അഞ്ചു: നിങ്ങളിവിടെ നിൽക്ക്……
അവൻ പുറത്ത് കാണും ഞാൻ നോക്കിട്ട് വരാം…
അഞ്ചു ആദിയേ നോക്കി പുറത്തേക്ക് പോയി…..
അപ്പോളേക്കും ചെറുതായി കേക്ക് വാരി തേക്കൽ തുടങ്ങിയിരുന്നു.
അഞ്ചു: മനുവേട്ടാ….. എല്ലാരും ഇങ്ങോട്ട് വായോ…..
പുറത്ത് നിന്ന് അഞ്ചു ഞങളെ ഉറക്കെ വിളിക്കുന്നു…..
ഞങളെല്ലാവരും പുറത്തേക്ക് നടന്നു….. അഞ്ചു പുറത്ത് ഒരു കള്ള ചിരിയുമായി നിൽക്കുന്നു….
മനു: എന്താ ഡീ….
അവൾ ചൂണ്ട് വിരൽ കൊണ്ട് സൈഡിലേക്ക് ചൂണ്ടി കാണിച്ചു……
എല്ലാവരും അവിടേക്ക് നോക്കി…
അത് കണ്ടെല്ലാവരും എന്നെ നോക്കി….
രാജീവ്: അളിയാ…. അവൻ നിന്നെക്കാൾ മുന്നേ തുടങ്ങി……
രാജീവ് എന്റെ ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞു.
ഞാൻ കൊണ്ടുവന്നു വച്ച ബോക്സിങ് കിറ്റിൽ നിന്ന് ഗ്ലൗസെടുത്ത് അണിഞ്ഞ് രണ്ട് ചെറു കരങ്ങൾ ചുമരിൽ ബോക്സിങ് ചെയ്യുന്നു……
എന്റെ ആദി……
ശുഭം.
(അവസാനിച്ചു…)
എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ…. അങ്ങനെ Life of pain 💔 ന്റെ രണ്ടാം ഭാഗമായ 😈 Game of Demons ഇവിടെ കഴിയുകയാണ്….
ഒന്നാം ഭാഗത്ത് ധാരാളം പോരായ്മകൾ വന്നിട്ടുണ്ട്….
എന്നാൽ അതിനെല്ലാം നിങ്ങൾ മികച്ച പിന്തുണ നൽകി എന്നെ പ്രോത്സാഹിപ്പിച്ചു….
ആ പ്രോത്സാഹനം എന്നെ ഈ കഥയുടെ 2 ആം ഭാഗം എഴുതാൻ ഇടയാക്കി….
ഈ കഥ നിങ്ങൾക്ക് ഇഷ്ടമായോ ഇല്ലയൊന്ന് അറിയില്ല…..
എന്നാൽ കഴിയുന്ന രീതിയിൽ ഞാനിത് അവതരിപ്പിച്ചു…..
ഒരിക്കൽ കൂടി എല്ലാവരോടും നന്ദി പറയുന്നു….
കൂടാതെ കൊറോണ കാലമാണ്…
എല്ലാവരും safe ആയിരിക്കു…….
വൃത്തിയായി നടക്കു…..
ഞാനും qurentain ആയിരുന്നു…
ദൈവം സഹായിച്ച് കുഴപ്പമൊന്നും സംഭവിച്ചില്ല…
അന്ന് നിസ്സാരമാക്കി കളഞ്ഞപ്പോൾ ആരും കരുതിയില്ല ഇന്ന് അതിന്റെ കണക്കിൽ കേരളം ഒന്നാമനാവുമെന്ന്……