അഞ്ചു: ഹും ഹും….. എന്താ ഏട്ടാ….
മനു: ഒന്ന് പൊടി…. നേരോം കാലോം ഒക്കെ നോക്ക്… പുറത്ത് അവരൊക്കെ ഉണ്ട്….
അഞ്ചു: അയ്യട…. നേരോം കാലോം നോക്കുന്ന ഒരാള്….
മനു: എന്തേ… പിടിച്ചില്ലേ….
അഞ്ചു: ഹാ… അത്ര പിച്ചില്ല….
മനു: എന്നാലേ പിടിക്കണ്ട… പിന്നെ പല്ല് തേച്ചില്ലല്ലേ….
നാറുന്നു…
അഞ്ചു: അതെങ്ങനെ… ഈ സാധനത്തെ നോക്കിയിരിപ്പല്ലയിരുന്നോ….
മനു: അതെന്താടി ഭക്ഷണാണോ…. ഭർത്താവ് വന്നേ ഭക്ഷണം കഴിക്കുന്ന് പറഞ്ഞ പോലെ ഞാൻ വന്നേ പല്ല് തേക്കുന്ന്…..
അഞ്ചു: അത്ര പുണ്യാളൻ ഒന്നും ആവണ്ടാ…. നാറ്റം അവടേം ഉണ്ട്….
മനു: ആണോ….
അഞ്ചു: ആണ്…
മനു: അച്ചോടാ….. ന്നാ വാ…. ഒരുമിച്ചു തേക്കാ….
അഞ്ചു: ഞാൻ തേക്കുല്ലാ….
മനു: മ്മ്…. എന്തേ….
അഞ്ചു: ഞാൻ തേക്കുല്ലാ…. വേണേൽ തേപ്പിച്ചോ….
മനു: അതെന്താ സഖാവേ പുതിയൊരു ശീലം….
അഞ്ചു: എന്തേ…. ആതിക്ക് മാത്രേ തേച്ച് കൊടുക്കൊള്ളോ…. എനിക്ക് ഇല്ലേ….
മനു: ഹമ്മ്…. അസൂയ…
അഞ്ചു: ആഹ്…. അങ്ങനെന്നെ കൂട്ടിക്കോ…
മനു: കെട്ടിപ്പോയില്ലേ…. സഹിച്ചല്ലേ പറ്റു….. വാ…..