കുറച്ചുപേർ ശബ്ദം കെട്ടിടത്തേക്ക് ഓടി…..
അവിടെയും ഒരു ശവ ശരീരം കിടന്നിരുന്നു….
അയാളുടെ പാതി തല ചതിഞ്ഞു കിടക്കുന്നു….
അത് കണ്ടു നിന്നവരുടെ ഉള്ളിൽ വല്ലാത്ത പേടി ഉടലെടുത്തു…
‘””” അണ്ണാ………. ഇവിടേം ഒരുത്തൻ ചത്ത് കിടക്കുന്നു………..’””‘
അവന്റെ അടുത്തുനിന്ന് ഒരാൾ സിംഗരയുടെ ബോഡിക്കടുത്ത് നിൽക്കുന്ന ജോസിനെയും അലിയേയും കേൾക്കെ വിളിച്ചുപറഞ്ഞു….
അലി: ജോസേ….. ആരോ ഉള്ളിൽ കേറിയിട്ടുണ്ട്…..
അലി ജോസിനോട് പറഞ്ഞു…
ജോസ്: എടാ…..ആരോ ഇവിടുണ്ട്….. കയ്യിൽ കിട്ടിയ വെട്ടി നുറുക്കിക്കോ….
അയാൾ തന്റെ ഗുണ്ടകളോട് ഉറക്കെ വിളിച്ചുപറഞ്ഞു….
‘””‘ ആ……………….. ‘””‘
വീണ്ടും അലർച്ച ശബ്ദം കേട്ടു…
ചുറ്റും നിന്നവർ ഭയത്താൽ ചുറ്റും നോക്കി….
പക്ഷെ ആരെയും കണ്ടില്ല….
പക്ഷെ തങ്ങളിക്കിടയിൽ ഒരാൾ മരിച്ചുകിടക്കുന്നത് അവർ അറിഞ്ഞു…..
അവർ വേഗം അവരുടെ വാടിവാളും കത്തിയുമെല്ലാം എടുത്തു….
എന്നിട്ട് മൊബൈലിലെ വെളിച്ചവുമായി ഇരുട്ടിലെ ആ അപരിചിതനെ തേടുവാൻ തുടങ്ങി….
നേരം കഴിയുതോറും ഓരോരുത്തരുടെ അലർച്ച കൂടിക്കൂടി വന്നു….
അലി തന്റെ അരയിൽനിന്നും തന്റെ റിവോൾവർ കയ്യിലെടുത്ത് പിടിച്ചു