……
മനുവും രാജീവും അവരുടെ അടുത്ത് കാര്യം ബോധിച്ചു…
മനുവിനെ തനിച്ചാക്കി വരില്ലെന്ന് അഞ്ചു ശാട്യം പിടിച്ചു…
പക്ഷെ കടയിലെ സ്റ്റോക്കിന്റെ കാര്യം പറഞ്ഞ് അവനൊഴിഞ്ഞു. നാളെ എത്താമെന്നും പറഞ്ഞു.
അത് കേട്ടപ്പോൾ അവൾക്ക് പറ്റില്ലെന്ന് പറയാൻ തോന്നിയില്ല…
കൂടാതെ രൂപയുടെ അച്ഛൻ അവൾക്കും ആതിക്കും അച്ഛന്റെ സ്ഥാനം തന്നെ ആണ്…
ഇതിനിടക്ക് രൂപയുടെയും അഞ്ജുവിന്റെയും ഫോണിൽനിന്ന് സിം കാർഡ് മാറ്റി… അവർ അറിയാതെ തന്നെ…
കൂടാതെ റീചാർജും ചെയ്ത് ആ സിം ആക്ടിവേറ്റ് ആക്കി.
ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ അവർ ഇറങ്ങാൻ തയ്യാറായി… രാജീവ് ആദ്യമേ ഫോൺ ഓഫ് ചെയ്തു…അവറൊരു ബാഗും കയ്യിൽ കരുതിയിരുന്നു…
കാരണം അവിടെ അഞ്ജുവിന്റെ വീട്ടിൽ 2 ദിവസം തമാസിച്ചേ വരു എന്ന് തീരുമാനിച്ചതാണ്… അതിനാൽ കുറച്ച് ഡ്രെസ്സ് കയ്യിൽ കരുതി.
അഞ്ചു: ഏട്ടാ….
മനു: എന്താടാ….
അഞ്ചു: നമുക്ക് നാളെ ഒരുമിച്ചു പോയാൽ പോരെ….
മനു: ദേ പെണ്ണേ…. നീ വാങ്ങും ട്ടൊ…
അഞ്ചു: അതല്ല…. ഏട്ടന് കഴിക്കാനൊക്കെ…..
അവൾ പോക്കിൽ നിന്നും പരമാവധി ഒഴിയുവാൻ ശ്രമം നടത്തി.
മനു: അതൊക്കെ ഞാൻ ഉണ്ടാക്കും…. അല്ലേൽ കടയിൽ നിന്ന് കഴിക്കും….
അഞ്ചു: കടയിൽ നിന്ന് കഴിക്കണത് നല്ലതല്ല ഏട്ടാ….
മനു: ഒന്ന് പോടി… ആദ്യായല്ലേ ഞാൻ കടേന്ന് കഴിക്കുന്നെ…
അഞ്ചു: ന്നാലും…. നിക്ക് എട്ടനില്ലാതെ പോവാൻ തോന്നണില്ല….
മനു; അഞ്ചു……. ഞാൻ നാളെ വരാന്ന് പറഞ്ഞതല്ലേ….
അഞ്ചു: നമുക്ക് ഒരുമിച്ചു പോവാ…. ഇപ്പൊ ഇവർ പോട്ടെ….
മനു: രൂപേടെ അച്ഛൻ നിനക്കാര….
അഞ്ചു: അച്ഛൻ….
മനു: അപ്പൊ അതിൽ ഉഴപ്പ് കാണിക്കരുത്…
അഞ്ചു: ഹമ്മ്….