അയാൾ ബാക്കിയുള്ള ഗുണ്ടകളെ നോക്കി തലയാട്ടി…
ആ 10 പേരും അവനു നേരെ ഓടി…
ഇപ്രാവശ്യം ഓരോന്നായി വിടാൻ അലി തയ്യാറായില്ല….
രാജീവ് അവിടുള്ള ഒരു കമ്പിക്കഷ്ണം കയ്യിലെടുത്തു….
ആദ്യം എത്തിയവന്റെ വയറിലേക്ക് ആഞ്ഞടിച്ചു…
പിറകെ വന്നവൻ തന്നെ ചവിട്ടാൻ നോക്കിയെങ്കിലും അതിനു മുന്നേ അവന്റെ നെഞ്ചിൽ രാജീവിന്റെ കാല് കൊണ്ടിരുന്നു…
അവൻ തെറിച് പിന്നാലെ വന്ന 2 പേരുടെ ദേഹത്ത് വീണു…
ഒരാൾ രാജീവിന്റെ പുറകിലൂടെ അവനെ അടിക്കാൻ നോക്കി…
എന്നാൽ രാജീവ് കാലുകൊണ്ട് പുറകോട്ട് സൈഡ് കിക്ക് ചെയ്തു….
അത് കൊണ്ടത് അവന്റെ ലിംഗസ്ഥായി ഭാഗത്ത് ആയിരുന്നു…..
പിന്നെ അവന് നേരെ വന്നത് 2 പേർ ആയിരുന്നു….
ആ 2 പേർക്ക് പിന്നിൽ വന്ന ഒരുവന്റെ തല നോക്കി തന്റെ കയ്യിലുള്ള കമ്പി അവനെറിഞ്ഞു….
അത് ശരിയായി അവന്റെ തലയിൽ തന്നെ കൊണ്ടു….
മുന്നിലൊടിയ ആ രണ്ടുപേർക്ക് നേരെ അവനൊടി അടുത്തു….
ഇരുവരുടെയും വയറിലേക്ക് അവനൊരെ സമയം സ്പിയർ ചെയ്‌തു….
അവരും നിലത്തിവീണു…
രാജീവ് ഉരുണ്ട് വീണ്ടും എഴുന്നേറ്റു…
തന്റെ മുന്നിൽ കണ്ടവന്റെ കീഴ്ത്താടി നോക്കി ആഞ്ഞ് അടിച്ചു….
തടിയെല്ലു പൊട്ടി അവന്റെ വാ അടക്കാൻ പറ്റാതായി….
ഒരു വികൃതമായ ശബ്ദം ഉണ്ടാക്കി അവൻ നിലത്ത് വീണു…
സ്പിയർ ചെയ്ത് നിലത്ത് വീണ ഒരുവന്റെ വയറിലേക്ക് രാജീവ് ഒരുഫുട്ബാൾ കിക്ക് ശക്തിയിൽ ചെയ്തു….
അവൻ തെറിച്ചു പോയി അലിയുടെ തട്ടടുത്തു കിടക്കുന്ന ജീപ്പിന്റെ ചില്ലിൽ വീണു…
അത് പൊട്ടി അവൻ അതിന്റെ ഉള്ളിലേക്ക് കുഴിഞ്ഞു കിടന്നു…
രണ്ടാമന്റെ മുഖത്തേക്ക് മുട്ടുകാൽ ഉപയോഗിച്ച് ഒരു തൊഴികൂടെ കൊടുത്തു…
അവന്റെ ചുണ്ടും പല്ലുമെല്ലാം പൊട്ടി ചോര ഒഴുകുവാൻ തുടങ്ങി…
പെട്ടെന്ന് രാജീവിന്റെ പിന്നിൽനിന്നും തലക്ക് ഒരു അടിവീണു…
വേദനയാൽ രാജീവ് അടികൊണ്ട ഭാഗം മുറുകെ പിടിച്ചു പിന്നോട്ട് ആഞ്ഞു….