പരിണയ സിദ്ധാന്തം 1 [അണലി]

Posted by

ഗ്ലാഡ്വിൻ ഉത്തരം പറഞ്ഞപ്പോൾ എല്ലാരും തിരിഞ്ഞു നോക്കി, കൂടെ ശ്രുതി കൂടെ ഒന്ന് തിരിഞ്ഞു നോക്കി… അതോടെ മച്ചാന് ആവേശം ആയി… ശരിയും, തെറ്റും, ആന മണ്ടത്തരങ്ങളും ആയ ഉത്തരങ്ങൾ അവൻ തൊടുത്തു വിടാൻ തുടങ്ങി.. 🏹

ദൈവമേ ചരിത്രം ആവർത്തിക്കുക ആണോ? 🤨

മാസങ്ങൾ കടന്നു പോയി… ഞാനും രേഷ്മയും പതിയെ പ്രേമത്തിൽ വീണ് തുടങ്ങി, വേറെ കലാപരിപാടി ഒന്നും ഇല്ല കേട്ടോ… പേടി ആണ് 😉 ആർക്ക്? വേരാർക്കാ… എനിക്ക് തന്നെ..
അതിന് ഇടക്ക് ഒരു പരീക്ഷ എക്കെ വന്നു പോയി, റിസൾട്ടും വന്നു ഞങ്ങൾ മൂന്ന് പേരും രണ്ട് വർഷം പഠിച്ച കെമിസ്ട്രിയും, എല്ലാരും ജയിച്ച ലൈഫ് സ്കിൽസും ജയിച്ചു.

ഞാൻ മാത്രം മരിയ ചേച്ചിയുടെ അടിയുടെയും, പിച്ചിന്റേം ഫലം ആയി ക്ലാസ്സ്‌ ടീച്ചർ പഠിപ്പിക്കുന്ന സിവിൽ എഞ്ചിനീയറിംഗ് ബേസിക്സ് കൂടെ പാസ്സ് ആയി 😉

രേഷ്മ കഷ്ടിച്ച് ഓൾ പാസായപ്പോൾ, ശ്രുതിയും, ഫിറോസും, അനന്ദുവും ഞങ്ങളുടെ ക്ലാസ്സിലെ ടോപ്പർ മാർ ആയപ്പോൾ… അജിമോനും, തിമോത്തിയും വാഷ് ഔട്ടായി എല്ലാവർക്കും കൗതുകം ചോലുത്തി..

അതിന് അവന്മാർ എന്നെ വാരി പൊതിഞ്ഞു ഭിത്തിയിൽ കേറ്റിയെന്ക്കിലും, വീട്ടിൽ വല്യ സന്തോഷം ആരുന്നു 🙂

അത് അല്ലേലും അങ്ങനെ ആണല്ലോ, കൂട്ടുകാർക്കു നാല് സപ്ലിയും, എനിക്ക് മൂന്നും എന്ന് അറിഞ്ഞപ്പോൾ വീട്ടുകാർ എല്ലാം ഹാപ്പി 😁

അങ്ങനെ എക്കെ ഇരിക്കുമ്പോൾ ആണ് ഇന്റർ യൂണിവേഴ്സിറ്റി ആർട്സ് ആൻഡ് സ്പോർട്സ് കോമ്പറ്റിഷൻ വന്നത്. 🚵

കുറേ ഡ്യൂട്ടി ലീവ്, കോട്ടയം പോയി രണ്ട് ദിവസം അടിച്ചു പൊളിക്കാം എന്നൊക്കെ ഓർത്തപ്പോൾ ഞങ്ങൾ പ്ലാനിങ് തുടങ്ങി 🤔

എന്ത് പ്രോഗ്രാമിന് ചേരും? അങ്ങനെ ആലോചിച്ചപ്പോൾ ആണ് ആറു പേർക്കും ഒരുമിച്ച് ചേരാൻ പറ്റുന്ന സ്കിറ്റ് വന്നത് 🥳

ഞങ്ങൾ എല്ലാവരും പേര് കൊടുത്തു, കോർഡിനേറ്റ് ചെയുന്നത് എനിക്ക് മുൻപ് പരിജയം ഉള്ള ഒരുത്തൻ ആണ്… ശ്രീഹരി, ഫോർത്ത് ഇയർ മെക്കാനിക്കൽ, ഇവൻ എന്റെ ഒരു ഫ്രണ്ടിന്റെ ചങ്ക് ആണ്. 🤪

അങ്ങനെ ഞങ്ങൾ പ്രാക്റ്റീസ് എന്ന് പറഞ്ഞ് എന്നും ക്ലാസ്സ്‌ കട്ട്‌ ചെയ്തു മുങ്ങി നടന്നു 🚶‍♂️

കോട്ടയം പോകേണ്ട ദിവസം എത്തി, ഞാൻ രാവിലെ തന്നെ എഴുന്നേറ്റു കോളേജിൽ എത്തി, ചങ്ക്സ് ഒന്നും വന്നിട്ടില്ല കൊറേ നേരം രേഷ്മയോടെ സംസാരിച്ചു ഇരുന്നപ്പോളേക്കും അവന്മാരും എത്തി 😃

മൂന്ന് ബസ്സിൽ ആയി ആണ് ഞങ്ങളുടെ യാത്ര… 1സ്റ്റ് ഇയർ ഒരു ബസ്സിൽ, 2 ഇയറും, 3ർഡ് ഇയറും ഒരു ബസ്സിൽ, ഫോർത്തു ഇയർ പിള്ളേര് മൂന്നാമത്തെ ബസ്സിൽ. 👐

ഞങ്ങൾ കേറി ബസ്സിന്റെ ഏറ്റവും പുറകിൽ ഉള്ള നീണ്ട സീറ്റിൽ ഇടം പിടിച്ചു സംസാരം എക്കെ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ സാർ വന്നു പറഞ്ഞു ‘ആണ്പിള്ളേര് മുന്നിൽ ഇരിക്ക്, പെൺകുട്ടികൾ പുറകിൽ ഇരിക്കട്ടെ ‘

സംഗതി വേറൊന്നും അല്ലാ കുറച്ചു കഴിഞ്ഞ് പാട്ട് ഇടാൻ പറയും എന്നും , പുറക്കിൽ ഇരിക്കുമ്പോൾ ഡാൻസ് കളിച്ചു പെൺപിള്ളേരെ തട്ടാനും മുട്ടാനും എക്കെ തോന്നും എന്ന് പുള്ളിക്കും അറിയാം.. 😉
പുള്ളിയെ കുറ്റം പറയാനും പറ്റില്ല, പുള്ളിടെ മോളും ഉണ്ടല്ലോ കൂടെ 🙃

ഞങ്ങൾ നടുവിലായി ഉള്ള രണ്ട് സീറ്റ്‌ സ്വന്തം ആക്കി, ആസനം അങ്ങോട്ട്‌ മാറ്റി പൃഥ്വസ്‌ഠിച്ചു…

കോളേജിനെ താണ്ടി ബസ്സ് മുന്നോട്ട് നീങ്ങി… 🚃

പാട്ടും, ഡാൻസും എല്ലാം മടുത്തപ്പോൾ ഞങ്ങൾ ട്രൂത് ഓർ ഡയർ ടീം ആയിട്ടു കളിക്കാം എന്ന് തീരുമാനിച്ചു..

Leave a Reply

Your email address will not be published. Required fields are marked *