മനു: അത് വേണ്ടളിയാ… നിന്റെ ഭാര്യ എന്തോ തരാ എന്ന് പറഞ്ഞിട്ട് ഞാനായിട്ട് അത് മുടക്കിയാൽ മോശമല്ലേ…
രാജീവ്: അളിയാ……
മനു: just for a രസം .😁
“‘” ആ… നീ വന്നോ… എന്താടാ ഇത്ര നേരം …….
എത്ര നേരായി എല്ലാവരും നിന്നെ നോക്കി നിൽക്കുന്നു…..””
ദേ വന്നു എന്റെ രാധമ്മയുടെ സ്നേഹ ശകാരം.
മനു: കുറച്ച് തെരക്കിൽ പെട്ട് പോയി എന്റെ
രാധമ്മേ….
അമ്മ: മ്മ്…. എന്നാ വാ കേക്ക് മുറിക്കാ…..
ഞങളെല്ലാവരും അകത്തേക്ക് കയറി…..
ഉള്ളിൽ ചുമരിൽ ഞങ്ങളേ വിഷ് ചെയ്ത് ഫോട്ടോയൊക്കെ ഒട്ടിച്ചിരിക്കുന്ന്…….
””മനുവേട്ടാ….”‘
ആ വിളി കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി…..
എന്റെ പാതി……
അഞ്ചു…..
അവളൊരു ചുവന്ന ബ്ലൗസും വെള്ള സാരിയുമുടുത്ത് എന്റെ മുന്നിൽ നിൽക്കുന്നു. നെറ്റിയിൽ ചന്ദനക്കുറി. അതിന്റെ മുകളിലായി നേറുകിൽ സിന്ദൂരം…..
പ്രായം 32 ആയെങ്കിലും ഐശ്വര്യത്തിന് ഒരു കുറവുമില്ല………
അതിന്റെ കാരണം അറിയണമെങ്കിൽ രാധമ്മയുടെ മുഖത്തേക്ക് ഒരു നോക്ക് നോക്കിയാൽ മതി. …… പാരമ്പര്യം….. അല്ലാതെന്ത് പറയാൻ…..
ഞങളുടെ കണ്ണുകൾ പരസ്പരം കോർത്തു.
ആതി: വർഷം പത്തായി…… എന്നാലും റോമൻസിനൊരു കുറവുമില്ല……
അത് കേട്ട് അവിടെയുളളവർ എല്ലാവരും പൊട്ടിച്ചിരിച്ചു……..
ഞാനും അഞ്ചുവും ചമ്മിയപോലെ തലകുനിച്ചു നിന്നു.
അത്യാവശ്യം വലിയ കേക്കായിരുന്നു…..
ഞങളുടെ ഒരു കപ്പിൾ ഫോട്ടോയും കൂടെയുണ്ട്…….
മുറിച്ചെടുത്ത ആദ്യ കഷ്ണം ഞാനും എന്റെ അഞ്ചുവും പങ്കിട്ടെടുത്തു……
ബാക്കി കഷ്ണം എല്ലാവരുടേയും വായിൽ വച്ചുകൊടുത്തു…..
കേക്ക് വായിലാക്കാൻ ഓരാൾകൂടി ബാക്കിയുണ്ട്……
ആദി……
ഞങ്ങൾക്കിടയിൽ അവനെ കാണാനില്ല.