അപ്പോൾ ആണ് ഗ്ലാഡ്വിന് ഞങ്ങളുടെ ഡിപ്പാർട്മെന്റിൽ തന്നെ സെക്കന്റ് ഇയറിൽ ഉള്ള പൂജ എന്നൊരു പെണ്ണിനോട് പ്രേമം തോന്നുന്നത് 😍പ്രേമം ഒന്നും നമ്മക്ക് ചേരുന്നത് അല്ലാ എന്ന് പറഞ്ഞ് ഞങ്ങൾ വിലക്കി എന്ക്കിലും… മെസ്സ് ഫീസ് അടക്കാനുള്ള കാശ് എക്കെ എടുത്ത് എന്നും ഞങ്ങൾക്ക് കുപ്പി എടുത്ത് തരാൻ തുടങ്ങിയപ്പോൾ സംഭവം സീരിയസ് ആണെന്ന് മനസ്സിലായി 😉
കോളേജിൽ ഞങ്ങളുടെ 5ത് സെമസ്റ്റർ എക്സാമിന്റെ ചൂട് പിടിച്ചു തുടങ്ങി…. 🙃
പക്ഷെ ഞങ്ങൾ ഇപ്പോഴും ഫുൾ ജോളി ആരുന്നു, അങ്ങനെ ഒരു ദിവസം ലഞ്ച് ബ്രേക്കിനു പതിവുപോലെ ഞങ്ങൾ അഖിലിന്റെ സ്കൂട്ടിക്ക് തൃപ്ൾസ് വെച്ച് കണ്ണൻ ചേട്ടന്റെ കടയിൽ വലിക്കാൻ പോയി 🚬
വലി എക്കെ കഴിഞ്ഞ് മണം വരാതിരിക്കാൻ ഓരോ വിക്സ് മുട്ടായിയും വാങ്ങി തിരിച്ചു വരുന്ന വഴിക്കാണ് ഗ്ലാഡ്വിന്റെ ഹൃദയം തകർത്ത ആ കാഴ്ച്ച ഞങ്ങൾ കാണുന്നത്… പൂജ അവളുടെ ക്ലാസ്സിലെ ഒരു ചെറുക്കന്റെ കൂടെ ലെസ്സി ഹൌസിൽ ഇരുന്ന് സൊള്ളുന്നു 💔
അല്പ നേരത്തെ മൗനത്തിന് ശേഷം, ഈ അവസ്ഥയിൽ എല്ലാരും പറയുന്ന ആ ഡയലോഗ് അവനും പറഞ്ഞു..
‘എനിക്ക് ആ മൈരനെ തല്ലണം ‘
‘നമ്മക്ക് തല്ലാം ‘ എന്നല്ലാതെ വേറേ ഒന്നും ഞങ്ങൾക്കും പറയാൻ ഇല്ലാരുന്നു..
ക്ലാസ്സിൽ തിരിച്ചു ചെന്നു കേറി ഇരുന്നപ്പോൾ തൊട്ട് ക്ലാസ്സ് തീരുന്നത് വരെ അവൻ ബെഞ്ചിൽ അടിച്ചും, ബുക്കിനെ പീച്ചി ഞെരിച്ചും, നിലം ചവിട്ടി തൊടച്ചും പട്ടി ഷോ കാണിക്കാൻ തുടങ്ങി 🤭
ക്ലാസ്സ് കഴിഞ്ഞ് ഞങ്ങൾ ബാഗും എടുത്ത് ഇറങ്ങിയപ്പോൾ അഖിൽ എന്റെ തോളിൽ കൈ ഇട്ട് പോകുന്ന വഴിക്ക് വലിക്കാൻ ഉള്ള ഫണ്ടിന്റെ കാര്യം എക്കെ തീരുമാനിച്ചു അങ്ങനെ നടന്നു… 🤗
ഗേറ്റ് എത്തി തിരിഞ്ഞു നോക്കിയപ്പോൾ പുറകെ വന്ന ഗ്ലാഡ്വിൻ ഇല്ലാ….
കുറച്ചു അപ്പുറത്ത് എന്തോ ആളുകൾ വട്ടം കൂടുന്ന കണ്ടപ്പോൾ ഞങ്ങൾക്കും കാര്യം മനസ്സിലായി 😲
തോളിൽ കിടന്ന ബാഗും തൂക്കി എറിഞ്ഞു ഞങ്ങൾ അവിടേക്കു ഓടി ചെന്നപ്പോൾ ഗ്ലാഡ്വിനും ആ ജൂനിയർ പയനും തമ്മിൽ പൊരിഞ്ഞ അടി 🤯
കാര്യം നമ്മുടെ മച്ചാന്റെ കൈയിൽ ഒരു നായവും ഇല്ലേലും അവൻ തല്ലിയാൽ ഞങ്ങളും തല്ലും 🥵
ഞങ്ങളും കൂടി ഇടി തുടങ്ങിയപ്പോൾ അത് ഇയർ വൈസ് വിഷയം ആയി… വന്നവനും പോയവനും എല്ലാം മത്സരിച്ച് ഇടിച്ചു 🤫
എല്ലാ കോളേജിലും കാണുവല്ലോ ഇടി എന്ന് കേട്ടാലേ മൊബൈൽ ക്യാമറയിൽ വീഡിയോ പകർത്താൻ നടക്കുന്ന ചെല കഴുവേറികള്… ഞങ്ങളുടെ കോളേജിലും ഉണ്ടാരുന്നു ഇഷ്ടം പോലെ ആ സൈസ് സാധനം.. 📱
ഇടി കഴിഞ്ഞ് വീട്ടിൽ ചെന്നപ്പോൾ തന്നെ വീഡിയോ യൂ ട്യുബിലും, ഫേസ്ബുക്കിലും എല്ലാം എത്തി 🔊
അന്ന് തന്നെ കോളേജിൽ നിന്നും കാൾ വന്നു ‘ ഇനി മക്കൾ എൻക്യുയറിക്കു വന്നാൽ മതി. അത് വരെ സസ്പെന്ഷന് ആണ് ‘എന്നും പറഞ്ഞു.. 🤐
എൻക്യുയറി വന്നു… അത് നല്ല വിശാലമായി മൂഞ്ചി, എന്തിനാ ഇടിച്ചേ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾക്ക് പറയാൻ ഒരു കാരണവും ഇല്ലാരുന്നു..
അല്ലാ പറയാൻ പറ്റുവോ ഗ്ലാഡ്വിനു ഇഷ്ടം ഉള്ള പെണ്ണ് ഇവന് സെറ്റ് ആയിട്ടാണ് ഇടിച്ചേ എന്ന്..