രാത്രി ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ അമ്മ അടുക്കളയിലാണ് എന്ന് ഉറപ്പ് വരുത്തിയാണ് ഞാൻ എന്റെ റൂം പൂട്ടി ഇറങ്ങിയത്. പിന്നെ ഉച്ചക്കത്തേത് പോലെ അയാൾക്കുള്ള ഭക്ഷണം മാറ്റിവക്കനും ഞാൻ മറന്നില്ല.
കിടക്കാൻ നേരം നാദിയയെ വിളിച്ചു അവൾക്ക് എന്റെ തലവേദന മാറിയോ എന്നാണ് അറിയേണ്ടിയിരുന്നത്, എനിക്ക് കുഴപ്പമോന്നുമില്ല എന്ന് പറഞ്ഞ് അവളെ സമദാനിപ്പിച്ചു. എനിക്ക് പുതിയ ഓഫർ വന്ന വിവരവും ഞാൻ അവളെ അറിയിച്ചു.
അവൾക്ക് അതിൽ നല്ല സന്തോഷം ആയെങ്കിലും രണ്ട് ദിവസത്തേക്ക് ഇങ്ങോട്ട് വരണ്ട ഞാൻ നല്ല തിരക്കിലായിരിക്കും എന്ന് പറഞ്ഞപ്പോൾ അവൾ പിണങ്ങി. ഒടുവിൽ അവളെ സോപ്പിട്ട് സമ്മതിപ്പിക്കാൻ ഞാൻ കുറച്ച് കഷ്ടപ്പെട്ടു.
എല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ മനസ്സിൽ ചിന്തകൾ വന്ന് നിറഞ്ഞു. ഇന്ന് രാവിലെയാണ് എന്റെ ജീവിതം മാറ്റി മറക്കാൻ സാധ്യതയുള്ള ഒരു ജോലി കിട്ടുന്നത്. പക്ഷേ അതിന് ശേഷം ഇങ്ങോട്ട് നടന്നതെല്ലാം വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്.
എന്നാലും എന്റെ കട്ടിലിൽ കിടത്തി, ഞാൻ താഴെ കിടക്കാൻ മാത്രം ഇയാൽ ആരാണ്. കയ്യിൽ തോക്കുമായി നടക്കുന്ന ഇയാൾ വല്ല തീവ്രവാദിയോ ആണോ? ഏയ് അയാളുടെ മുഖത്ത് ജീവിതത്തിൽ എന്തൊക്കെയോ നഷ്ടപെട്ടവന്റെ ഭവമാണ്.
എന്നാലും ഇയാളെ ആക്രമിച്ചിട്ട് ഓടിപോയ ആൾ ആരാണ്. അയാൾക്കും സരമായ പരുക്കുകൾ ഉണ്ടായിരുന്നു. നാളെയോ മറ്റെന്നാളോ മുറിവുണങ്ങിയാൽ പറയുന്ന സ്ഥലത്ത് കൊണ്ടാക്കി ഇയാളെ ഒഴിവാക്കണം.
ഇയാൾ കാരണം ഞാൻ എന്റെ അമ്മയോടും നാദിയയോടും കള്ളം പറഞ്ഞു. ഇനി എല്ലാം അവർ അറിഞ്ഞാൽ. എന്റെ അവസ്ഥ അറിഞ്ഞാൽ അവർ എന്നോട് ക്ഷമിക്കുമായിരിക്കും.
ഞാൻ ശുഭപ്രതീക്ഷയോടെ ഉറക്കത്തെ പുൽകി.
രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ ഞാൻ അയാളെ പരിചരിച്ചു. മുറിവുകൾ ഉണങ്ങുന്നുണ്ട്, കാലിലെ കെട്ട് അഴിച്ച് കെട്ടുമ്പോൾ ഞാൻ അയാളെ പറ്റിയും ആക്രമിച്ച ആളെ പറ്റിയും അന്വഷിച്ചെങ്കിലും അർത്ഥം മനസ്സിലാകാത്ത ഒരു ചിരിയല്ലാതെ എനിക്ക് ഉത്തരമൊന്നും ലഭിച്ചില്ല.
അന്നത്തെ ദിവസം അയാളെ പരിചരിക്കുന്നതിനിടയിൽ ശ്യാം വിളിച്ചു. അവനോടു ഞാൻ ചെയ്യാം എന്ന് വാക്ക് കൊടുത്തു. നിനക്ക് ഉറപ്പാണോ എന്ന് ചോദിച്ചെങ്കിലും വന്ന അവസരം വിട്ട് കളയാൻ തോന്നാത്തത് കൊണ്ട് ഓക്കേ എന്ന് പറഞ്ഞു. ആ ഫയൽ ഒന്ന് തുറന്നു പോലും നോക്കിയിട്ടില്ല. അതിനുള്ള ഒരു മനസ്സിക അവസ്ഥയിൽ ആയിരുന്നില്ല ഞാൻ.
അങ്ങനെ ആ ദിവസം കടന്ന് പോയി അമ്മക്ക് സംശയം വരാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചെങ്കിലും ഞാൻ എപ്പോഴും കതക് പൂട്ടുന്നതും പതിവില്ലാതെ ഭക്ഷണം വേഗത്തിൽ കഴിക്കുന്നതുമെല്ലാം അമ്മയിൽ സംശയങ്ങൾ ഉണ്ടാക്കി.
“മോനെ നാളെ നമുക്ക് കാഞ്ഞിരപ്പള്ളി വരെ ഒന്ന് പോകണം.” രാത്രി ഭക്ഷണം കഴിച്ചിരിക്കുമ്പോൾ അമ്മ പറഞ്ഞു.
“എന്തിനാ അമ്മേ? ” ഞാൻ ചോദിച്ചു.
“ഒരു ബൾക്ക് ഓർഡർ വന്നിട്ടുണ്ട് അപ്പോൾ അതിന് കുറച്ച് സാധനം വാങ്ങിക്കണം.” അമ്മ പറഞ്ഞു.
“അതിനെന്താ പോകാമല്ലോ” പറഞ്ഞ ശേഷമാണ് അബദ്ധം മനസ്സിലായത്. ഞാൻ പോയാൽ, അയാളെ ആര് നോക്കും മുറിവ് വെച്ചു കെട്ടിയിട്ടുണ്ട് ആവിശ്യത്തിന് നടക്കാനും പറ്റും എന്നാലും വയ്യാതിരിക്കുന്ന ആളെ എങ്ങനെയാണ് ഒറ്റക്ക് ആക്കി പോകുക.