പുലർച്ചെ ആയതുകൊണ്ട് റോഡിൽ ബ്ലോക്കോ അധികം വണ്ടിയോ ഉണ്ടായിരുന്നില്ല….
ജോസ് ഭയങ്കര കത്തിയാണെങ്കിലും അയാൾ വളരെ വേഗത്തിലാണ് വണ്ടിയോടിക്കുന്നത്…
ആ വണ്ടിയിലുള്ളവർക്കെല്ലാം മനുവിന്റെ ചോര കാണുവാൻ അധീവമായി ദാഹമുണ്ടായിരുന്നു…
ജോണ് മാത്രം പുറത്തെ കഴച്ച കണ്ടുകൊണ്ടിരുന്നു….
അവന്റെ മുഖത്ത് മനുവിനെ പിടിച്ചെന്ന ഭാവമേ ഉണ്ടായിരുന്നില്ല….
അത് കണ്ട് ആഘോഷിച്ചവരെ ഒരു പുച്ഛത്തോടെ അവൻ നോക്കി…
ഏകദേശം 2 മണിക്കൂർ കൊണ്ട് അവർ മലപ്പുറം എത്തി….
വണ്ടി ഒരു ഒഴിഞ്ഞ റോഡിലേക്ക് കടന്നു….
അവിടെ വളരെ കുറച്ചു വീടുകളും ചെറിയ പീഡിയാ കടകളും മാത്രമേ ഉള്ളു….
കുറച്ചുകൂടെ മുന്നോട്ട് പോയപ്പോൾ അവർ സ്ഥലത്തെത്തി….
ഒരു പന്നിഫാം…
ചുറ്റിനും വീടുകളില്ല….
ഫാമിന് ചുറ്റും കാടാണ്….
ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി സിറ്റിയും ജനങ്ങൾ തിങ്ങി പാർക്കുന്ന നടുമായ മലപ്പുറത്ത് ഇങ്ങനൊരു സ്ഥലം അവർ പ്രതീക്ഷിച്ചിരുന്നില്ല…
ആരെയെങ്കിലും കൊന്നാൽ പോലും ഒരു കുട്ടിപോലും അറിയില്ല….
അവിടുന്ന് പന്നിയുടെ മുരൾച്ച കേൾക്കാം…
അവരെല്ലാവരും ഉള്ളിലേക്ക് നടന്നു….
നേരെ കേറിച്ചെന്നത് പന്നികളെ ഇട്ടിരിക്കുന്ന സ്ഥലത്താണ്….
അവിടത്തെ ദുർഗന്ധത്തിൽ അവർ മൂക്ക് പൊത്തിയാണ് മുന്നോട്ട് നടന്നത്….
ഒരു ഫാമിലേക്ക് വേണ്ട പന്നികൾ അവിടില്ലായിരുന്നു…
ഏറിവന്നാൽ 20 എണ്ണം…
മുന്നിൽ ഭക്ഷണമില്ല…
വിശന്ന് വളഞ്ഞ് അവർക്ക് നേരെ ആ മിണ്ടാപ്രാണികൾ കരയാൻ തുടങ്ങി…
എന്നാലവരതൊന്നും ശ്രദ്ധിക്കാതെ മുന്നേറി…
കുറച്ചു നടന്നപ്പോൾ ഒരു വാതിലുണ്ടായിരുന്നു…. അവരത് തുറന്ന് അകത്തേക്ക് പോയി…
വലിയ ഇടമാണ്…
ആ മുറികഴിഞ്ഞാൽ ഉള്ളിൽ തന്നെ വേറൊരു മുറിയുമുണ്ട്…
ജോസ് : ദോ….. ആ മുറിയിലാണ് നിങ്ങൾക്ക് വേണ്ട സാധനത്തെ പൂട്ടിയേക്കണേ….
അയാൾ കൈ ചുണ്ടി ഒരു മുറി കാണിച്ചു…