ഇന്നലകളിൽ ഇറങ്ങിയ ഹിബ [ഫ്ലോക്കി കട്ടേക്കാട്]

Posted by

ഹിബ : വല്ല്യ പണിക്കാരൻ…. വേഗം വാ
എനിക്കൊന്നും മനസ്സിലാകുന്നില്ല. ഇവളെന്തിനാ വീണ്ടും വീണ്ടും വിളിച്ചു എന്നോട് പെട്ടന് അവിടെ എത്താൻ പറയുന്നത് ?. ഞാൻ അവിടെ ഉണ്ടാവണം എന്ന് നിർബന്ധം ഒന്നും ഇല്ലല്ലോ…
എന്തായാലും 15 മിനിറ്റോളം എടുത്തു അവിടെ എത്താൻ. ഞാൻ വീട്ടിൽ പോയി ഡ്രസ്സ്‌ എല്ലാം മാറി. സാരീ എടുക്കുന്ന സമയം ഒരു കസവു മുണ്ടും ഷർട്ടും ഞാനും എടുത്തിരുന്നു. അത് തന്നെ എടുത്തിട്ടു. റൂമിൽ നിന്നും ഇറങ്ങിയ ഞാൻ ടേബിളിൽ ഒരു ഗിഫ്റ്റ് ബോക്സ്‌ കണ്ടു. അത്യാവശ്യം വലിയ ഒരു ഗിഫ്റ്റ് ബോക്സ്‌. ചുപ്പും നീലയും കലർന്ന നിറത്തിലുള്ള വർണ കടലാസ് കൊണ്ട് പൊതിഞ്ഞ ആ സമ്മാനപ്പെട്ടിക്ക് മുകളിൽ ഒരു കുറിപ്പ് .
“ഫൈസി എല്ലാം എന്നോട് പറഞ്ഞു, ഇതൊഴികെ. നമുക്കൊരുമിച്ചു തുറക്കാം.. രാത്രി വരെ ക്ഷമിക്കുക”
എന്റേ മനസ്സ് പല പല കോണുകളിലേക്ക് പാഞ്ഞു ഒരു തരം മരവിപ്പ്. ജീവിതത്തിന്റെ മൂന്നാം ഘട്ടം തീർത്തും ചോദ്യങ്ങൾ കൊണ്ട് നിറയുകയാണ്.ചടങ്ങുകൾ നടക്കുന്ന അവരുടെ വീട്ടിലേക് പോയി. അത്യാവശ്യം ആൾക്കൂട്ടം ഉണ്ട്. ആഗ്രഹാരത്തിലെ ഓരോ വീട്ടിലെയും മുഖ്യ കാരണവന്മാർ മിക്കവരും ഉണ്ട്. പെണ്ണുങ്ങൾ എല്ലാം സാരീ ആണ്. ആണുങ്ങൾ ആരും ഷർട്ട് ഇട്ടിട്ടില്ല. പൂണൂൽ ധരിച്ച വലിയ കുടവയറും കാണിച്ചു കൊണ്ട് ഇരിക്കുന്നു… എനിക്ക് മുഖം മനസ്സിലാകാത്ത ഒരുപാട് പേര് ഉണ്ട് അവിടെ. ഒരു പക്ഷെ ചെറുക്കന്റെ വീട്ടുകാരായിരിക്കും. എന്നെ കണ്ടതും ദിവ്യയുടെ അച്ഛൻ അതായത് ആഗ്രഹാരത്തിലെ മുഖ്യ പൂജാരി “ വെങ്കിട്ടരാമൻ അയ്യർ” ഒന്ന് മന്ദഹസിച്ചു.
“ഉള്ളൈ വാങ്കോ… റൊമ്പ നേരമാ എതിർപ്പാകിറൈ, ഏൻ ലേറ്റ ആച്ചു? “
സത്യം പറയാമല്ലോ ഇവരുടെ തമിഴ് കലർന്ന മലയാളം പലപ്പോഴും എന്നെ വല്ലാതെ കുഴക്കാറുണ്ട്. ആ വീട്ടിലെ അമ്മ സാവിത്രിഅമ്മ ഹിബയുമായി നല്ല കൂട്ടാണ് അവരൊന്നിച്ചാണ് പലപ്പോഴും കടയിലൊക്കെ പോകാറും. ആഗ്രഹാരത്തിലെ ചിലർക്കെങ്കിലും അതിലൊരു മുറുമുറുപ്പുണ്ട്….
