അലി: അവൻ നിന്നോട് ഇത്രക്കൊക്കെ ചെയ്തോ…..
അയാൾ അതിശയത്തോടെ ചോതിച്ചു.
ജോണ്: അതേ ഭായ്…. എന്നെ കൊന്നിരുന്നെങ്കിൽ ഞാനിത്ര വേദന അനുഭവിക്കില്ലയിരുന്നു…..
അലി : പിന്നെന്താ ഉണ്ടായേ….
ജോണ് : അവരെന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി… പോലീസ് മാറി മാറി ചോദ്യം ചെയ്‌തെങ്കിലും ഞാനൊന്നും വിട്ട് പറഞ്ഞില്ല….
കാരണം അവനെ എന്റെ കൈകൊണ്ട് കൊല്ലണമായിരുന്നു… അവന്റെ വിധി എന്റെ കൈകൊണ്ടവേണമെന്ന് ഞാൻ തീരുമാനിച്ചു…
2 മാസം ഞാൻ കിടപ്പിലായിരിന്നു…
പിന്നെ നേരിട്ടും അല്ലാതെയും അവനെ ഞാൻ തിരഞ്ഞു… പക്ഷെ യാതൊന്നും കിട്ടിയില്ല….
അലി : cctv ഒന്നുമില്ലേ അവിടെ….
ജോണ് : അന്നൊക്കെ എല്ലായിടത്തും ക്യാമറ ഇല്ലല്ലോ ഭായ്….
അലി : ആഹ്…. അത് ഞാൻ മറന്നു…
ജോണ് : പിന്നെയും അവന്റെ ഓർമകൾ എന്നെ വേട്ടയാടി….
ഞാനാകെ മാറി…
അതിന് ശേഷം എന്റെയടുത്ത് വന്ന പെണ്ണുങ്ങളെ കാമത്താൻ നിറഞ്ഞ കണ്ണോടെ നോക്കികാണുവാൻ എനിക്കായില്ല…
ഒരു പെണ്ണിനെ കണ്ടാൽ അവൻ പറഞ്ഞ വാക്കുകളും അവളുടെ മുഖവും മനസ്സിൽ വരും…
അതെന്നെ വല്ലാതെ തളർത്തി…
ഞാൻ മാറുകയായിരുന്നു….
ആ സംഭവം എന്നെ ഇടക്കിടക്ക് ഓർമപ്പെടുത്തുന്നത് എന്റെ കൂട്ടുകാരയിരുന്നു…
അവരെ ഓരോരുത്തരെയായി ഞാൻ കൊന്ന് തള്ളി….
കൊല്ലുന്നതിന് ലഹരി അന്നുമുതൽ ഞാനറിയാൻ തുടങ്ങി.
പക എന്നെ നാഷണൽ മത്സരത്തിനുള്ള പ്രക്റ്റിസിന് ഉപകാരപെട്ടു….
ദേഷ്യമാണ് കിക്ക് ബോക്സിങിൽ എറ്റവും ശക്തമായ ഇമോഷൻ….
അത് ആവോളമുണ്ടെങ്കിൽ ആരെയും എളുപ്പം കീഴ്പ്പെടുത്താം…
അവനോടുള്ള പക ഞാനൊരൊ ബോക്സർമരോടും തീർത്തു….