ജോണ് : ഞാൻ പറഞ്ഞതല്ലേ ഭായ്…. അവൻ സാധാരണക്കാരൻ അല്ലെന്ന്…. അപ്പൊ വിശ്വാസം വന്നില്ല….. ചുറ്റിനും നോക്കു….. ഞാൻ പറഞ്ഞതിന്റെ തെളിവ്….
അവൻ ചുറ്റിനും കൈ കാണിച്ച് പറഞ്ഞു…
അലിയുടെ തല താഴ്ന്നുപോയി….
ജോണ് : ഇപ്പോൾ നമ്മുടേയോപ്പമുള്ള ഈ ആളെണ്ണം പോലും വെറും ഷോ മാത്രമാണ്…..
അവനെ തോൽപ്പിക്കാൻ അത്രയെളുപ്പം സാധിക്കില്ല….
ഇപ്പോൾ കണ്ടില്ലേ…..
ഈ കളിക്ക് അവൻ ഇറങ്ങിയിരിക്കുന്നു…..
നമ്മളാരാണെന്ന് അവനറിയില്ല എന്നല്ലേ നമ്മൾ വിശ്വസിച്ചത്…
തെറ്റി….
നമ്മുടെ വരവ് അവൻ നേരത്തെ കണ്ടിരിക്കുന്നു….
അവൻ പറഞ്ഞ പോലെ കളി തുടങ്ങാണ്…..
The game of Demons….
നമ്മുടെ പക്ഷെത്ത് വൈറ്റ് ഡെവിളും സൈക്കോപാത്ത് ജോണും ആയിരം പടയാളികളും ഉണ്ടെങ്കിൽ
മറുപക്ഷത്ത് അവനൊറ്റക്കാ….
പക്ഷെ അവനെ സാധാരണമായി കാണരുത്….
കൂട്ടത്തിൽ നിൽക്കുന്നതിനെക്കാൾ ഒറ്റക്ക് നിൽക്കുന്ന ഒറ്റയാനെ ആണ് പേടിക്കേണ്ടത്….
അവൻ രാജാവാണ്…..
ചെകുത്താന്മാരുടെ രാജാവ്….
The demon king…..
അതേ…. demon king has join the war…..””
അവനെല്ലാവരെയും പുച്ഛത്തോടെ നോക്കി പറഞ്ഞു…’””
അവരുടെ മുഖത്തെല്ലാം പേടി നിറഞ്ഞിരുന്നു….
അലി അവനോട് പറഞ്ഞു.