“വേറെ മതത്തിലുള്ള ആൾകാരുമായി കൂട്ട് കൂടുകയോ??? ഹോ”
ഈ ഡയലോഗ് ആ അഗ്രഹാരത്തിൽ പലപ്പോഴായി കേൾക്കാം ഞാൻ കേട്ടിട്ടും ഉണ്ട്.
പക്ഷെ സാവിത്രിയമ്മ അതൊന്നും അത്ര കാര്യമാക്കാറില്ല. മാത്രമല്ല ഹിബയുടെ കുട്ടിത്തം നിറഞ്ഞ കളിചിരികൾ അവരെ കൂടുതൽ അടുപ്പിച്ചതെ ഒള്ളു. വീടിനകത്തേക്ക് കയറിയ എന്റെ കണ്ണുകൾ ഹിബയെ തിരഞ്ഞു. എന്നാൽ അവിടം ഒന്നും ഹിബയെ ഞാൻ കണ്ടതേ ഇല്ല.
അവിടെ ഇരിക്കുന്നവരോടെല്ലാം ഞാൻ ഒന്ന് പുഞ്ചിരിച്ചു എന്റെ കണ്ണുകൾ ഹിബയെ നോക്കി നടന്നു..
“ഹിബ മോളെ നോക്കുന്നോ?? “
സാവിത്രിയമ്മയുടെ സ്വരമാണ് എന്നെ സ്വബോധത്തിലേക്കു കൊണ്ട് വന്നത്
“അതേ അമ്മ”
സാവിത്രി : ഇങ്ക താ എങ്കയോ…. ദോ വരുത്….
ഹിബയെ കണ്ടതും എന്റെ ഹൃദയം ഒരു നിമിഷം നിലച്ചു. ഒരേ സമയം എന്റെ ഹൃദയം രണ്ട് ഇടങ്ങളിലൂടെ സഞ്ചരിച്ചു. ഓർമകളിലെ താളുകൾ എനിക്ക് മുന്നിൽ കൊട്ടി തുറക്കപ്പെട്ടു അവ എന്നെ നോക്കി ചിരിച്ചു
ഹിബ സെറ്റ് സാരിയെടുത്തു എന്നിലേക്ക്‌ നടന്നു വരുന്നു. പക്ഷെ അവളിട്ടിരിക്കുന്ന ബ്ലൗസ് സ്ലീവലസ് ആണ്. ഞങ്ങൾ സ്റ്റിച് ചെയ്തു വാങ്ങിയത് സ്ലീവ് ഉള്ളതായിരുന്നു.. വയർ കാണിച്ചു ഉടുക്കും എന്ന് പറഞ്ഞ ഹിബ പൊക്കിളിനും ഒരുപാട് താഴെ വരെ കാണിച്ചു കൊണ്ട് സാരീ ഉടുത്തിരിക്കുന്നു. മുടി പിന്നിയിടാതെ തലയിൽ തട്ടമില്ലാതെ എന്നിലേക്കു നടന്നു വരുന്ന ഹിബ. സാവത്രി അമ്മ എന്റെ അരികിൽ നിന്നും
“ദേവത മാരി ഇറുക്കാ ല്ലേ??? “
ഇതും പറഞ്ഞു സാവിത്രിയമ്മ പോയി. ഹിബ എന്നോട് ചേർന്നു നിന്നു. അവളിൽ യാതൊരു വിധ ഭാവ മാറ്റവും ഞാൻ കണ്ടില്ല. എപ്പോഴത്തെയും പോലെ ആ ഉണ്ടക്കണ്ണുകൾ വിടന്നു കൊണ്ട്. ചുണ്ടിലെ ചിരി അങ്ങനെ തന്നെ… എന്റെ മനസ്സ് വീണ്ടും ചോദ്യങ്ങൾ ചോദിക്കുന്നു.
“എന്തിന്?”
ഹിബ : എങ്ങനെ ഉണ്ട് കൊള്ളാമോ?
ഞാൻ : നി ഇതെന്ത് ഭാവിച്ച മോളെ..
ഹിബ : അതോക്കെ ഉണ്ട്…
ഞാൻ : എന്ത്

Leave a Reply

Your email address will not be published. Required fields are marked *