.
.സമയം വീണ്ടും കടന്നുപോയി….
കാലചക്രം അതിവേഗത്തിൽ സഞ്ചരിച്ചു…..
അങ്ങനെ 9 വർഷം കഴിഞ്ഞു….
അന്ന് മനുവിന്റെയും അഞ്ജുവിന്റെയും വെഡിങ് അനുവേഴ്സറി ആയിരുന്നു…
__________________________________________
ഞാനിപ്പൊൾ ഒരു ബോക്സിങ് കോച്ചാണ്…..
സത്യം പറഞ്ഞാൽ അഞ്ചു എന്റെ ജീവിതത്തിൽ കടന്നു വന്നതിനു ശേഷമാണ് ജീവിതത്തിന്റെ ലഹരി എന്താണെന്ന് മനസ്സിലാക്കാൻ തുടങ്ങിയത്……
അങ്ങനെ അച്ഛന്റെ അധ്വാനത്തിൽ പടുത്തുയർത്തിയ ആ തുണിക്കട ഞാൻ റീഓപ്പൺ ചെയ്ത്…..
രാധമ്മയിപ്പൊൾ പെരിന്തൽമണ്ണ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ്……
പിന്നെ വേറൊരു കാര്യംകൂടെ ഉണ്ട്….
ആതി ഇപ്പോൾ ഡോക്ടറാണ്…
മൂന്ന് വർഷം മുമ്പ് അവളുടെ കല്യാണം കഴിഞ്ഞു….
രാജീവ് അപ്പന്റെ ബിസിനസ് ഇരു കയ്യും നീട്ടി സ്വീകരിച്ചു……
എപ്പൊഴത്തേയും പോലെ പുള്ളിക്കാരൻ ഫുൾ ചിൽ ആണ്…..
രൂപ രാജീവിന്റെ നിഴലായി കൂടെ തന്നെയുണ്ട്….
അഞ്ജുവിന് ഇപ്പോളും എന്നെയിങ്ങനെ നോക്കിയിരുന്നാൽ മതിയെന്ന ഒറ്റ ആഗ്രഹമെയുള്ളൂ…..
പക്ഷേ തുണിക്കടയുടെ നടത്തിപ്പ് 60% പുള്ളി ഏറ്റെടുത്തുവെന്ന് വേണമെങ്കിൽ പറയാം…
ഇന്ന് പതിവിലും നേരത്തെ ഞാൻ കോച്ചിംഗ് നിർത്തി ഇറങ്ങി……
ഇന്നാണ് എന്റെയും അഞ്ജുവിന്റെയും പത്താം വിവാഹ വാർഷികം….. വീട്ടിൽ ഒരു ചെറിയ കേക്ക് മുറി പരിപാടിയൊക്കെ ഉണ്ട്….
ഞാൻ നേരെ കാറിൽ കയറി വീട് ലക്ഷ്യമാക്കി ഓടിച്ചു……
വീടിന്റെ മുന്നിൽ കുറച്ച് വണ്ടി നിർത്തിയിട്ടുണ്ട്. അപ്പോ ഞാനാണ് ലേറ്റായത്….
” അച്ഛാ…..”‘
എന്ന രണ്ട് വിളികൾ….
എന്റെ മക്കൾ…..
ആദിയും മാളുവും…..