കൈ കാലുകൾ യാഥാസ്ഥാനത്ത് നിൽക്കുന്നില്ല…
എല്ലാം ഒടിഞ്ഞ് ദിശമാറി കിടക്കുന്നു….
ചിലരുടെ വാരിയെല്ല് ഒടിഞ്ഞു മടങ്ങി കിടക്കുന്നു…
പലരുടെയും തടിയെല്ലു പൊട്ടി വാ പൊളിഞ്ഞു കിടക്കുന്നു…
ചിലരുടെ മുഖമെല്ലാം തല്ലുകൊണ്ട് വികൃതമാണ്…
അവിടത്തെ കസാര ടേബിൾ മാറ്റ് ഫർണിച്ചറുകൾ എല്ലാം തവിടുപൊടിയാണ്…
എന്തോ കൊടുംകാറ്റു വന്നുപോയ പോലെ…..
ആ കാഴ്ച അവിടുള്ളവരിൽ പേടിയുടെ ഒരു പർവതം തന്നെ രൂപീകരിച്ചു…
ജോസിനും ഒന്നും പറയാൻ നാവ് പൊന്തിയില്ല…
അയാൾ അവിടെ കിടന്ന ഒരുത്തന്റെ മൂക്കിലേക്ക് കൈ വച്ചു.
ജോസ് : ഭായ്…. ഇവരൊന്നും ചത്തിട്ടില്ല…..
അയാൾ പറഞ്ഞു.
ജോണ് ; ചാവുന്നതായിരുന്നു ഇതിലും ഭേതം….
ജോണ് പറഞ്ഞു.
അവിടൊരു ടേബിളിൽ ഒരു കത്തി കുത്തി നിർത്തിവച്ചിരിക്കുന്നത് അവർ കണ്ടു…
ആ ടേബിൾ അവിടെ ഒത്ത നടുക്കായിരുന്നു…
അവിടെ ആകെ അവശേഷിച്ചതും ആ ടേബിൾ മാത്രമായിരുന്നു….
അവർ ആ ടേബിളിൽ അടുത്തേക്ക് നടന്നുനീങ്ങി…
ആ ടേബിളിൽ കുത്തി നിർത്തിയ കത്തിയുടെ മുനയിൽ കീഴിൽ ഒരു കടലാസ് ഉണ്ടായിരുന്നു…
സിംഗര ആ കത്തി എടുത്ത് ആ പേപ്പർ നിവർത്തി നോക്കി….
അതെടുക്കുമ്പോൾ അയാളുടെ കയ്കൾ വിറക്കുന്നുണ്ടായിരുന്നു….
സിംഗര ആ പേപ്പറിലേക്ക് നോക്കി…
എന്നിട്ട് ചുറ്റുമുള്ളവരെ നോക്കി….