അവനെന്തു പറ്റിയെന്ന് തിരിക്കി….
അപ്പോഴാണ് വലിയ അക്സിഡന്റ് ആയിരുന്നെന്നും അവന്റെ ചേചിയും അമ്മയും അച്ഛനും മരിച്ചെന്നും ഇവൻ കോമയിൽ വെന്റിലേറ്ററിൽ കിടത്തിയിരിക്കുകയാണെന്നും അറിഞ്ഞത്….
കൂടുതൽ അന്വേഷിച്ചപ്പോൾ അവൻ രക്ഷപ്പെടാൻ ചാൻസ് ഇല്ലെന്നും….. വെന്റിലേറ്ററിൽ നിന്നും മാറ്റിയാൽ അപ്പൊ മരിക്കുമെന്ന് പറഞ്ഞു….
എന്റെ പ്രതീക്ഷയും കണക്കുകൂട്ടാലും എല്ലാം പൊളിച്ചു…. അവനും അവന്റെ വേണ്ടപ്പെട്ടവർ ആരെങ്കിലും ജീവനോടെ കിട്ടിയിരുന്നെങ്കിൽ അവരെ ദ്രോഹിച്ചെങ്കിലും എന്റെ ഈ ഭ്രാന്തുഅവസാനിപ്പികമല്ലോ എന്ന് ഞാനശിച്ചു…
അവരെ ജീവനോടെ തന്നെങ്കിൽ ഞാൻ കൊന്ന് തിരിച്ച്‌തരുമായിരുന്നല്ലോ എന്ന് ദൈവത്തോട് പറഞ്ഞു…..
ഒന്നും നടന്നില്ല….
അവൻ വഴുകാതെ മരിക്കുമെന്ന് കേട്ടപ്പോൾ ഞാൻ അവിടുന്ന് പോയി…
അല്ലെങ്കിലും പാതി ചത്തവന്റെ മുഖത്തെ ഓക്സിജൻ മാസ്‌ക് ഊരിട്ട് എന്താ കാര്യം….
ഞാനാവിടുന്നു പോയി….
അവരുടെ മരണ കാരണം തേടി….
സ്പിരിറ്റ് കടത്തിയിരുന്ന ഏതോ ലോറിയെ പോലീസ് കണ്ടു…..
അവർ പിന്നാലെ വന്നപ്പോൾ ഡ്രൈവർ വണ്ടിയുടെ സ്പീഡ് കൂട്ടി…
വളവിൽ നിയന്ത്രണം തെറ്റിയ ലോറി അവരുടെ കാറിൽ ഇടിച്ചു….
തികച്ചും സ്വാഭാവിക മരണം….
ഞാനാ ലോറിയുടെ ഓണറേ തപ്പി….
അത് സ്പിറ്റ് കടത്തുകാരൻ ചിന്നാടന്റെ ലോറി ആയിരുന്നു…..
പാതിരാത്രി അയാളുടെ വീട്ടിലേക്ക് കേറിച്ചെന്നു….
അയാളെയും അയാളുടെ രണ്ട് ഗുണ്ടകളെയും…. ഭാര്യയെയും… മകളെയും മകളുടെ മകളായ ഒരു രണ്ട് വയസ്സുകരിയെയും ഞാൻ കൊന്നു……
ശേഷം ഗ്യാസ് തുറന്ന് വിട്ട് ആ വീടടക്കം കത്തിച്ചു….
ഒന്നും എനിക്ക് വേണ്ടിയല്ല…..