റൂമിൽ നിന്നും പുറത്ത് ഇറങ്ങുമ്പോൾ വാതിൽ ഞാൻ പുറത്ത് നിന്നും പൂട്ടി.
“ഇരിക്ക് ഇന്ന് കറികൾ ഒക്കെ കുറവാണ്.” അമ്മ ചെറിയ സങ്കടത്തോടെ പറഞ്ഞു.
“അതൊന്നും കുഴപ്പമില്ല ലോക്ക്ഡൌൺ അല്ലേ.” ഞാൻ പറഞ്ഞു.
“മ്മ്മം” അമ്മ ഒന്ന് മൂളിയ ശേഷം ഭക്ഷണം വിളമ്പി തന്ന് അമ്മയും അടുത്ത് ഇരുന്ന് കഴിച്ചു.
“അമ്മേ അച്ചാർ ഇല്ലേ? ” ഞാൻ ചോദിച്ചു.
“കുറച്ച് കാണും, നീ സാദാരണ കൂട്ടത്തത് കൊണ്ടാണ് എടുക്കാത്തത്” അമ്മ പറഞ്ഞു.
“അമ്മ കുറച്ചു കൊണ്ട് വാ, കറി കുറവല്ലേ” അമ്മയെ അവിടെ നിന്നും മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞു.
അമ്മ അടുക്കളയിലേക്ക് പോയപ്പോൾ ഒരു പ്ലേറ്റ് എടുത്ത് അതിൽ എന്റെ പത്രത്തിൽ നിന്നും. ചോറ്റ് പാത്രത്തിൽ നിന്നും കുറച്ച് ചോറും കറിയും എടുത്ത് ഞാൻ ഒളിപ്പിച്ചു വച്ചു.
“ഞാൻ അച്ചാർ എടുക്കാൻ പോയ നേരത്ത് നീ കഴിച്ച് കഴിഞ്ഞോ” അടുക്കളയിൽ നിന്നും തിരിച്ചെത്തിയ അമ്മ എന്റെ പാത്രം നോക്കി ചോദിച്ചു.
“ആഹ് നല്ല വിശപ്പ്, അതാ സ്പീഡിന് കഴിച്ചത്” ഞാൻ പറഞ്ഞു.
“നീ എന്തിനാണ് കുളിക്കാൻ നേരത്ത് വാതിൽ കുറ്റിയിട്ടത്, സാധാരണ അത് പതിവില്ലാത്തതാണല്ലേ? ” എനിക്ക് അച്ചാൽ വിളമ്പിയ ശേഷം. ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ അമ്മ ചോദിച്ചു.
“അത് അമ്മേ ഞാൻ ഡ്രസ്സ് മാറുകയായിരുന്നു” ഞാൻ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.
“മ്മ്മം” അമ്മ വീണ്ടും ഒന്ന് മൂളുക മാത്രം ചെയ്തു. അമ്മക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി തുടങ്ങിയിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി.
ഇനി ശ്രദ്ധിച്ചില്ലെങ്കിൽ പണിയാകും ഞാൻ മനസ്സിൽ പറഞ്ഞു.
ഭക്ഷണം കഴിച്ച് അമ്മ തിരിച്ച് ഷെഡിലേക്ക് പോയ ശേഷമാണ് ഞാൻ മാറ്റി വച്ച ഭക്ഷണവുമായി റൂമിലെത്തിയത്.
വാതിൽ തുറക്കുന്ന ശബ്ദം കേട്ടാകണം ആയാൽ തല പൊക്കി എന്നെ നോക്കി.
“കഴിക്കു ഒരുപാട് കറിയൊന്നുമില്ലെങ്കിലും, അമ്മയുടെ പാചകമാണ് നല്ല ടേസ്റ്റ് ഉണ്ട്.” ഞാൻ പറഞ്ഞു.
ഒരു പുഞ്ചിരിയോടെ എഴുന്നേറ്റിരുന്ന് എന്റെ കയ്യിൽ നിന്നും പാത്രം വാങ്ങി ആയാൽ കഴിക്കാനാരംഭിച്ചു. ഞാൻ ഇത് വരെ അയാളിൽ കാണാത്ത ഭാവമായിരുന്നു അത്. ആയാൽ ഭക്ഷണം കഴിക്കുന്നത് ഞാൻ കാതുകത്തോടെ നോക്കിയിരുന്നു.
അതിനിടയിൽ എപ്പോഴോ എന്റെ കണ്ണ് റൂമിലെ ക്ലോക്കിലേക്ക് പോയപ്പോഴാണ് എന്റെ മനസ്സിലേക്ക് വീണ്ടും പിരിമുറുക്കമോടിയെത്തി.
സമയം രണ്ട് അമ്പതാകുന്നു. ഇന്ന് രാവിലെ ബിസിയാണ് അത്കൊണ്ട് നാദിയായോടെ മൂന്ന് മണിക്ക് വരാനാണ് പറഞ്ഞത്. ഏത് നിമിഷവും അവൾ ഇവിടെ എത്തും. വന്നാൽ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടാകില്ല നേരെ കയറി ഈ റൂമിലേക്കാണ് വരുക. വാതിൽ തുറക്കാതെ അടച്ചിട്ടാൽ അത് മതി അവൾക്ക് പിണങ്ങാൻ.