരാട്ടോ ……. ”

ഞാന്‍ അത് പോലെ തിരിച്ചടിച്ചു.

“ എന്താ മോളെ ഉദേശം “

“ ഓ….. ഒന്നും അറിയാത്ത പാവം കുഞ്ഞ് “

“ ആദ്യം മോളൊന്ന് നിവര്‍ന്ന് നിലക്ക് എന്നിട്ട് നോക്കാം “

“ അയ്യട അതിനുള്ള ആരോഗ്യം എനിക്കിപ്പോഴും ഉണ്ട് ”

“ നിനക്കെന്നെ അറിയില്ല മോളെ  ഞാന്‍ തലൈവന്‍ ഫാന ”

“ അതിനെന്താ.. “

“ നിനക്കറിയില്ലേ…. ഞാന്‍ ഒരു തവണ അടിച്ചാല്‍ നൂറു തവണ അടിച്ച മാതിരി “

“ ശോ……എന്തൊക്കെയ  മനുഷ്യ ഈ വിളിച്ച് പറയുന്നത് “

“ നീയല്ലേ തുടങ്ങിയെ “

Leave a Reply

Your email address will not be published. Required fields are marked *